എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
അബ്ബാസിന്റെ മകന്‍, ഹെന്നയുടെയും ഹാനിന്‍ ന്‍റെയും ഇപ്പച്ചി.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 20, 2012

ആത്മഗതം.....


എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാന്‍ ആളുണ്ട്.........
എന്റെ സഹോദരിയുടെ മാനത്തിനു വില പറയാന്‍ ആളുണ്ട്........
ഞാന്‍ കണ്ട പേക്കിനാവിന്റെ വ്യാഖ്യാനം നല്‍കാന്‍ ആളുണ്ട്.....
എന്റെ രക്സാക്ഷിത്വം ആഖോഷിക്കാന്‍ ഇവിടെ ആളുണ്ട്......
ഒടുവില്‍ എന്റെ കുഴിമാടത്തിലേക്ക് ഒരു പിടി മണ്ണ് വാരിയിടാനും ഇവിടെ ആളുണ്ട്.....
പക്ഷെ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഞാനും എന്റെ കുഞ്ഞുങ്ങളും കഷ്ടപ്പെട്ടപ്പോള്‍ നിങ്ങളൊക്കെ എവിടെയായിരുന്നു?

തിരയേണ്ടതില്ല ഇതാരുടെയും വാക്കുകളല്ല. എന്റെ ആത്മഗതമാണ്; ഓരോ മനുഷ്യന്റെയും.

ചൊവ്വാഴ്ച, ഓഗസ്റ്റ് 07, 2012

മരണമെന്ന പാരിതോഷികം....

ജിദ്ധയിലെ ട്രെയിനിംഗ് കഴിഞ്ഞു അല്‍ ഖോബാരില്‍ എത്തിയ ദിവസം. ഓരോരുത്തരെയായി പരിചയപ്പെടുത്തിയത് സകീര്‍ക്കയാണെന്ന് തോന്നുന്നു. വന്ദ്യ വയോധികനായ മുഷ്താഖ് ഭായിയെ പരിചയപ്പെടുത്തിയപ്പോള്‍ എന്തിനാണ് അദ്ദേഹം ഈ പ്രായത്തിലും ഇവിടെ തുടരുന്നത് എന്ന എന്റെ മോനോഗതം അറിഞ്ഞിട്ടെന്നപോലെ സകീര്‍ക്ക പറഞ്ഞു "ജോലിയിരിലിരിക്കെ മരണപ്പെട്ടാല്‍ കമ്പനിയില്‍ നിന്നും നല്ലൊരു സംഖ്യ കിട്ടും, അതിനു വേണ്ടിയാണ് ഇപ്പോഴും തുടരുന്നത്" അദ്ധേഹം തമാശക്കാണോ അന്നങ്ങനെ പറഞ്ഞത് എന്ന് ചോദിക്കാന്‍ ഇന്ന് അദ്ധേഹം ജീവിച്ചിരിപ്പില്ല. കഴിഞ്ഞ ഡിസംബര്‍ മാസത്തിലെ തണുപ്പുള്ള ഒരു രാത്രിയില്‍ ഞങ്ങളുടെ സകീര്‍ക്ക അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയായി. പുനരുധാരണത്തിന്‍റെ നാളുകളും കാത്തു സകീര്‍ക്ക ബര്സഖിന്റെ ലോകത്താണ്. 

അത്താഴം കഴിഞ്ഞു മൊബൈല്‍ ഫോണ്‍ എടുത്തു നോക്കുമ്പോള്‍ അശ്രഫ്ക്കയുടെ പത്തോളം മിസ്സ്ഡ്കാള്‍ കാണുന്നു. അര്‍ദ്ധരാത്രി ഇത്രയധികം പ്രാവശ്യം എന്നെ അദ്ധേഹം വിളിക്കാന്‍ ശ്രമിച്ചു എന്നതില്‍നിന്നു തന്നെ എന്തോ അപകടം സംഭവിച്ചിരിക്കുന്നു എന്ന് ഞാന്‍ സംശയിച്ചു. തിരിച്ചു വിളിച്ചപ്പോള്‍ അദ്ധേഹം  ഫോണ്‍ എടുക്കുന്നില്ല. മറ്റൊരു സഹപ്രവര്‍ത്തകനായ മുസ്തഫയ്ക്ക് വിളിച്ചപ്പോള്‍ ഞെട്ടിക്കുന്ന ആ സത്യം കേട്ട മാത്രയില്‍ ഞാന്‍ അറിയാതെ നിലവിളിച്ചു പോയി. കഴിഞ്ഞ വെള്ളിയാഴ്ച നാട്ടിലേക്ക് പണമയക്കാന്‍ വേണ്ടി പണമിടപാട് സ്ഥാപനത്തിന്റെ മുന്നില്‍ വരിനില്‍ക്കവേ ശക്തമായ തിരിക്കിനിടയില്‍ ആരോ അദ്ദേഹത്തിന്റെ വാല്ലെറ്റ് കവര്‍ന്നു. പിടിയിലായ കള്ളനെ  അവിടെ കൂടിയവര്‍ പോലീസില്‍ ഏല്‍പ്പിച്ചു. വാല്ലറ്റ് തിരിച്ചു വാങ്ങാനുള്ള വ്യഗ്രതക്കിടയില്‍ അടിതെറ്റി വീണു വലതു കയ്യിനു പറ്റിയ പരിക്കുമായാണ് അടുത്ത ദിവസം അദ്ധേഹം ജോലിക്ക് വന്നത്. താങ്കള്‍ റൂമില്‍ പോയി റസ്റ്റ്‌ എടുത്തോളൂ എന്ന് പറഞ്ഞു അദ്ദേഹത്തെ പറഞ്ഞയച്ചത് ഞാനായിരുന്നു. ആ പോക്ക് അവസാനത്തെ യാത്രക്ക് വേണ്ടിയുള്ളതായിരുന്നെന്നു ഒരിക്കലും നിനച്ചതായിരുന്നില്ല. അല്‍ സലാമ ഹോസ്പിറ്റലില്‍ മരണപ്പെട്ടു കിടക്കുന്ന അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം മറ്റൊരു യാത്രക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നിയമത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു ബോംബെ എന്നാ മഹാ നഗരത്തിലെ ഏതെങ്കിലും ഒരു ഖാബരില്‍ അദ്ധേഹം വിശ്രമിക്കും. വിചാരണ നാളുകളും കാത്തു........നാഥാ.....അദേഹത്തിന് നീ പൊറുത്തു കൊടുക്കണേ.....അധെഹത്തോടൊപ്പം നാളെ ഞങ്ങളെയും നിന്റെ ശാന്തിയുടെ ഗേഹത്തില്‍ ഒരുമിച്ചു കൂട്ടേണമേ......

അറുപതു വയസ്സ് കഴിഞ്ഞിട്ടും പ്രമേഹ രോഗവും മറ്റുമൊക്കെ നിരന്തരം വെട്ടയാടിയിട്ടും എന്തിനാണ് അദ്ധേഹം ഈ സ്വപ്നം ഭൂമിയില്‍ തുടര്‍ന്നത്!!!!!! ഇന്നും ഉത്തരം കണ്ടത്താത്ത ചോദ്യം. ഓരോ മരണവും ഓരോ ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ല. ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങളും ബാക്കിയാക്കും.

വെള്ളിയാഴ്‌ച, ജൂലൈ 06, 2012

ജബല്‍ ഗാറ.....ഫെന്‍ ഹാദാ കഹഫ്...




അല്‍ ഹസ്സയില്‍  നിന്നും ഏകദേശം പത്തു കിലോമീറ്റര്‍ മാത്രം അകലെയുള്ള  സ്ഥലം. വളരെ പ്രതീക്ഷയോടെയാണ് ഞങ്ങള്‍ അവിടെ പോയത്. മലയിലുള്ള ഗുഹക്കകത്തു അത്യുഷ്ണമുള്ള  സമയത്ത് പോലും പതിനാലു ഡിഗ്രിയില്‍ താഴെ മാത്രം ചൂട്.......മനോഹരമായ ഗുഹ....അങ്ങിനെ പലതും.....ഗുഹയൊന്നും  കാണാനാവാതെ മലയുടെ സൌന്ദര്യവും ആസ്വതിച്ചു തിരിച്ചു പോരാന്‍ തീരുമാനിച്ച സമയം നജ്മുക്കക്ക് ഫോണ്‍ ചെയ്തു. ഗുഹയൊന്നും കാണാനായില്ല എന്നും ഗുഹാ മുഖം പോലോത്ത ചിലയിടങ്ങള്‍ മാത്രമാണ് കണ്ടത് എന്നും അധെഹത്തോട് പറഞ്ഞപ്പോള്‍ അവിടെ അത് തന്നെയാണ് കാണാനുള്ളത് എന്ന് മറുപടിയും വന്നു. രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള ആ പുരാതന പ്രദേശം  അതേ പടി നിലനില്‍ക്കുന്നത് തന്നെ അത്ഭുതമാണെന്ന വിലയിരുത്തലിലൂടെ അവിടം വിട്ടു. വഴിക്ക് വെച്ചു കുടിക്കാന്‍ എന്തെങ്കിലും വാങ്ങാമെന്ന ഉധേശാത്തോടെ ഗ്രാമീണനായ ഒരാളുടെ ബകാലയില്‍ കയറി സാധനങ്ങളെല്ലാം വാങ്ങി തിരിച്ചു പോരാന്‍ സമയത്ത് "ഫെന്‍ ഹാദാ കഹഫ്" എന്ന് ചോദിച്ചത് യൂനുസ് സാഹിബാണ്‌. അറബിയില്‍ മാസ്റെര്‍ ഡിഗ്രിയുള്ള ഞാന്‍ സംസാരിക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം ഒപ്പമുള്ളവര്‍ക്ക്‌ നല്കാരാണ് പതിവ്. മറ്റൊന്നിനുമല്ല, അവര്‍ക്ക് വരുന്ന തെറ്റുകള്‍ എനിക്ക് തിരുത്താമല്ലോ:). "കഹ്ഫു" എന്നത് എന്താണെന്ന് അധെഹതിന്നു മനസ്സിലായില്ല. ഉടന്‍ യൂനുസ് സാഹിബു ചോദിച്ചു 'മാഫി മാലൂം, സൂറത്തുല്‍ കഹ്ഫു?". മനസ്സിലായിട്ടോ എന്തോ ഞങ്ങള്‍ ഉദ്ദേശിച്ചത് എന്താണ് എന്ന് അയാള്‍ക്ക് മനസ്സിലായി. പല രാജ്യങ്ങളില്‍ നിന്നും ധാരാളം പേര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട് എന്നും മനോഹരമായ സ്ഥലമാണ് എന്നും പറഞ്ഞു പോവേണ്ട വഴി അയാള്‍ കൃത്യമായി പറഞ്ഞു തന്നു. പിന്നെ ഗുഹ തേടിയുള്ള  യാത്ര വീണ്ടു തുടര്‍ന്നു. ഞങ്ങളുടെ മടക്കം വെറുതെയായില്ല. ജീവിതത്തില്‍ ഇന്നേവരെ  കാണാന്‍ കഴിയാത്ത അതി മനോഹരമായ ഗുഹ. ഗുഹക്കുള്ളിലൂടെയുള്ള നടത്തം ഞങ്ങളെ കൊണ്ടെത്തിച്ചത് അല്ലാഹുവിന്റെ അപാരമായ് അനുഗ്രഹങ്ങലെക്കുരിച്ചുള്ള ബോധങ്ങളിലെക്കാണ്. കത്തിയെരിയുന്ന  ഉഷ്ണത്തില്‍  നിന്നും ആധുനിക സംവിധാനങ്ങള്‍ ഒന്നുമില്ലാതെ  ശീതീകരിക്കപ്പെട്ട ഗുഹയിലെക്കെത്തിയപ്പോള്‍ ഒരുപാട് കാലം മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു സംശയത്തിനു നിവാരണം കൂടിയായിരുന്നു. ഗള്‍ഫിലെ ചൂടിന്റെ ആദ്യാനുഭവം നുകര്‍ന്ന അന്ന് മുതല്‍ ഞാന്‍ ചിന്തിക്കാരുണ്ടായിരുന്നു. ഈ ശീതീകരണ ഉപകരങ്ങളൊന്നും കണ്ടു പിടിക്കുന്നതിന്റെ മുമ്പും ഇവിടെ മനുഷ്യര്‍ ജീവിച്ചിരുന്നു, അവര്‍ എങ്ങിനെയായിരിക്കും അതിനെ അതിജീവിച്ചിരുന്നത്!!!! ആ കാലത്ത് ഭൂമിയില്‍ ഇത്രയധികം ചൂടുണ്ടായിരുന്നില്ല എന്നത് പൂര്‍ണ്ണമായും തൃപ്തി  നല്‍കുന്ന ഉത്തരമായിരുന്നില്ല. ഈന്തപ്പന പാകമാവാന്‍ അത്യുഷ്ണം  കൂടിയേ തീരൂ എന്നും അന്നും ഈ ജനവിഭാഗത്തിന്റെ മുഖ്യ ആഹാരം ഈത്തപ്പഴമായിരുന്നു എന്നതും എന്റെ സംശയങ്ങള്‍ക്ക് നല്കപ്പെട്ട ഉത്തരം പരിപൂര്‍ണ്ണമല്ല  എന്ന് എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു. "ഓരോ കാലത്തും മനുഷ്യന് ജീവിക്കാനാവശ്യമായ രീതിയിലുള്ള സംവിധാനം അല്ലാഹു മനുഷ്യര്‍ക്ക്‌  ഒരുക്കി കൊടുത്തിട്ടുണ്ട്" എന്ന് പറഞ്ഞത് യൂനുസ് സാഹിബിന്റെ അനിയന്‍ അയൂബാണ്. യാത്ര അവസാനിപ്പിച്ചു തിരിച്ചു പോരുമ്പോള്‍ വിധിയുണ്ടെങ്കില്‍ തണുപ്പ് കാലത്ത് ഒരിക്കല്‍ കൂടി അവിടെ സന്ദര്‍ശിക്കണം എന്ന് ഞങ്ങള്‍ പദ്ധതിയിട്ടു. "ഭൂമിയിലൂടെ നിങ്ങള്‍ സഞ്ചരിക്കുക.....അല്ലാഹുവിന്റെ അനുഗ്രഹങ്ങലെക്കുരിച്ചു ബോധാമുണ്ടാവാന്‍  അത് ഉപകരിക്കും".......

