എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
അബ്ബാസിന്റെ മകന്‍, ഹെന്നയുടെയും ഹാനിന്‍ ന്‍റെയും ഇപ്പച്ചി.

ഞായറാഴ്‌ച, ഡിസംബർ 11, 2011

എന്റെ മരണം




അവന്റെ മരണം....അതിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഒരു സുഹൃത്ത് തനിക്കു ലഭിച്ച ആണ്‍ കുഞ്ഞിന്നു പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പെട്ടെന്ന് മനസ്സില കടന്നു വന്നത് അവന്റെ മകന്റെ പേരായിരുന്നു. ഒരുപാട് ദിവസങ്ങള്‍ക്കു മുമ്പോന്നുമായിരുന്നില്ല അത്. അവന്‍ മരിക്കുന്നതിന്റെ തലേ ദിവസം!!! 
 
നാട്ടിലേക്ക് വിളിച്ചു പ്രിയതമയുമായി ഒരുപാട്  സംസാരിച്ചിട്ടു തന്നെയായിരുന്നു പതിവ് സംഭാഷണവും  നിര്‍ത്തിയത്. അഞ്ചു നിമിഷത്തിന്നു ശേഷം അവള്‍ വീണ്ടും വിളിക്കുന്നു. ഫോണ്‍ ശബ്ദിക്കുമ്പോള്‍ ഒന്ന് തീര്‍ച്ചയായിരുന്നു; എന്നെ എത്രയും പെട്ടെന്ന് വിവരമാരിയിക്കേണ്ട എന്തോ ഒന്ന് നാട്ടിലോ കുടുംപത്തിലോ സംഭവിച്ചിരിക്കുന്നു. മുമ്പൊരിക്കല്‍ നാട്ടുകാരനായ  ഒരാള്‍ മരണപ്പെട്ട വിവരം എന്നെ അറിയിക്കാത്തതില്‍ ഞാന്‍ അവളെ ചെറുതായൊന്നു ശാഷിചിട്ടുണ്ട്. അതുകൊണ്ട് തന്നെയാവണം ഇത്ര ധ്രിതിപ്പെട്ടു അവള്‍ വിളിച്ചത്. അല്ലെങ്കിലും പ്രവാസികളുടെ ഭാര്യമാരുടെ പതിവ്  പരാതി വിളികളും എഴുത്തുകളും അവളെനിക്കു നടത്താറില്ല. എനിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ ഏകദേശം മുഴുവനും ഞാനവള്‍ക്ക് അയച്ചു കൊടുക്കാറുണ്ട് എന്നത് കൊണ്ടായിരുന്നില്ല അത്. പ്രവാസിയെ ഹൃദ്രോഗിയും രക്ത സംമര്ധമുള്ളവനും ഒക്കെ  ആക്കി  മാറ്റിയത് അവന്റെ ബന്ധു  ജനങ്ങളും ജീവിത പങ്കാളിയുമാനെന്നു അവളെ ബോധ്യപ്പെടുത്തുന്നതില്‍ ഞാന്‍ വിജയിച്ചിരുന്നു. മക്കളുടെ ആവശ്യങ്ങളും പരാതികളും അതിലുള്‍പ്പെടും എന്ന് പറയാന്‍ ഞാനാളല്ല. പരാതി പറയാന്‍ മാത്രം പ്രായമായ മക്കള്‍ എനിക്കില്ല എന്നത് മാത്രമാനതിന്നു കാരണം. ജീവിതാനുഭവങ്ങളില്‍ നിന്നുയിര്‍കൊണ്ട യാധാര്ത്യങ്ങള്‍ക്കെ സത്യ സന്ധതയുണ്ടാവൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. അവള്‍ ഫോണ്‍ ചെയ്യുമ്പോള്‍ സാധാരണ ഞാന്‍ തിരിച്ചു വിളിക്കാരാന്  പതിവ്. വിനിമയ  നിരക്കിലെ ലാഭ നഷ്ടങ്ങളുടെ തുലനവും ചിലവാക്കപ്പെടുന്ന പണം തന്റെതാണ്‌ എന്ന പ്രവാസിയുടെ  ബോധ്യവും ആണ് അതിന്നു കാരണം. അതുമല്ലെങ്കില്‍ ഏതൊരു പ്രവാസിയുടെയും ഭാര്യയെപ്പോലെ അവളെയും ഗ്രസിച്ചിട്ടുള്ള ലുബ്ധതയാവാനും മതി. ഞാന്‍ പതിവ് തെറ്റിച്ചില്ല. തിരിച്ചു വിളിച്ചു. ദുഃഖം ഖനീഭവിച്ചു മനസ്സുമായി ഇടറിയ ശബ്ദത്തോടെ അവന്റെ മരണ വിവരം അവളെന്നോട് പറഞ്ഞു. അതിന്റെ മുമ്പൊരിക്കലും അവളുടെ ശബ്ദം അത്രമാത്രം ഇടറിയതായി ഞാന്‍ കേട്ടിട്ടില്ല. അല്‍പ്പ സമയത്തിനു ശേഷം പത്തു വയസ്സുകാരിയായ എന്റെ പോന്നു  മോളെ വിളിച്ചു. ഭാഗ്യ വശാല്‍ അവള്‍ തന്നെയായിരുന്നു ഫോണെടുത്തത്. ഉമ്മ എന്ത് ചെയ്യുകയാണ് എന്നന്യേഷിച്ചപ്പോള്‍ കമഴ്ന്നു  കിടന്നു  കരയുകയാണ് എന്നവള്‍ പറഞ്ഞു. പരിശുദ്ധ പ്രവാചകന് ഫാത്തിമാ ബീവി എപ്രകാരമായിരുന്നുവോ അതുപോലെയാണ് എനിക്ക് നീയും എന്ന് പറഞ്ഞു സംസാരം നിര്‍ത്തി. അവളെന്തിനായിരിക്കണം കരഞ്ഞത്....!!!!