ഒരു സംശയം ഇപ്പോഴും ബാക്കി നില്‍ക്കുന്നു......ഗുഹക്കു അറബിയില്‍ എന്താണ് പറയുക......ഐ മീന്‍ വാട്ട്‌ ഈസ്‌ ദി അറബിക് വേര്‍ഡ്‌ ഫോര്‍ കേവ്.......

വെള്ളിയാഴ്‌ച, മേയ് 18, 2012

ഭീകരതയുടെ മൊത്ത വ്യാപാരികള്‍; മരണത്തിന്റെയും.


വാര്‍ഡില്‍ പത്തുവര്‍ഷമായി തുടരുന്ന  കമ്മ്യൂണിസ്റ്റു ആധിപത്യം അവസാനിപ്പിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പു വിധി വന്നു. ഇരുപത്തിമൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിന് മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി തെരഞ്ഞെടുക്കപ്പെട്ടു. പരാചയത്തിന്റെ രുചിയറിഞ്ഞത് നാട്ടുപ്രമാണിയുടെ മകള്‍. അവര്‍ക്ക് തോറ്റതില്‍ യാതൊരു പരാതിയുമില്ലായിരുന്നു. വിജയിയായ തന്റെ അയല്‍ക്കാരിയെ നേരിട്ടെത്തി അവര്‍ ഭാവുകങ്ങള്‍ നേര്‍ന്നു. എല്ലാം കൊണ്ടും തികച്ചും സാധാരണമായ നടപടിക്രമങ്ങള്‍. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാതത്തിന്റെ നെറുകയില്‍. വോട്ടര്‍മാരെ അഭിവാദ്യം ചെയ്തു പ്രകടനമായി ഞങ്ങള്‍ നീങ്ങി. ശാന്തമായ രീതിയില്‍ നടന്ന പ്രകടനം. പെട്ടെന്നാണ് അത് സംഭവിച്ചത്. പരാജയത്തിന്റെ നിരാശയില്‍ ന്നിന്നും ഉടലെടുത്ത പൈശാചിക സ്വഭാവവുമായി പ്രകടനത്തെ ആയുധമുപയോഗിച്ച് നേരിടാന്‍ ഓടിയടുക്കുന്ന ഒരു കൂട്ടം കാമ്മ്യൂനിസ്ടുകള്‍. പ്രവര്‍ത്തകര്‍ ചിന്നഭിന്നമായി നാലുപാടും  ഓടി. അനൌന്‍സ്മെന്റ് വാഹനത്തിന്നു ചില്ലില്ലായിരുന്നുവങ്കില്‍ ചീറിയടുത്ത ആ കല്ല്‌ എന്റെ മുഖം വിക്രുതമാക്കിയെനെനെ. രാഷ്ട്രീയത്തിലെ അന്നുവരെ വായിച്ചും കെട്ടും മാത്രം അറിഞ്ഞ ആക്രമണത്തിന്റെ മാര്‍ഗ്ഗം അന്ന് ഞങ്ങളും നേരിട്ടനുഭവിച്ചു.  ജീവിതത്തിലാദ്യമായി കാമ്യൂനിസ്ടുകളുടെ  തനി നിറം ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു. അക്രമികല്‍ക്കാവശ്യമായ ആയുധങ്ങള്‍ തന്റെ വീട്ടില്‍ നിന്നും വൃദ്ധയായ ഒരു സ്ത്രീ എടുത്തു കൊണ്ടുക്കുന്നത് പലരും  നേരില്‍ കണ്ടു. സൈക്കിള്‍ ചങ്ങലകളും കുറുവടിയും എടുത്തുകൊടുക്കാന്‍ അവര്‍ കാണിക്കുന്ന ശുഷ്കാന്തി കണ്ടിട്ട് പലരും മൂക്കത്ത് വിരല്‍ വെച്ചു. അതിനു മുമ്പൊരിക്കലും വന്ദ്യ വയോധികയായ ആ സ്ത്രീയ ആരും അത്ര ആവേശത്തോടെ കണ്ടിട്ടില്ല. പെട്ടെന്നുണ്ടായ ഒരാവേശത്തിനായിരുന്നില്ല അവര്‍ അക്രമം അഴിച്ചു വിട്ടത് എന്ന് മനസ്സിലാക്കാന്‍ ആ സംഭവം തന്നെ ധാരാളമായിരുന്നു. അക്രമ  രാഷ്ട്രീയത്തിന്റെ പ്രായോഗിക രൂപം നേരില്‍ അനുഭവിച്ച ഞങ്ങള്‍ അല്‍പ്പ സമയത്തെ അന്ധാളിപ്പിന്നു ശേഷം ധൈര്യം വീണ്ടെടുത്തു. മുന്നിലും പിന്നിലും ഓരോ ബസ്സ്‌ പോലീസിന്റെ അകമ്പടിയോടെ അടുത്ത ദിവസം ഞങ്ങള്‍ പ്രകടനം നടത്തുകയും ചെയ്തു. 