ഒരു മുപ്പത്തിരണ്ട് വയസ്സുകാരന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ട എല്ലാ സവ്ഭാഗ്യങ്ങളും അനുഭവിച്ചവനായിരുന്നു അവന്‍. പരമ്പരാഗതമായി കൈവന്ന സമ്പാദ്യത്തില്‍ അവന്റെ കഠിനാധ്വാനം കൊണ്ടു വര്‍ധന മാത്രമേ ഉണ്ടായിട്ടുള്ളൂ. കണ്ടു മുട്ടുന്ന ജനങ്ങളോടെല്ലാം ഒരഞ്ചുമിനിട്ട് ബന്ധമവനുണ്ടായിരുന്നു. അവനു ശക്ത്രുക്കളില്ലാതിരുന്നതിന്നു കാരണവും അത് തന്നെയായിരുന്നു. അകാലത്താണ്  അവന്‍ മരണപ്പെട്ടത് എന്ന് പലരും പറയുന്നു!!! സത്യത്തില്‍ മരണത്തിനു സമയവും കാലവുമുണ്ടോ? മാതാവിന്റെ ഗര്‍ഭാശയത്തില്‍ നിന്നും മരണപ്പെട്ടവനും നൂറ്റമ്പതു വര്ഷം ജീവിച്ചു മരണപ്പെട്ടവനും അവനു നിര്ന്നിതമായ കാലത്ത് തന്നെയല്ലേ മരണപ്പെട്ടത്...മേലില്‍ ആരും തമാശക്ക് പോലും പറഞ്ഞു പോകരുത്, അകാലത്തിലാണ് മരണപ്പെട്ടത് എന്ന്....ഇനി ആര്‍ക്കെങ്കിലും അങ്ങിനെ പറയണം എന്ന് നിര്‍ബന്ധമാണെങ്കില്‍ അവര്‍ തന്നെ പറയട്ടെ എത്രകാലമാണ് നിങ്ങള്‍ ഒരു മനുഷ്യന് നിര്‍ണയിച്ചിരിക്കുന്ന ആയുസ്സ്  എന്ന്!!!

എന്തിനായിരുന്നു അവളുടെ ശബ്ദം ഇടറിയത്‌? എന്റെ ഒരു സുഹൃത്ത് മരണപ്പെട്ടതിലുള്ള വേദനയാവാന്‍ വഴിയില്ല. ഒരു സുഹൃത്ത് മരണപ്പെട്ടാലും വേറെയും സുഹൃത്തുക്കള്‍ എനിക്കുണ്ട് എന്നത് യാധാര്ത്യമായിരിക്കെ. പിന്നെയെന്തായിരിക്കും കാരണം. പറക്കമുറ്റാത്ത അവന്റെ മക്കളെ ഓര്‍ത്തിട്ടാവുമോ. അവന്റെ  പ്രിയതമയുടെ വൈധവ്യം  ഓര്‍ത്തിട്ടാവുമോ. പിതാവിന്റെ ഖബറിടത്തില്‍ നിന്നും തിരിച്ചു പോരാന്‍ ആ പത്തു വയസ്സുകാരന്‍ സമ്മതിച്ചില്ല എന്ന് പിന്നീടറിയാന്‍ കഴിഞ്ഞു. അവനെ സ്നേഹിച്ച അവന്റെ ഉപ്പ പോയിരിക്കുന്നു. ഒരിക്കലും തിരിച്ചു വരാത്ത യാത്രയാണതു  എന്ന് മനസ്സിലാക്കാനുള്ള പ്രായം ആ കുരുന്നിന്നായിരിക്കുന്നു. അവന്നു നഷ്ടപ്പെട്ട പിതാവിന്നു പകരമാവാന്‍ ആര്‍ക്കുമാവില്ല എന്ന ബോധ്യം അവന്നുണ്ടോ എന്നറിയില്ല. എന്നാലും അത് തന്നെയാണ് സത്യം. ഉറക്കം കൊണ്ടും മറവി കൊണ്ടും മനുഷ്യനെ അനുഗ്രഹിച്ച സര്‍വ്വ ശക്തനായ നാഥന്‍ അവനു മറവി നല്‍കി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം നമുക്ക്....