ഈ സംഭവം നടന്നത് കണ്ണൂരിലോ ഒഞ്ചിയത്തോ ഒന്നുമല്ല. പാണക്കാടിന്നും മലപ്പുരത്തിന്നും ഇടയിലുള്ള ഹാജിയാര്പള്ളി എന്ന സ്ഥലത്താണ്. കമ്മ്യൂണിസ്റ്റു പാട്ടിക്കു വേണ്ടത്ര ശക്തിയോ സ്വാധീനമോ ഇല്ലാത്ത ഒരു പ്രദേശം. ചവിട്ടി നില്‍ക്കാന്‍ ഒരിടം കിട്ടാതെ ഉഴലുകയായിരുന്ന പാര്‍ട്ടിക്ക് നാട്ടിലെ പ്രമുഖനായ ഒരു മുസ്ലിം ലീഗ് നേതാവ് വെച്ചു നീട്ടിയ ഭിക്ഷയില്‍ നിന്നായിരുന്നു അവിടെ ഇടം കിട്ടിയത്. അദ്ദേഹം മത്സരിച്ച രണ്ട് തെരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിലാനെന്നു മനസ്സിലാക്കാന്‍ 2009 നടന്ന തെരഞ്ഞെടുപ്പു വരെ കാത്തിരിക്കേണ്ടി വന്നു കമ്മ്യൂനിസ്ടുകള്‍ക്ക്. 
മലപ്പുറത്ത് പോലും കമ്മ്യൂണിസ്റ്റുകള്‍ അവസരം കിട്ടുമ്പോഴെല്ലാം അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുന്നുവങ്കില്‍ മറ്റുള്ള സ്ഥലങ്ങളില്‍ വിശിഷ്യാ അവരുടെ ശക്തി കേന്ദ്രങ്ങളില്‍ എന്തായിരിക്കും സ്ഥിതി. മനുഷ്യ കുലത്തിന്നെതിരെ യുദ്ധം പ്രഖ്യാപിച്ചു രൂപം കൊണ്ട ഒരു ഭ്രാന്തന്‍ പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കളില്‍ നിന്നും വല്ല നന്മയും എപ്പോഴെങ്കിലും പ്രകടമാവുന്നുവങ്കില്‍ അതിലാണ് നാമല്ഭുതപ്പെടെണ്ടത്. ദാര്വ്വിന്റെ തലതിരിഞ്ഞ സിദ്ധാന്തം പ്രയോഗ തലത്തില്‍ കൊണ്ടുവരാന്‍ ബൌദ്ധികമായ ആശയങ്ങള്‍ മെനെഞ്ഞെടുത്ത മാര്‍ക്സും കയ്യൂക്ക് കൊണ്ടു അത് നടപ്പില്‍ വരുത്താന്‍ പണിയെടുത്ത ലെനിനും സ്ടാല്ലിനും ഭീകരന്മാരുടെ കൂട്ടത്തില്‍ ഇടം പിടിക്കാതെ പോയത് ചരിത്രകാരന്മാര്‍ ശരിയായ രീതിയില്‍ ചരിത്രത്തെ വിശകലനം ചെയ്യാന്‍ വൈമനസ്യം കാണിച്ചത് കൊണ്ടാണ്. സ്പൈനിന്റെ തകര്‍ച്ചയോടെ ഇസ്ലാമിക മുന്നെറ്റത്തിന്നു താല്‍ക്കാലികമായി അന്ത്യം കുറിക്കപ്പെട്ടപ്പോള്‍ ലോകത്ത് സ്ഥാപിച്ച വ്യവസ്ഥിധിയുടെ പോരായ്മയായിരുന്നു കമ്മ്യൂണിസത്തിന്റെ പിറവിക്കു ഹേതു എന്നത് നീതിപൂര്‍വ്വകമായ ചരിത്ര വിശകലനമാണ്. മനുഷ്യന്റെ ചിന്തകള്‍ക്കും സ്വാതന്ത്ര്യത്തിന്നും കൂച്ച് വിലങ്ങിട്ട മത പുരോഹിതന്മാര്‍ രാഷ്ടവും തങ്ങളുടെതാണെന്ന് ഖോഷിച്ചു. മനുഷ്യന് നന്മ വരുന്ന സകലതിനെയും അവര്‍ നിരുല്സാഹപ്പെടുത്തി. അന്വേഷണം എന്ന ത്വര ജന്മനായുള്ള മനുഷ്യനെ കയ്യൂക്ക് കൊണ്ടു അവര്‍ നേരിട്ടു. അവന്റെ കണ്ടുപിടുത്തങ്ങളെ മത വിരുദ്ധമെന്ന് മുദ്രകുത്തി അവര്‍ അധിക്ഷേപിച്ചു. സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തി. വരുതിക്ക് നില്‍ക്കാത്തവരെ കൊന്നു തള്ളി. ദേവാലയങ്ങള്‍ കൊലക്കലങ്ങളായി മാറി. അതിന്റെ ചുവരുകള്‍ രക്തക്കറപിടിച്ചു  അശുദ്ധമായി. ഈ നരാധമന്മാരുടെ അതിക്രമത്തില്‍ നിന്നുമുള്ള ഒരു മോചനത്തിനായി ലോകം തേങ്ങി. അതിനു വേണ്ടിയുള്ള പ്രയത്നങ്ങള്‍ രഹസ്യമായി നടന്നു. യധാര്‍ത്തമായ മോചനം ഇസ്ലാം വിഭാവനം ചെയ്യുന്ന ലോകക്രമത്തിലൂടെയാനെന്നു മനസ്സിലാകിഞ്ഞിട്ടായിരുന്നില്ല ആ വഴിക്ക് അവരുടെ ചിന്തകള്‍ നീങ്ങാതിരുന്നത്. ഇസ്ലാം വിഭാവനം ചെയ്യുന്ന മാനുഷിക മൂല്യങ്ങളുടെ പ്രയോഗവല്‍ക്കരനത്തിലൂടെ തങ്ങള്‍ ഇന്നനുഭവിക്കുന്ന അല്‍പ്പമെങ്കിലും ആയ ആഡംബരങ്ങള്‍ നമുക്ക് നിഷേധിക്കപ്പെടും എന്ന യാഥാര്‍ത്ഥ്യം അവര്‍ക്കറിയാമായിരുന്നു. ലോകം അടക്കി വാഴേണ്ടത് തങ്ങളുടെ ആശയങ്ങളാല്‍ പ്രചോതിതരായ ഒരു വിഭാഗമാവണമെന്നും അതിലൂടെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ കൂടി സംരക്ഷിക്കപ്പെടണമെന്നും  അവര്‍ കണക്കു കൂട്ടി. മനുഷ്യ ബുദ്ധിക്കു പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയാത്തതും അതേ സമയം കേള്‍ക്കുമ്പോള്‍ ഗംഭീരമെന്നു തോന്നുന്നതുമായ ഒരാശയത്തിനു വേണ്ടി അവര്‍ അലഞ്ഞു. ആ അലച്ചില്‍ അവരെ കൊണ്ടു ചെന്നെത്തിച്ചത് പരിണാമ സിദ്ധാന്തത്തിലെക്കാണ്. മനുഷ്യന്‍ കുരങ്ങില്‍ നിന്നും പരിണാമിച്ചുണ്ടായതാനെന്നും നിലനില്‍പ്പിനുള്ള ഏക പോമ വഴി സന്ഖട്ടനമാനെന്നും  അവര്‍ വാദിച്ചു. ലോകത്തുള്ള മനുഷ്യരില്‍ ഒരു വിഭാഗം എന്നും അധികാരം കയ്യാളേണ്ടവരാണെന്നും മറു വിഭാഗം ഒന്നുകില്‍ ഭരിക്കപ്പെടെണ്ടാവരാനെന്നും അവര്‍ സമര്‍തിച്ചു. ഭരിക്കപ്പെടെണ്ടാവന്റെ ജീവന് എലികളുടെതിനു സമാനമായ വില മാത്രമേ ഉള്ളുവെന്നും അവര്‍ ഖോഷിച്ചു. പുരാതനരായ ആര്യന്മാരുടെയും അവരുടെ പിന്മുറക്കാരായ  സ്പാര്ട്ടന്മാരുടെയും ധീര സാഹിക കഥകള്‍ പറഞ്ഞു അക്രമ വാസന  ജന്മനാ കൈവശമുള്ള പാഗന്മാരുടെ പിന്മുറക്കാരെ അവര്‍ ആവേശം കൊള്ളിച്ചു. പിന്നീട് ലോകത്ത് നടന്നത് കൂട്ടക്കുരുതികലായിരുന്നു. ദേവാലയങ്ങളുടെ തിരുമുറ്റത്തു ഒഴുകിയത് ബുദ്ധിജീവികളുടെയും പരിഷ്കര്‍ത്താക്കളുടെയും രക്തമായിരുന്നുവെങ്കില്‍ തെരുവിലൂടെ ഒഴുകിയത് സാധാരണക്കാരനും പാവപ്പെട്ടവനുമായ മനുഷ്യന്റെ രക്തമായിരുന്നു. കബന്ധങ്ങള്‍ കുന്നുകൂടി. വയറില്‍ നിന്നും കുടല്‍ പുറത്തെടുത്തു മരത്തില്‍ കെട്ടിയിട്ടു പാവം മനുഷ്യനെ അവന്‍ ഓടിച്ചു, അവന്റെ ജീവന്‍ നഷ്ടപ്പെടുന്നത് കണ്ടു ആര്‍ത്തട്ടഹസിച്ചു........


..........തുടരും.......(ഇന്ഷ അല്ലാഹ്)

ബുധനാഴ്‌ച, മേയ് 09, 2012

ഞങ്ങള്‍ക്ക് വേണ്ട ഈ നക്കാപിച്ച.

ചില തീരുമാനങ്ങള്‍ വളരെ വൈകി എടുക്കുന്നു. മറ്റു ചില തീരുമാനങ്ങള്‍ പ്രയോഗ വല്ക്കരിക്കാന്‍ കാല പരിധി നിശ്ചയിക്കുന്നു. നിശ്ചയിക്കപ്പെട്ട കാലപരിധി പ്രസ്തുത തീരുമാനം പ്രയോഗവല്‍ക്കരിക്കാനുള്ള തടസ്സത്തെ  അധികരിപ്പിക്കുകയാനെങ്കില്‍ ആ കാലപരിധി കാലവിളംബരം കൂടാതെ എടുത്തു കളയുന്നതല്ലേ ബുദ്ധി. 
മേല്‍ പറഞ്ഞത് ആര് പറഞ്ഞു എന്ന് പറഞ്ഞു എന്നൊന്നും പരിശോധിച്ച് വിലപ്പെട്ട സമയം പാഴാക്കെണ്ടതില്ല. 

ഹജ്ജു സബസിടി നിര്‍ത്തലാക്കണം എന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന്നു കോടതി നിശ്ചയിച്ച കാല പരിധി അല്‍പ്പം കൂടിയില്ലേ എന്നല്ല, വളരെ കൂടുതലാണ് എന്ന് തന്നെയാണ് എന്റെ അഭിപ്രായം. രാജ്യം ഭരിച്ചിരുന്ന ഭരണാധികാരികള്‍ മുസ്ലിംകളെ സോപ്പിടാന്‍ വേണ്ടി കൈകൊണ്ട ഒരു തന്ദ്രമായിരുന്നു പ്രസ്തുത സബ്സീടി എന്നതല്ലേ സത്യം. ഹജ്ജു ചെയ്യാനുള്ള ബാധ്യത ആര്‍ക്കൊക്കെയാണെന്ന് ഖുരാനിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്ന ഏതൊരാള്‍ക്കും മനസ്സിലാവുന്ന ഒരു സത്യമാണല്ലോ ഈ ഏര്‍പ്പാടിന്നു മതത്തില്‍ യാതൊരു സാധൂകരണവും കണ്ടെത്താന്‍ കഴിയില്ല എന്നത്(മുടിയും വടിയും വിപണനം ചെയ്യാന്‍ വേണ്ടി തെളിവുണ്ടാക്കുന്നവര്‍ ക്ഷമിക്കുക). സര്‍ക്കാര്‍ സബ്സീടിയില്‍ ഹജ്ജു ചെയ്തവരുടെ ഹജ്ജു ശരിയാവില്ലെന്നോ അത് അനനുവടിനീയമാനെന്നോ പറയാന്‍ ഏതായാലും ഞാന്‍ ആളല്ല. എന്നിരുന്നാലും അതിന്നു വേണ്ടി മുറവിളി കൂട്ടുന്നത്‌ ശരിയായ ഒരു നിലപാടല്ല എന്നാണു അഭിപ്രായം. സര്‍ക്കാരിന്റെ നക്കാപിച്ച കിട്ടിയിട്ട് വേണോ ഒരു വിശ്വാസിക്ക് ഹജ്ജിനു പോവാന്‍!!!! സുപ്രീം കോടതി വിധിയെ എതിര്‍ത്തു കൊണ്ടു ഏതെങ്കിലും മുസ്ലിം സന്ഖടനകള്‍ രംഗത്ത് വന്നതായി അറിയില്ല. എന്നാലും നമുക്കൊരുമിച്ചു ഒരു തീരുമാനമെടുത്തു കൂടേ.....ഈ സബ്സീടി ഏര്‍പ്പാട് നിര്‍ത്താന്‍ പത്തു വര്ഷം പോയിട്ട് പത്തു മാസം പോലും എടുക്കരുത് എന്ന്. ഈ വര്ഷം തന്നെ അത് നടപ്പിലാക്കണം എന്ന് ഏക സ്വരത്തില്‍ ആവശ്യപ്പെട്ടു കൂടേ.....

സ്ത്രീധനം എന്ന അനിസ്ലാമിക ഏര്‍പ്പാടിന്നു ഖുറാനില്‍ തെളിവ് കണ്ടെത്തുന്ന അഭിനവ മുസ്ലിം പാതിരിമാരുടെ ബധിര കര്‍ണങ്ങളില്‍   വെതമോതിയിട്ടു  വല്ല കാര്യവുമുണ്ടോ.....എല്ലാം ഒരു സ്വപ്നം......വെറുതെ അതുമിതും ആഗ്രഹിച്ചു പോവുന്നു.........

വെള്ളിയാഴ്‌ച, മാർച്ച് 16, 2012

ഇവര്‍ ഷിയാക്കളോ സുന്നികളോ

മുസ്ലിംകളില്‍ രണ്ട് വഭാഗങ്ങള്‍. ശിയാക്കളും സുന്നികളും.
അലിയ്യുബിനു അബീ ത്വാലിബ്‌ (റ) ഭരണത്തിന്ബ്റെ അവസാന കാലഖട്ടങ്ങളില്‍ അധെഹത്തോട് എതിരിട്ട മുഹാവിയ്യയും കൂട്ടരും സുന്നികളായും അലിയ്യുബിനു അബീ ത്വാലിബ്‌ (റ)കൂടെ മുഹാവിയ്യയെ എതിര്‍ത്തവര്‍ ശിയാക്കലുമായതു ചരിത്രത്തിലെ ഒരു വലിയ വിരോധാഭാസമാണ്. ഇസ്ലാമിക ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാവുന്ന സത്യമാണ് അലിയ്യുബിനു അബീ ത്വാലിബ്‌ (റ) വും മുഹാവിയ്യയും തമ്മിലുണ്ടായ സമരത്തില്‍ ന്യായം അലിയ്യുബിനു അബീ ത്വാലിബ്‌ (റ) ഭാഗത്തായിരുന്നു എന്നത്. എന്നാല്‍ കാലം കടന്നു പോയപ്പോള്‍ മുഹാവിയ്യയെ പിന്തുണച്ച വിഭാഗം മഹാഭൂരിപക്ഷമാവുകയും പ്രവാചക അധ്യപനങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാകുകയും പ്രവര്‍ത്തി പഥത്തില്‍ കൊണ്ടു വന്നവരുമായി. അലിയ്യുബിനു അബീ ത്വാലിബ്‌ (റ) പിന്തുണച്ച വിഭാഗം മുസ്ലിംകല്‍ക്കിടയിലെ ഒരു അവാന്തര വിഭാഗമായി പരിണമിക്കുകയും ചെയ്തു.........
ഇന്ന് സുന്നികള്‍ എന്നറിയപ്പെടുന്ന മുസ്ലിംകള്‍ ഒന്നടങ്കം പറയുന്നു നമ്മുടെ സഹോതരങ്ങലായ ശിയാക്കള്‍ക്ക് എവിടെയൊക്കെയോ പിഴചിരിക്കുന്നു എന്ന്. മാത്രവുമല്ല കൂടുതല്‍ തീവ്ര സ്വഭാവമുള്ളവര്‍ പറഞ്ഞു പറഞ്ഞു ശിയാക്കളെ ഇസ്ലാമിക വൃത്തത്തിന്നു പുറത്താണെന്ന് പറയാന് മടിക്കുന്നില്ല. സത്യത്തില്‍ എന്താണ് ശിയാക്കളും സുന്നികളും തമ്മിലുള്ള വ്യത്യാസം? അവര്‍ പരിശുദ്ധ പ്രവാചകന്‍ (സ്വ) ക്കാള്‍ അലിയ്യുബിനു അബീ ത്വാലിബ്‌ (റ) നു പ്രാധാന്യം കൊടുക്കുന്നു എന്നതാണ് പ്രധാന ആരോപണം. അതേ സമയം അവര്‍ അബൂബക്കര്‍ (റ) ഉമ്മര്‍ (റ) ഉസ്മാന്‍ (റ) എന്നിവരെ വില കുറച്ചു കാണിക്കുന്നു എന്നതും ശ്രദ്ധേയമാണ്. അത്തരം ആരോപണങ്ങളുടെയും വിമര്‍ശനങ്ങളുടെയും സത്യാസത്യങ്ങളെ വിശകലനം ചെയ്യുന്നതിനു മുമ്പ് നാം നമ്മുടെ സ്വന്തത്തിലെക്കൊന്നു നോക്കേണ്ടതല്ലേ!!! പരിശുദ്ധ പ്രവാചകന്‍ (സ്വ) യേക്കാള്‍ അല്ലാഹുവിനല്ലാതെ പ്രാധാന്യം കൊടുക്കാന്‍ ഒരു മുസ്ലിമിന്നു അനുവാദമില്ല. ആരെങ്കിലും അതിന്നു വിപരീതമായി പ്രവര്‍ത്തിച്ചാല്‍ അവര്‍ നേരായ മാര്ഗ്ഗത്തിലല്ല എന്നത് നിസ്തര്‍ക്കമാണ്. പരിശുദ്ധ പ്രവാചകന്‍ (സ്വ) ക്ക് പ്രാധാന്യം കൊടുക്കുക എന്ന് പറഞ്ഞാല്‍ അവിടുത്തെ സന്ദേശങ്ങള്‍ക്കും ജീവിത രീതികള്‍ക്കും അധ്യാപനങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുക എന്നതാണ്. അവിടുന്ന് എന്താണോ നമുക്ക് കൈമാറിയത് അത് യാതൊരു ഏറ്റക്കുറച്ചില്കളുമില്ലാതെ യധാര്‍ത്തമായ സത്തയോടെ സ്വന്തം ജീവിതത്തില്‍ അനുവര്‍ത്തിക്കുകയും മറ്റുള്ളവര്‍ക്കെത്തിക്കുകയാണ്. അവിടുന്ന് നമുക്ക് കൈമാറിയ സന്ദേശങ്ങളാണ് അവ. അവിടുന്ന് നമ്മെ പഠിപ്പിച്ച അധ്യാപനങ്ങളില്‍ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്നത് പ്രമാനബധമായി മനസ്സിലാക്കേണ്ടത് നമ്മുടെ ബാധ്യതയും.
നമ്മുടെ കൂട്ടത്തില്‍ പെട്ട ചില സഹോദരങ്ങള്‍ കാലങ്ങളായി പ്രവാചകന്റെ അധ്യാപനങ്ങലെക്കാള്‍ ചില അനാചാരങ്ങള്‍ക്കു പ്രാമുഖ്യം കല്‍പ്പിച്ചു പോരുന്നു. ഈയിടെയായി അതിന്റെ സകല പരിധികളും ലന്ഖിച്ചു തൗഹീടീ മാര്ഗ്ഗത്തിന്നു തികച്ചും വിരുദ്ധമായി പരിശുദ്ധ പ്രവാചകന്‍ (സ്വ) യുടെ തിരു ശരീരത്തിന്റെ ശേഷിപ്പാനെന്നു ഖോഷിച്ചു അവിടുന്ന് പഠിപ്പിക്കാത്ത മാര്‍ഗ്ഗത്തിലൂടെ ഈ സത്യ ദീനിനെ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്‌ കാണുന്നു. ശിയാക്കളെ വിമര്‍ശിക്കാന്‍ നാം കണ്ടെത്തുന്ന കാരണങ്ങള്‍ എല്ലാം തന്നെ ഈ വിഭാഗത്തിലും നാം കണ്ടെത്തുന്നു. ശിയാക്കള്‍ പരിശുദ്ധ പ്രവാചകന്‍ (സ്വ) യേക്കാള്‍ അലിയ്യുബിനു അബീ ത്വാലിബ്‌ (റ) വിന്നു പ്രാധാന്യം കൊടുക്കുന്നു എന്നത് വിമര്‍ശകരുടെ വെറും ഒരാരോപണം മാത്രമാണെന്ന് തത് വിഷയ്യകമായ പഠനത്തില്‍ നിന്നും മനസ്സിലാക്കാനാവും. എന്നാല്‍ അവര്‍ പ്രവാചകാധ്യാപനങ്ങളെ അവഗണിച്ചതിനേക്കാള്‍ ക്രൂരമായ രീതിയിലാണ് നമ്മുടെ നാട്ടിലെ ചില സഹോദരങ്ങള്‍ അവഗണിച്ചത്.
കാര്യങ്ങള്‍ ഇങ്ങിനെയോക്കെയാനെങ്കിലും അവസരം കിട്ടിയാല്‍ അവര്‍ വീണ്ടും ചോദിക്കുന്നു "ശിയാക്കലെക്കുരിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്താണ്". ആ ചോദ്യത്തിനു ഏറ്റവും ലളിതമായ മറുപടി "നിങ്ങളെക്കുറിച്ച് നിങ്ങള്‍ക്കുള്ള അഭിപ്രായമെന്താണ്" എന്നാണു.

തിങ്കളാഴ്‌ച, മാർച്ച് 12, 2012

കിണറ്റില്‍ വീണാല്‍

കയ്യില്‍ കാശുണ്ടായിട്ടൊന്നുമല്ല ഉള്ള കിണറു തൂര്‍ത്തു മറ്റൊന്ന് കുഴിക്കാന്‍ തീരുമാനിച്ചത്. കിണറ്റില്‍ ശവമായി പൊങ്ങിവന്ന പൂച്ചയെ പുറത്തെടുത്തതിന്നു ശേഷം നിറഞ്ഞു നിന്ന കിണറു വാര്‍ക്കാന്‍ ഉപയോഗിച്ച മോട്ടോറാണ് പണി പറ്റിച്ചത്. കിണറ്റിലെ വെള്ളം തീരുന്നതിന്നനുസരിച്ചു കിണറിന്റെ പാര്‍ശ്വങ്ങള്‍ ഇടിഞ്ഞു ആള്‍ മറയടക്കം മൂന്നടിയോളം താഴ്ന്നു പോയി. വീടിന്നും കുട്ടികള്‍ക്കും ഭീഷണിയായി കഴിഞ്ഞ ആറു വര്ഷം അതങ്ങിനെ കിടന്നു. അവളെയും കുട്ടികളെയും ഇങ്ങോട്ട് കൊണ്ടുവരണം എന്ന ആഗ്രഹം അവളെ അറിയിച്ചപ്പോള്‍ അവള്‍ക്കുണ്ടായിരുന്ന പ്രധാന ആശങ്ക കിണറായിരുന്നു. കിണറിടിഞ്ഞു ഏതു നിമിഷവും നമ്മുടെ വീടടക്കം തകര്‍ന്നു പോയേക്കാം. കിണറു നന്നാക്കാതെ ഞാന്‍ എങ്ങോട്ടുമില്ല. കഴിഞ്ഞ വര്‍ഷക്കാലത്ത് കിണറു വീണ്ടും രൌദ്ര വേഷം കെട്ടി. അവനൊന്നു കൂടി തായ്മ്മ പ്രകടിപ്പിച്ചു. ഇനി രക്ഷയില്ല. നാന്നാക്കിയെ തീരൂ.
കിണറു പണി തുടങ്ങി. പുതിയ കിണറായി, പഴയ കിണര്‍ ഓര്‍മ്മയുമായി. അതിലുള്ള മല്സ്യങ്ങളെയടക്കം മണ്ണിട്ട്‌ മൂടി.......
പതിവിന്നു വിപരീതമായി അവള്‍ അതി രാവിലെ ഫോണ്‍ ചെയ്യുന്നു. സാധാരണ മിസ്ഡ് കോളാണ് അടിക്കാര്. ഈ കാള്‍ മിസ്ഡ് ലൊന്നും നില്‍ക്കുന്നില്ല. നിരന്തരമായ വിളിയാണ്. ഫോണ്‍ കട്ട് ചെയ്തു. തിരിച്ചു വിളിക്കാന്‍ സാധാരണ ഇന്റര്‍നെറ്റ്‌നെയാണ് ആശ്രയിക്കാറ്. ഇപ്രാവശ്യം അതിനൊന്നും മിനക്കെട്ടില്ല. നാട്ടിലേക്ക് വിളിക്കാന്‍ ഇരുപത്തഞ്ചു ഹലാലും സൌദിയില്‍ അഭ്യന്തര വിളികള്‍ക്ക് അമ്പത്തഞ്ചു ഹറാമുമാണ്‌(മനസ്സിലായില്ല അല്ലെ....സാരല്യ, തനിയെ മനസ്സിലായിക്കൊള്ളും). മൊബൈലെടുത്ത് തിരിച്ചു വിളിച്ചു. അങ്ങേത്തലക്കല്‍ നിന്നും അവളുടെ ഭീതി സ്വരത്തിലുള്ള അറിയിപ്പ്
"നമ്മുടെ കിണറിന്നു ഇരുമ്പിന്റെ വല നിര്‍ബന്ധമാണ്‌"
"അതെന്താ ഇത്ര വലിയ നിര്‍ബന്ധം?"
"ഞാനും ഉമ്മയും കൂടി ടെറസ്സിന്റെ മുകളില്‍ നിന്നും താഴേക്ക് നോക്കുമ്പോള്‍ കിണറു കണ്ടു"
"അതിനു..."
"അല്ല ഇക്കാക്കാ...ആരെങ്കിലും ടെറസ്സില്‍ നിന്നും കിണറ്റില്‍ വീണാല്‍ വലിയ അപകടമാണ്"
അവള്‍ മുഴുമിപ്പിക്കാന്‍ കാത്തു നില്‍ക്കാതെ ഞാന്‍ ചിരി തുടങ്ങി, പരിസരം മറന്നുള്ള ചിരി. ദേഷ്യത്തോടെ അവള്‍ "അതിനിത്ര ചിരിക്കാര്നെന്തിരിക്കുന്നു, ഞാന്‍ തമാശയൊന്നും പറഞ്ഞില്ലല്ലോ"
ഒരു വിധം സ്വബോധം വീണ്ടെടുത്തിട്ടു ഞാന്‍ "എന്റെ പോന്നു മോളെ.....ടെറസ്സില്‍ നിന്നും നിന്നും താഴെവീണാല്‍ എന്തായാലും അപകടമാണ്, കിണറ്റിലെക്കായാലും കരയിലെക്കായാലും......"