ആ കുരുന്നിലൂടെ അവള്‍ കണ്ടത് എന്റെ മക്കളെയായിക്കും. അതുകൊണ്ടാണ് അവളുടെ ശബ്ദം ഇടറിയത്‌. അവളെക്കുറിച്ച് അവള്‍ ചിന്തിച്ചിട്ടുണ്ടാവില്ല. റോഡു മുറിച്ചു കടക്കുമ്പോഴും വാഹനമോടിക്കുംപോഴും നന്നായി ശ്രദ്ധിക്കണം എന്ന ഒരു ഉപദേശവും കൊണ്ടായിരുന്നു ആ സംഭാഷണം അവസാനിച്ചത്‌. 

എന്റെ നാഥനോട് ഞാന്‍ പ്രാര്തിക്കുകയാണ്. എന്റെ മക്കള്‍ക്ക്‌ എന്നെ ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയുന്ന അവസ്ഥ വരെയെങ്കിലും എനിക്ക് നീ ആയുസ്സ് നല്‍കേണമേ നാഥാ...ഞാന്‍ നഷ്ടപ്പെട്ടാലും എന്റെ മക്കളുടെ സംരക്ഷണം പരിഹാരമാവുന്ന കാലം എന്റെ പ്രിയതമക്ക് വരുന്നത് വരെ എന്നിക്ക് നീ ആയുസ്സ് നല്‍കണേ നാഥാ....മരണത്തെ ഞാന്‍ ആഗ്രഹിക്കുന്നില്ല.....മരണത്തെ ഞാന്‍ പ്രതീക്ഷിക്കുകയാണ്....കാത്തിരിക്കാന്‍ മാത്രം അചഞ്ചലമായ വിശ്വാസം എനിക്കില്ല......എങ്കിലും നാഥാ മരനാനതരം നിന്റെ അനുഗ്രഹത്തിന്റെയും രക്ഷയുടെയും ഗേഹത്തില്‍ എന്നെയും എനിക്ക് പ്രിയപ്പെട്ടവരെയും നീ ഒരുമിച്ചു കൂട്ടണേ.....

മരണത്തെ പ്രതീക്ഷിക്കാത്ത ഒരു ദിനവും നമ്മുടെ ജീവിതത്തില്‍ കടന്നു പോയിക്കൂടാ....പ്രതീക്ഷകള്‍ ആവശ്യമില്ലാത്ത ഒരു ദിനം വരാനുണ്ട്...അതിന്നു ശേഷം പ്രതീക്ഷിക്കാന്‍ നമുക്കവകാശമില്ല....നിര്ന്നിതമായ വ്യവസ്ഥയില്‍ കാര്യങ്ങള്‍ നടക്കുക തന്നെ ചെയ്യും....നാം സംശയിക്കുന്നതും പുചിച്ചു തല്ലുന്നതും എല്ലാം സത്യമാണെന്ന് അന്ന് നമുക്ക് ബോധ്യമാവു....സര്‍വ്വശക്തന്‍  അനുഗ്രഹിക്കട്ടെ....

ഇന്ന് ഫോണ്‍ ചെയ്തപ്പോള്‍ ഞാന്‍ അവളോട്‌ ചോദിച്ചു" നീയെന്തിന്നായിരുന്നു അന്ന് കരഞ്ഞത്"........ മറുപടി വ്യക്തമായിരുന്നു ""എനിക്കും മക്കള്‍ക്കും നിങ്ങളുടെ അടുത്തേക്ക്‌ വരണം" .......ആയുസ്സും അര്‍ത്ഥവും ഉണ്ടായാല്‍ വൈകാതെ നമുക്കതിനു സാധിക്കും....സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ.....

ഇനി കാത്തിരിപ്പാണ്....അവരും ഞാനും കാത്തിരിക്കുന്നു.....തീരുമാനം സര്വ്വശക്തന്റെതാണ്...അത്  മരണമായാലും, ജീവിതമായാലും....

--------------------------------------------------------------തീര്‍ന്നു----------------------------------------------------------

5 അഭിപ്രായങ്ങൾ:

  1. മരണത്തെ നിരന്തരം ഓര്‍മ്മിക്കാന്‍ കഴിയുന്നവന്‍ ഭാഗ്യവാന്‍.

    മറുപടിഇല്ലാതാക്കൂ
  2. ആരായിരുന്നു അവന്‍?

    മറുപടിഇല്ലാതാക്കൂ
  3. മരണത്തെ സ്മരിക്കാൻ ഉതകുന്ന പോസ്റ്റ്. മരണപ്പെട്ട താങ്കളുടെ ആ സുഹ്രത്തിന്റെ പരലോകജീവിതം വിജയകരമാകട്ടെ . പരേതന്റെ ഫോട്ടോ കൂടി ഉൾപ്പെടൂത്തേണ്ടതായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  4. എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി....

    മറുപടിഇല്ലാതാക്കൂ