ചൊവ്വാഴ്ച, ഫെബ്രുവരി 14, 2012

എല്ലാ മതങ്ങളും ഒന്നാണ് !!!!


 ഫ്രണ്ട് റിക്വസ്റ്റ് അയച്ചതിന് നന്ദി. സൗഹൃദം ആരംഭിക്കുന്നതിനു മുന്‍പ് താങ്കളെ പറ്റി അല്പം അറിയണം എന്ന് താല്പര്യമുണ്ട്.
 എന്നെപറ്റി രണ്ടു വാക്ക്... നെറികെട്ട രാഷ്ട്രീയ, വര്‍ഗീയവാദികളോട് കടുത്ത വിദ്വേഷം വെച്ചുപുലര്‍ത്തുന്ന തുറന്ന മനസ്തിയുള്ള ഒരാള്‍,വിശ്വാസിയാണ്, എല്ലാ രാഷ്ട്രീയ- മത സംഘടകള്‍ എല്ലാത്തിനോടും ഉള്ള എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ മടികാണിക്കാത്ത ഒരാള്‍ എന്നാല്‍ എന്റെ മതവും വിശ്വാസവും ആണ് ഏറ്റവും ശെരി എന്ന് പറയുന്ന ആളല്ല
 മാനവികതയാണ് ഏറ്റവും മഹത്തരമായ മതം. നാട്ടില്‍ ത്രിശൂര്‍, യു എ യില്‍ ജോലി ചെയ്യുന്നു, വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും ആണ്.
 . . സസ്നേഹം –
 
ഞാന്‍ പേര് വെളുത്താന്‍ ആഗ്രഹിക്കാത്ത ഇപ്പോള്‍ എന്റെ ഫൈസ്ബൂക് സൌഹൃത വലയത്തിലുള്ള ഒരാള്‍ എനിക്കയച്ച സന്ദേശമാണിത്.
 
അതിന്നു ഞാന്‍ കൊടുത്ത മറുപടികള്‍ കൂടി കൊടുത്തതിനു ശേഷം കാര്യം പറയാം....
 
എന്നെക്കുറിച്ച് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നത് എന്റെ പ്രോഫിളിലുണ്ട്. മനുഷ്യന്റെ മോചനത്തിന്നു ഉതകുന്ന ഒരേ ഒരു മതം ഇസ്ലാം മാത്രമാണെന്ന് വിശ്വസിക്കുന്ന ഒരു തീവ്രവാദിയാണ് ഞാന്‍. എന്റെ മതമാണ്‌ ഏറ്റവും ശരി എന്ന് ഞാന്‍ പറയില്ല. എന്നാല്‍ ഇസ്ലാമാണ് ഏറ്റവും നല്ല മതം, അല്ല ....ഇസ്ലാം മാത്രമാണ് അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമായ മതം എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ ഒരു യധാര്ത്ത മുസ്ലിമാവാനുള്ള ശ്രമത്തിലാണ്. അതിന്നു താങ്കളുമായുള്ള സൌഹൃതബന്ധം എനിക്ക് തടസ്സമാവുമെങ്കില്‍ താങ്കളെ സ്വീകരിക്കാന്‍ എനിക്ക് നിര്‍വ്വാഹമില്ല. സൊ.... താങ്കളുമായി സൌഹൃതം കൂടാന്‍ ഞാനാണ് മുന്നിട്ടരിങ്ങയതെങ്കില്‍ അതെന്റെ തെറ്റാണെന്ന് ഞാന്‍ സമ്മതിക്കുന്നു.
 
ശേഷം അദ്ദേഹം എന്നോട് സൌഹൃതം കൂടാം എന്ന് സമ്മതിച്ചു വീണ്ടും സന്ദേശമയച്ചു....
 
Let us start frienship.. it does't matter 2 u wt i am... I am neither anti isalamic nor a "തീവ്രവാദി"... I beliver each every creation of this world has equal rights & share irrespetive of their riligion.colour & nature....Where are are you now?   
................................................................................................................
 
ഈ മാന്യദേഹം ഇന്നെന്റെ സൌഹൃതവലയത്തിലുണ്ട് എന്ന് നേരത്തെ പറഞ്ഞല്ലോ. അപ്പോള്‍ സ്വാഭാവികമായും നിങ്ങള്‍ക്കൊരു സംശയമുണ്ടാവും പിന്നെയെന്തിനാണ് ഈ കാര്യം എന്റെ ബ്ലോഗില്‍ ഞാന്‍ എഴുതുന്നത്‌ എന്ന്!!! പലകാര്യങ്ങളില്‍ പെട്ട ഒരു കാര്യം ഇദേഹത്തിനു ഇസ്ലാമിന്റെ മാനവികമായ് മുഖം അറിയില്ല എന്നോ അതല്ലെങ്കില്‍ അതറിഞ്ഞിട്ടും അംഗീകരിക്കാന്‍ പ്രയാസമുണ്ടോ എന്ന് സംശയിക്കുന്നു. അദ്ദേഹം പറയുന്നത് കണ്ടില്ലേ " I beliver each every creation of this world has equal rights & share irrespetive of their riligion.colour & നേച്ചര്‍" ....
ഇത് ഇദ്ദേഹം അവതരിപ്പിക്കുന്നത്‌ ഇദ്ദേഹത്തിന്റെ സ്വന്തം കാഴ്ച്ചപ്പാടായിട്ടാണ്. അതുമല്ലെങ്കില്‍ ലോകത്തുള്ള സകല മനുഷ്യരും ആഗ്രഹിക്കുന്ന സ്വാതന്ദ്ര്യ ബോധത്തില്‍ നിന്നും ഉയിര്‍കൊണ്ട സാര്‍വ്വ ലൌകിക യാധാര്ത്യമാണ് എന്നോ പ്രതീക്ഷയാണോ എന്നോ പറയാം. എന്ത് തന്നെയായാലും ഇദ്ദേഹം മനസ്സിലാക്കിയ ഇസ്ലാമില്‍ ഇത്തരം ഒരു ക്വാളിറ്റി കണ്ടെത്താന്‍ എന്തുകൊണ്ട് ഇധേഹത്തിനു കഴിഞ്ഞില്ല!!! പാടത്ത് പണിയെടുക്കുന്നവര്‍ക്ക് പറമ്പത്ത് കൂലി എന്ന മനോഹരമായ തൊഴിലാളി സ്നേഹം ആദ്യമായി ലോകത്ത് നടപ്പിലാക്കിയ ഇസ്ലാമിനെ അവഗണിച്ചു പ്രസ്തുത മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാക്കള്‍ കമ്മ്യൂണിസ്റ്റുകളാണെന്നു  പ്രഖോഷിക്കുന്നവരാന് നമുക്ക് ചുറ്റും. നിങ്ങള്‍ അന്യമതസ്ഥരുടെ ആരാധാനാ വസ്തുക്കളെ പരിഹസിക്കരുത് എന്ന് വിശ്വാസികളോട് ഉല്‍ബോധനം നടത്തുന്ന പരിശുദ്ധ ഖുറാനെ ജീവിതത്തിന്റെ പുറംപോക്കിലേക്ക്  വലിച്ചെറിഞ്ഞു ഇസ്ലാം സകല മതങ്ങളെയും പരിഹസിക്കുന്നു എന്ന് കുറ്റപ്പെടുത്തുന്നവര്‍  നമ്മെ നയിക്കുന്ന കാലമാണിത്!!! ലോകത്തുള്ള സകല മനുഷ്യരും ഒന്നാണെന്നും അവരെല്ലാവരും ഒരേ മാതാപിതാക്കളുടെ സന്തതികളാണെന്ന് ലോകത്തോട്‌ വിളിച്ചു പറഞ്ഞ ഇസ്ലാമിന് നേരെ കൊഞ്ഞനം കാണിച്ചുകൊണ്ടു ഉപഭോഗ സംസ്ക്കാരത്തിന്റെ വിപുലീകരനത്തിന്നു  വേണ്ടിയും  സാമ്രാജ്യത്വ താല്പര്യങ്ങള്‍ക്ക്  വേണ്ടിയും മനുഷ്യമക്കളെ ജാതിയുടെയും വര്‍ണ്ണത്തിന്റെയും  പേരില്‍ തരം തിരിക്കുന്ന ഇരുട്ടിന്റെ ശക്തികള്‍ നന്മയുടെ കാവലാലുകലായി വേഷം കെട്ടുന്ന ഗതികേടിനെ സഹിക്കാന്‍ നമ്മുടെ പൂര്‍വ്വികര്‍ക്ക് കഴിഞ്ഞു, ആ പൂര്‍വ്വീകരുടെ  മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിച്ചു  നന്മയുടെ യധാര്‍ത്തമായ പ്രയോഗവല്‍ക്കരണം ഇസ്ലാമിലൂടെ മാത്രമേ സാധ്യമാവൂ എന്ന് ലോകത്തിനു കാണിച്ചു കോടുത്തു കൊണ്ടിരിക്കുന്ന വിപ്ലവങ്ങള്‍ അരങ്ങേറുന്ന ആധുനിക യുഗത്തില്‍ ഇസ്ലാമിനെ തെറ്റിദ്ധരിച്ചവര്‍ ഒരു പുനര്‍വായന നടത്തുന്നത് നന്നായിരിക്കും. സമകാലിക യാധാര്ത്യങ്ങളെ വിശകലനം  ചെയ്യുമ്പോള്‍ നന്മയുടെ  ഓരത്തു നിന്നുകൊണ്ട് തിന്മയെ എതിര്‍ക്കാനുള്ള ശക്തി നല്‍കാന്‍ ആ പുനര്‍വായന നമ്മെ സഹായിക്കുമെന്ന് തീര്‍ച്ചയാണ്.
 
സ്വന്തം മകള്‍ പരീക്ഷയില്‍ തോല്‍ക്കുമ്പോള്‍ അയല്‍ പക്കത്തുള്ള കുട്ടിയും ഇങ്ങിനെത്തന്നെയാണ് അവളുടെ സ്കൂളിലുള്ള എല്ലാ കുട്ടികളും ഇങ്ങിനെയാണ്‌ എന്ന് പറഞ്ഞു ആശ്വസിക്കുന്നത് പോലെയാണ് എല്ലാ മതങ്ങളും തുല്യമാണെന്ന് പറയുന്നത്. വായിക്കുന്ന പുസ്തകങ്ങളും ചുറ്റുമുള്ള സമൂഹങ്ങളും സാഹചര്യവുമാണ് അവരെക്കൊണ്ടിത് പറയിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടെ. നിങ്ങള്‍ കേട്ടറിഞ്ഞ, നിങ്ങള്‍  വായിച്ചറിഞ്ഞ മതങ്ങളെല്ലാം ഒന്നാണെന്ന് ഒറ്റയടിക്ക് പറയുന്നതിനു മുമ്പ് സര്‍വ്വശക്തന്‍ നല്‍കിയ ബുദ്ധി ഉപയോഗിച്ച് ഒരു നിമിഷം ചിന്തിച്ചിട്ട് നിങ്ങള്ക്ക് പറയാനാവുമോ "എല്ലാ മതങ്ങളും ഒന്നാണെന്ന്" . അതല്ല നിങ്ങള്‍ ഉള്‍ക്കൊള്ളുന്ന മതം പരിപൂര്ന്നമായും ശരിയല്ല എന്ന അപകര്‍ഷതാ ബോധമാണോ എല്ലാ മതങ്ങളും ഒരുപോലെയാണെന്ന് പറയാന്‍ നിങ്ങളെ പ്രേരിപ്പിച്ചത്. പരീക്ഷയില്‍ തോറ്റ മകളുടെ കാര്യത്തില്‍ ആശ്വാസം കണ്ടെത്താന്‍ നാമെടുക്കുന്ന വിദ്യപോലെയാവരുത് മതങ്ങളെ വിശകലനം ചെയ്യുമ്പോള്‍ നാമെടുക്കുന്ന മാനദണ്ഡം. പരീക്ഷയില്‍ തോറ്റ മകള്‍ക്ക് ആയുസ്സ് ബാക്കിയുണ്ടെങ്കില്‍ അടുത്ത പരീക്ഷയില്‍ നന്നായി ശ്രമിച്ചാല്‍ വിജയിക്കാം. അതേ സമയം ജീവിതമാവുന്ന പരീക്ഷയില്‍ മതമാവുന്ന ചോദ്യപേപ്പര്‍ നന്നായി വിലയിരുത്തിയില്ലെങ്കില്‍ മോക്ഷമാവുന്ന ഉത്തരകടലാസു ലഭിക്കാനുള്ള അവസരം നമുക്ക് നഷ്ടമാവും. ആ നഷ്ടം നികത്താന്‍ പിന്നെ മറ്റൊരു പരീക്ഷക്കവസരം ലഭിക്കില്ല...തീര്‍ച്ച....
 
ഇനി ഞാന്‍ ഒന്ന് കൂടി അടിവരയിട്ടു ഒന്നുറക്കെ പറഞ്ഞോട്ടെ....ഇസ്ലാം മാത്രമാണ് ദൈവീക മതം. ഇസ്ലാം മാത്രമാണ് മാനവിക മുഖമുള്ള മതം. ഇസ്ലാം മാത്രമാണ് കര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ഒരേ ഒരു മതം.
 
എന്റെ സൌഹൃത വലയത്തിലുള്ള മനുഷ്യര്‍ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലായിരിക്കരുതെന്നു    എനിക്ക് നിര്‍ബന്ധമുള്ളതുകൊണ്ട്   മാത്രം എഴുതിയതാണ്....അധിക പ്രസംഗമാണ് എന്ന് നിങ്ങള്ക്ക് തോന്നുന്നുവെങ്കില്‍ എന്നോട് ക്ഷമിക്കുക. ഇതാണ് ഞാന്‍........ ഇതിലപ്പുറം ഒരു മുഖം എനിക്കില്ല.


ശനിയാഴ്‌ച, ഫെബ്രുവരി 04, 2012

മരണം.....പ്രശ്നങ്ങളുടെ തുടക്കം.




മരണത്തെ ഭയമില്ലാത്തവര്‍ ആരും തന്നെയില്ല. അതിന്നു പലര്‍ക്കും പല കാരണങ്ങളാണ്. ഈ ലോകത്ത് ജീവിച്ചു കൊതിതീര്‍ന്ന ആളുകള്‍ വളരെ വിരളമാണ്. അങ്ങിനെ കൊതി തീര്‍ന്നവര്തന്നെ  ജീവിതത്തോടു വിരക്തി തോന്നിയിട്ടോ തന്റെ ജീവിത ലക്‌ഷ്യം നിറവേറ്റപ്പെട്ടു എന്ന് ബോധ്യമായവരോ ആണ്. ആദ്യം പറഞ്ഞ വിഭാഗത്തിനു ധാരാളം ഉദാഹരണങ്ങള്‍ കണ്ടുത്താന്‍ നമുക്ക് കഴിയും. ലോകം മുഴുവന്‍ കമ്മ്യൂണിസം സ്ഥാപിതമാവണം എന്ന ലക്ഷ്യത്തിലൂടെ മനുഷ്യ മനസ്സിനോട് സംവതിച്ച കാറല്‍ മാര്‍ക്സും വയനാടന്‍ കാടുകളില്‍ ഒളിപ്പോരു നടത്തി അധിനിവേശ ശക്തികള്‍ക്കു ഭീഷണിയായി നിലകൊണ്ട പഴസ്സിരാജവരെ മരണത്തെ ആഗ്രഹിച്ചു. അതിന്നവര്‍ക്കുണ്ടായിരുന്ന കാരണങ്ങള്‍ വ്യത്യസ്തമായിരിക്കാം. എന്നാല്‍ അവരെയാരെയും തന്നെ നമുക്ക് അവരുടെ ദവ്ത്യം  നിറവേറ്റപ്പെട്ടതിന്നു   ശേഷം മരണത്തെ ആഗ്രഹിക്കുകയോ പുല്‍കുകയോ ചെയ്തവരുടെ കൂട്ടത്തില്‍ പെടുത്താന്‍ കഴിയില്ല. ജീവിതത്തിന്റെ പരിക്കന്‍ യാധാര്ത്യങ്ങളുടെ മുന്നില്‍ തോറ്റുപോയി   മരണത്തിലൂടെ ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചവരും നിരവധിയാണ്. ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചവര്‍ എന്ന് പറയാന്‍ കാരണം അവര്‍ മരണത്തെ തിരഞ്ഞെടുത്തതിലൂടെ അവര്‍ക്ക് ആശ്വാസം നേടാനായി എന്ന് തീര്‍പ്പുകല്‍പ്പിക്കാന്‍ നമുക്കവകാശമില്ല എന്നതിനാലാണ്. ഒരു  നിമിഷത്തിന്റെ നിരാശയിലൂടെ മരണം തെരെഞ്ഞെടുത്തവരും നിരവധി. താന്‍ ജീവിച്ചിരിക്കുന്നതിലൂടെ തനിക്കോ തന്റെ സമൂഹത്തിനോ യാതൊരു നേട്ടവുമില്ല എന്ന മൂഡധാരണ മരണത്തില്‍ അഭയം കണ്ടെത്താന്‍ ഹെതുവാക്കിയവരും നിരവധി. മരണത്തെ തിരഞ്ഞെടുക്കാന്‍ ഓരോരുത്തരും കണ്ടെത്തിയ കാരണങ്ങള്‍ വിശദീകരിച്ചാല്‍ നമ്മുടെ സമയം നിരര്‍ത്തകമാവും. 

ദൈവത്തില്‍  വിശ്വാസമില്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം  മരണം അയാള്‍ക്കൊരു പ്രശ്നമേയല്ല. ഈ ലോകത്തുനിന്നും  ലഭിക്കുന്ന സൌകര്യങ്ങളും സുഖങ്ങളും നഷ്ടപ്പെടും എന്നല്ലാതെ മരണത്തോടെ മറ്റൊരു ജീവിതമുണ്ടെന്ന് അയാള്‍ വിശ്വസിക്കുന്നില്ല. തന്റെ മരണത്തോടെ തന്റെ ശരീരം നമാവശേഷമാവും , അത് മറ്റു സൂക്ഷ്മ ജീവികള്‍ക്ക് ഭക്ഷണമാവും, ഒടുവില്‍ പ്രപഞ്ചത്തില്‍ അലിഞ്ഞു തീരും. ആത്മാവ് എന്താണെന്ന് തന്റെ ചിന്താ മണ്ഡലത്തില്‍ പോലും കടന്നു വരാത്തതുകൊണ്ട് അതിനെക്കുറിച്ച് യാതൊരു ചിത്രവും അയാള്‍ക്കില്ല. അതായത് മരണം എന്നാല്‍ താന്‍ ജനിക്കുന്ന മുമ്പുള്ള അവസ്ഥയിലേക്കുള്ള ഒരു തിരിച്ചു പോക്കാണ് അയാള്‍ക്ക്. 

യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരു ക്രിസ്ത്യാനിക്ക് മരണം ഒരാശ്വാസമാണ്. എത്ര തന്നെ പാപം ചെയ്താലും താന്‍ മരണപ്പെടുന്നതോട് കൂടി തന്നെ രക്ഷിക്കാന്‍ ദൈവപുത്രനായ യേശു കാത്തിരിക്കുകയാണ് എന്നയാള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ മരണം അയാള്‍ക്കൊരു പ്രശ്നമേ അല്ല. 

മുപ്പത്തി മുക്കോടി ദേവഗണങ്ങളില്‍ വിശ്വസിക്കുന്ന ഒരു ഹിന്ദു മത വിശ്വാസിക്ക് മരണം മറ്റൊരു ജീവിതത്തിന്റെ തുടക്കമാണ്. ചെയ്തുകൂട്ടിയത് നന്മകലാണ് എങ്കില്‍ ഈ ഭൂമിയില്‍ തന്നെ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയില്‍ പുനര്‍ ജനിക്കും എന്നവന്‍ വിശ്വസിക്കുന്നു. അതല്ല പാപമാണ് ചെയ്തു കൂട്ടിയതെങ്കില്‍ വല്ല പൂച്ചയോ പട്ടിയോ അതുമല്ലെങ്കില്‍ മറ്റുവല്ല ജീവിയുമായിട്ടു പുനര്‍ജ്ജനിക്കും. ഈ ജീവികളെല്ലാം ഈ ഭൂമിയില്‍ സ്വസ്ഥമായിട്ട് ജീവിക്കുന്നത് കണ്മുന്നില്‍ കാണുന്ന അവനെ സംബന്ധിച്ചിടത്തോളം അങ്ങിനെയുള്ള ഒരു പുനര്‍ജ്ജന്മം ഒരു പ്രശ്നമോ ബുദ്ധിമുട്ടോ ഉള്ള കാര്യമല്ല. 

മുസ്ലിമിനെ സംബധിച്ചിടത്തോളം അവന്റെ മരണം അവനു ഒരു യാത്രയുടെ തുടക്കമാണ്. മരണത്തോടെ ആറടിമണ്ണില്‍ കുഴിച്ചു മൂടപ്പെടുന്ന അവന്‍ മറ്റൊരു ലോകത്തിലേക്കുള്ള യാത്രയുടെ തുടക്കത്തിലാണ്‌.  അതിന്നിടയില്‍ അവനുള്ള നിര്‍ണ്നിതമായ അവധി മാത്രമാണ് അവന്റെ ഖാബരിടം. അതിന്നു ശേഷം അവന്‍ എത്തിപ്പെടാനുള്ള സ്ഥലം വിചാരണയുടെ ഇടമാണ്. അവടെയുള്ള ഒരുപാട് വര്‍ഷത്തെ കാത്തിരിപ്പിന്നു ശേഷം എത്തിപ്പെടാനുള്ളത് രക്ഷയുടെ സ്വര്‍ഗ്ഗീയാരാമാത്തിലോ അതോ ശിക്ഷയുടെ നരകാഗ്നിയിലോ എന്ന് യാതൊരു തീര്ച്ചയുമില്ല. ചെയ്തു കൂട്ടിയ പാപങ്ങളുടെ പേരില്‍ എത്തിപ്പെടുന്ന സ്ഥലം നരകമായാലോ.... അവിടെ തനിക്കു യാതൊരു രക്ഷയുമില്ല. അവിടെ നിന്നും തന്നെ രക്ഷപ്പെടുത്താന്‍ ഒരാള്‍ക്കുമാവില്ല. കാരുണ്യവാനായ ദൈവത്തിന്റെ കരുണകൊണ്ടാല്ലാത്തെ  അവിടെ നിന്നും രക്ഷപ്പെടുത്താന്‍ ഒരാള്‍ക്കും കഴിയില്ല;അതുതന്നെ ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. അവനു മരണം ഒരു പ്രശ്നമാണ്. എല്ലാ പ്രശ്നങ്ങളുടെയും തുടക്കമാണ് മരണം. പരിഹാരം കാണാനാവാത്ത പ്രശ്നങ്ങളുടെ തുടക്കമാണ് മരണം. ആ മരണമെന്ന പ്രശ്നത്തെ ധൈര്യപൂര്‍വ്വം നേരിടാന്‍ നമ്മുടെ കയ്യിലെന്തുണ്ട്. മരണം ഒരു പ്രശ്നമാവില്ല എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ലയെങ്കിലും നമ്മുടെ മനസ്സിനെയെങ്കിലും സമാധാനപ്പെടുത്താന്‍ നമുക്ക് കഴിയുമോ? തിന്മയില്‍ നിന്നും തിന്മയിലേക്കും അധര്‍മ്മത്തില്‍ നിന്നും അധര്‍മ്മത്തിലെക്കുമുള്ള നമ്മുടെ പ്രയാണം നിര്‍ത്താന്‍ നമുക്ക് സമയമായില്ലേ. ഒരു നിമിഷം ശ്വസിക്കാന്‍ കഴിയാതിരുന്നാല്‍ തീരുന്നതല്ലേ നമ്മുടെ ജീവിതം. 

അതുകൊണ്ട് നാം തയ്യാറെടുത്തെ മതിയാവൂ.... പ്രശ്നമില്ലാത്ത ഒരു മരണത്തിനായി.....
സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ....അവന്റെ രക്ഷയുടെ ഗെഹമായ സ്വര്‍ഗ്ഗീയരാമത്തില്‍ നമ്മെയും നമ്മുടെ പ്രിയപ്പെട്ടവരെയും ഒരുമിച്ചു കൂട്ടുമാരാവട്ടെ....

ഞായറാഴ്‌ച, ജനുവരി 01, 2012

ഇസ്ലാമിന്റെ ഭദ്രമായ കെട്ടുകള്‍

"ഇസ്ലാമിന്റെ ഭദ്രമായ കെട്ടുകള്‍ പില്‍ക്കാലത്ത് ഓരോന്നായി അഴിഞ്ഞു തുടങ്ങും. ഏറ്റവുമാദ്യം അഴിയുന്നത് ഭരണ മേഖലയിലെ കെട്ടായിരിക്കും; ഏറ്റവുമൊടുവില്‍ നമസ്കാര മേഖലയിലെതും" പരിശുദ്ധ പ്രവാചകന്‍ (സ്വ) 

മേല്‍ പ്രതിപാദിച്ച തിരു വചനത്തില്‍ നിന്നും നാം ഉള്‍ക്കൊണ്ടത്‌ എന്താണ്? നമസ്കാരത്തോളം പ്രാധാന്യം ഇസ്ലാമിക ഭരണത്തിനുണ്ട് എന്നോ. അതോ ഇസ്ലാമിന്റെ ഭദ്രമായ നിലനില്പ്പിന്നു ഈ രണ്ട് സംഗതിയും അനിവാര്യമാണ് എന്നോ. രണ്ടായാലും നാം അഭിമുഖീകരിക്കുന്നത് വലിയ ഒരു പ്രതിസന്ധിയെയാണ്. പ്രവാചക വിയോഗാനന്തരം ഇസ്ലാമിക സാമ്രാജ്യം ഭരിച്ച നാല് ഖലീഫമാര്‍ക്ക് ശേഷം ഇസ്ലാമിക സമൂഹത്തിനു ശക്തമായ ഒരു നേതൃത്വം ഉണ്ടായിട്ടില്ല എന്നത് ചരിത്രമാണ്. ഉമ്മര്‍ ഇബ്നു അബ്ദുല്‍ അസീസ്‌ എന്ന മഹാനായ ഭരണാധികാരിയുടെ രണ്ടര വര്‍ഷത്തെ ഭരണം മാത്രമാണ് ഇതിന്നോരപവാദമായി ചരിത്രത്തില്‍ കണ്ടെത്താനാവുന്നത്. മുഹാവിയ്യയില്‍ നിന്നും യസീദില്‍ നിന്നും തുടങ്ങുന്നു പ്രസ്തുത സാമ്രാജ്യത്തിന്റെ തകര്‍ച്ച. ശക്തി കൊണ്ടും വിസ്തൃതി കൊണ്ടും ഈ സാമ്രാജ്യം നൂറ്റാണ്ടുകളോളം അചഞ്ചലമായി നില നിന്നു, കുരിശു യുദ്ധവും താര്‍ത്തരികളെയും അവര്‍ അതി ജയിക്കുകയും ചെയ്തു. അതേ സമയം ഇസ്ലാമിക രാഷ്ട്രം എന്ന നിലയില്‍ ആ സാമ്രാജ്യത്തിനു  നിലനില്‍ക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. മുസ്ലിം ഭരണാധികാരികളായിരുന്നു രാജ്യം ഭരിചിരുന്നതെങ്കിലും അവരുടെ സിംഹാസനങ്ങള്‍ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് അവര്‍ കാണിച്ചു  പോന്നത്. അതിന്നു വേണ്ടി അവര്‍ സ്വയം ഇസ്ലാമിസ്ടുകലാനെന്നു ഖോഷിക്കുകയും ഇസ്ലാമിന്നു അന്യമായ രാജ ഭരണത്തിലൂടെ ജനങ്ങളേ അടക്കി ഭരിക്കുകയും ചെയ്തു. നിലപാടുകളെ ചോദ്യം ചെയ്തവരെ അവര്‍ ഭേദ്യം ചെയ്യുകയും ചെയ്തു. ഇമാം ആഹ്മെടുബിനു ഹമ്പല്‍ പോലുള്ള മഹാന്മാര്‍ ഭരണകൂടത്തിന്റെ ചാട്ടവാറടികള്‍ക്കും തടവ്‌ ശിക്ഷക്കും വിധേയരാക്കപ്പെട്ടവരാണ്. മുസ്ലിം സമൂഹത്തിനു ധാര്‍മ്മികമായ നേതൃത്ത്വം നല്കുന്നതില്‍ അവര്‍ വിജയിച്ചില്ല എന്ന് പറയുന്നതിലും അവരതിനു ശ്രമിച്ചില്ല എന്ന് പറയുന്നതാവും ചരിത്രത്തോട് ചെയ്യുന്ന നീതി. അതേ സമയം മുസ്ലിം സമൂഹത്തിനു തങ്ങളുടെ ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ അധ്യാപനങ്ങള്‍ നല്‍കിയ മഹാ പണ്ഡിതന്മാര്‍ കഴിഞ്ഞു പോയതും ഈ കാലഖട്ടത്തിലായിരുന്നു. അവര്‍ക്കാര്‍ക്കും തന്നെ ഭരണ നേതൃത്വം കയ്യാളാനായില്ല എന്നത് കൊണ്ടായിരുന്നു സമുദായത്തിനു പരിപൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അവരുടെ സംഭാവനകള്‍ ആസ്വദിക്കുന്നതിന്നു വിഖാതമായത്. 

ഭരണമില്ലാതെ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയില്ല എന്നതല്ലേ ചരിത്രത്തില്‍ നിന്നും നാം പഠിച്ച പാഠം. ധാര്‍മ്മികമായി ഉന്നമനത്തില്‍ നില്‍ക്കുന്ന ഒരു സമൂഹത്തെ മാത്രമല്ല അധാര്‍മ്മികതയുടെ പ്രയോക്താക്കലായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനും ഭരണം കൂടിയേ തീരൂ. വാര്‍ത്തെടുക്കപ്പെടുന്ന സമൂഹത്തിന്റെ സ്വഭാവവും പ്രവര്‍ത്തനങ്ങളും രൂപീകൃതമാവുന്നത് ഭരണ വര്‍ഗ്ഗത്തിന്റെ നിലപാടുകള്‍ക്കനുസൃതമായാണ്. കമ്യൂണിസ്റ്റു രാജ്യങ്ങളില്‍ കമ്യൂണിസത്തെ അന്ഗീകരിക്കാത്തവര്‍ മുഴുവന്‍ അവര്‍ക്ക് ശത്രുക്കളായിരുന്നു. തല്‍ഫലമായി സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി പലര്‍ക്കും ആ പ്രത്യയശാസ്ത്രത്തെ അന്ഗീകരിക്കേണ്ടി വന്നു. സ്ടാല്ലിന്‍ അവസാനമായി പങ്കെടുത്ത പാര്‍ലിമെന്ടു സമ്മേളനത്തെ അഭിമുഖീകരിച്ചു നടത്തിയ പ്രസംഗം അവസാനിച്ചപ്പോള്‍ അവിടെ കൂടിയിരുന്നവര്‍ മണിക്കൂറുകളോളം കയ്യടിച്ചത് അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായായിരുന്നില്ല മറിച്ചു ആദ്യം കയ്യടി നിര്‍ത്തുന്നവന്‍ ഞാനായാല്‍ അദ്ദേഹത്തിന്റെ ക്രൂരതക്ക് ഞാന്‍ വിധേയനാവേണ്ടി വരും എന്ന ഭയം കൊണ്ടായിരുന്നല്ലോ. എതിര്‍ത്തവരെയും ഭാവിയില്‍ ഞങ്ങളെ എതിര്‍ക്കാന്‍ സാധ്യതയുണ്ട് എന്ന് കണക്കു കൂട്ടിയവരെയും അവര്‍ കൊന്നു തള്ളി. അവരുടെ ക്രൂരതകള്‍ക്ക് വിധേയരായവര്‍ കൂടുതലും വിശ്വാസികളായിരുന്നു. ആ രാജ്യങ്ങളില്‍ ജനിച്ചു വളര്‍ന്ന പുതു തലമുറ ദൈവ നിഷേധികളും തികഞ്ഞ ഭൌതിക വാദികളാവുകയും   ചെയ്യുന്നതാണ് നാം കണ്ടത്. അതിന്നു അവരെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. അവര്‍ ജനിച്ചു വീഴുന്നത് തന്നെ അത്തരം ഒരു പരിത സ്ഥിതിയിലായിരുന്നു. സ്വാഭാവികമായും അതവര്‍ക്ക് ശരിയായിരുന്നു. വ്യക്തമായ ഒരു ധാര്‍മ്മിക മാര്‍ഗ്ഗ നിര്‍ദേശമില്ലാതെ ജീവിക്കുന്നവര്‍ക്ക് അവരുടെ സൌഖ്യത്തിനും നിലനില്‍പ്പിനും ഉതകുന്നതെല്ലാം ശരികളായിരിക്കും. അവര്‍ തിന്മയുടെ മാനദണ്ഡം നിശ്ചയിക്കുന്നത് അവരുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ടാണ്. അവരുടെ നിലനില്‍പ്പിന്നും സൌഖ്യത്തിന്നും ഭീഷണിയായതെല്ലാം അവര്‍ക്ക് തിന്മയാണ്, അതിന്നുപകരിക്കുന്നതെല്ലാം നന്മയും. മുതലാളിത്തന്റെ അവസ്ഥയും ഏറെക്കുറെ ഇത് പോലെത്തന്നെയാണ്. ആകെയുള്ള ഒരു വ്യത്യാസം കമ്യൂണിസത്തില്‍ ശത്രുക്കളെ വര്‍ഗ്ഗ ശത്രുക്കളെന്നു പേരുവിളിച്ചു നേര്‍ക്ക്‌ നേര്‍  വകവരുത്തുന്നു മുതലാളിത്തത്തില്‍ വളഞ്ഞ വഴിയിലൂടെ വകവരുത്തുന്നു. 

ലോകത്ത് നിലവിലുള്ള ജനാധിപത്യ സംവിധാനത്തെ കുറിച്ചുള്ള ഒരു ചര്‍ച്ചക്ക് ഇവിടെ പ്രസക്തിയില്ല എന്നാണു മനസ്സിലാക്കുന്നത്. അതേസമയം ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ കുറിച്ചുള്ള ഒരു ചര്‍ച്ച ഉചിതമാണെന്നു തോന്നുന്നു. നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ ഒരുപാട് നല്ല വശങ്ങള്‍ ഉണ്ട് എന്നത് വസ്തുതയാണ്. ജനാധിപത്യത്തിന്റെ നിര്‍വ്വചന പ്രകാരം ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന സംവിധാനം എന്ന സങ്കല്പം പ്രയോഗവല്‍ക്കരിക്കപ്പെടുന്നത് വളരെ കുറഞ്ഞ മേഖലയില്‍ മാത്രമാണ്. ജനങ്ങള്‍ക്ക്‌ നേരിട്ട് ഭരണ നിര്‍വ്വഹണത്തില്‍ പങ്കില്ല എന്നത് ഒരു ന്യൂനതയാണ്. ജനങ്ങള്‍ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ നേതാവിനെയും. ആ നേതാവാകട്ടെ തന്നെ തെരഞ്ഞെടുത്ത പ്രതിനിധികളുടെ അഭീഷ്ടത്തിനനുസരിച്ചു ഭരിക്കുന്നു. അദ്ദേഹം കൈകൊള്ളുന്ന തീരുമാനങ്ങള്‍ ജനങ്ങള്‍ക്ക്‌ ഉപകാരപ്രതമാണ് എന്ന കാരണത്താല്‍ നടപ്പിലാക്കാനോ മറിച്ചാണെങ്കില്‍ പിന്‍വലിക്കാനോ അധെഹത്തിന്നു സ്വാതന്ത്ര്യമില്ല. മറ്റൊരര്തത്തില്‍  പറഞ്ഞാല്‍ അദ്ദേഹം കൈകൊള്ളുന്ന തീരുമാനങ്ങള്‍ നടപ്പിലാവാന്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ അനിവാര്യമാണ്. ഈ ഭൂരിപക്ഷമാവട്ടെ മിക്ക സമയത്തും തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളുടെ അഭീഷ്ടത്തിനോ നന്മക്കുപകരിക്കുന്ന രീതിയിലോ അല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതായത് തങ്ങളുടെ പ്രതിനിധികളെ തെരെഞ്ഞെടുക്കുന്നതോട് കൂടി നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളുടെ റോള് തീരുന്നു. തങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അധാര്‍മ്മികവും ജനവിരുദ്ധവുമായ എന്ത് തീരുമാനങ്ങള്‍ എടുത്താലും അവരെ തിരിച്ചു വിളിക്കാന്‍ ഒരു സംവിധാനം നിലവിലില്ല. പിന്നെ ആകെയുള്ള ഒരാശ്രയം നീതിപീഠമാണ്‌. .........,  അതാകട്ടെ വിധിക്കുന്നത് ജനഹിതമോ ധാര്‍മ്മികതയോ പരിഗണിച്ചല്ല. അവരുടെ മുന്നില്‍ അനാവരണം ചെയ്യപ്പെടുന്ന നിയമപുസ്തകങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ചാണ്. അതാവട്ടെ പലപ്പോഴും മനുഷ്യത്വ   രഹിതമോ ദൈവീക നിര്‍ദേശത്തിന്നു  വിരുദ്ധമോ   ആവുന്നു. ഉദാഹണമായി ബലിപെരുന്നാള്‍ ദിവസം ബാലിയരുക്കാന്‍  മുസ്ലിംകള്‍ നിര്ധേഷിക്കപ്പെട്ടിരിക്കുന്നു. ആ നിര്‍ദേശം നല്‍കിയതാവട്ടെ മനുഷ്യനെ സൃഷ്‌ടിച്ച ദൈവവും. എന്നാല്‍ നമ്മുടെ രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ അത് വിലക്കിയിരിക്കുന്നു. അതിന്നവര്‍ കാരണമായി പറയുന്നത് വളരെ വിചിത്രമായ വാദങ്ങളും. അവര്‍ നിരോധിച്ചു എന്ന കാരണം കൊണ്ടു മുസ്ലിംകള്‍ക്ക് അത് നിഷിദ്ധമാവുന്നില്ല. അതവന്റെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. വായ്പ്പ വാങ്ങിയ പണത്തിന്നു പലിശ കൊടുക്കേണ്ടതില്ല എന്നോ അത് എഴുതിത്തള്ളിയിരിക്കുന്നു എന്നോ ഭരണകൂടം പറയുന്നതോടെ പലിശ എന്ന മുസ്ലിംകള്‍ക്ക് നിഷിദ്ധമായ സംഗതി അനുവടിനീയമാവുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ അനുവടിനീയവും അനനുവടിനീയവും തീരുമാനിക്കപ്പെടാനുള്ള മാനദണ്ഡം നിശ്ചയിക്കുന്നത് മേല്‍ പ്രതിപാദിച്ച ഒരാളുമല്ല.  അങ്ങിനെയെങ്കില്‍ നമുക്കാശ്രയിക്കാന്‍ പറ്റുന്ന ഒരു സംവിധാനം നിര്ധേഷിക്ക്ണ്ടത് ആരായിരിക്കണം എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. 

ആ സംവിധാനം മേല്‍ പറഞ്ഞ ഒരു ന്യൂനതയും ഇല്ലാത്തതാവണം. അത്തരമൊരു സംവിധാനം അവതരിപ്പിക്കാന്‍ മനുഷ്യന് കഴിയും എന്ന് കരുതുന്നത് വിഡ്ഢിത്തമാണ് എന്ന് പറഞ്ഞാല്‍ അതിനെ ഖണ്ഡിക്കാന്‍ കൂടുതല്‍ പേര് മുന്നോട്ടുവരും എന്ന് തോന്നുന്നില്ല. പ്രസ്തുത സംവിധാനത്തില്‍  നയനിലപാടുകള്‍ എടുക്കുന്നത് ഭൂരിപക്ഷ ന്യൂനപക്ഷ പരിഗണ വെച്ചാവാന്‍ പാടില്ല. ഭരണ വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പും അവിടെ  പരിഗണനീയമായിക്കൂട . അവിടെ പരിഗണിക്കപ്പെടെണ്ടത് മനുഷ്യന്റെ ആത്യന്തികമായ നന്മയും മോക്ഷവുമായിരിക്കണം. അപ്പോള്‍ നമ്മുടെ മുന്നിലുള്ള മാര്ഗ്ഗമെന്താണ്. മനുഷ്യന്റെ മോക്ഷത്തിന്നു  വേണ്ടി നിയോഗിക്കപ്പെട്ട  പ്രവാചകന്മാര്‍ ദൈവഹിതത്തിനനുസരിച്ചു നിര്‍ദേശിച്ച ഒരു മഹത്തായ സംവിധാനം നമ്മുടെ മുന്നിലുണ്ട്. ആ സംവിധാനം നടപ്പിലാക്കപ്പെട്ടപ്പോഴാണ് മനുഷ്യന്‍ പരസ്പര സഹകരണത്തിന്റെയും കാരുണ്യത്തിന്റെയും ഒരു പാത സ്വീകരിച്ചു തുടങ്ങിയത്. പില്‍ക്കാലത്ത് ആ ജനതകള്‍ ആ പുണ്യപുരുഷന്മാരുടെ  പാതയില്‍ നിന്നും വ്യതിചലിച്ചതിന്റെ ഫലമായി ധാര്‍മ്മികതയും മാനുഷിക മൂല്യങ്ങളും കൈവെടിഞ്ഞു. ഒരു ഒട്ടകത്തിന്റെ കയറിന്റെ പേരില്‍ പോലും നൂറ്റാണ്ടുകളായി അവര്‍ യുദ്ധം ചെയ്തു. അവര്‍ക്കിടയിലെക്കായിരുന്നു ദൈവം തന്റെ അവസാനത്തെ പ്രവാചകനെ നിയോഗിച്ചത്. അദ്ദേഹത്തിന്റെ അധ്യാപനങ്ങളിലൂടെ സകല മനുഷ്യര്‍ക്കും മാതൃകയായി ഒരു സമൂഹം സ്രിഷ്ടിക്കപ്പെടുന്നതാണ് പിന്നീട് നാം കണ്ടത്. ആ സമൂഹ സൃഷ്ടിക്കു ഹേതുവായത് അദ്ദേഹത്തിന്റെ കഴിവുകളോ വാക്ചതുരിയോ ആയിരുന്നില്ല. നാല്‍പ്പതു വയസ്സ് വരെ ആ സമൂഹത്തിലുള്ള എല്ലാ തിന്മകളില്‍ നിന്നും മാറി നിന്നുകൊണ്ടായിരുന്നു അദ്ദേഹം ജീവിച്ചത്. അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷത കണ്ട സമകാലികര്‍ അദ്ദേഹത്തെ "സത്യ സന്ഥന്‍" എന്ന് വിളിച്ചു. എന്നാല്‍ ഒരാള്‍ പോലും അദ്ദേഹം ജീവിതത്തില്‍ പുരല്ര്‍ത്തിപ്പോരുന്ന സൂക്ഷ്മതയും ധാര്‍മ്മികതയും അനുകരിക്കാന്‍ ശ്രമിക്കുക പോലുമുണ്ടായില്ല. നാല്പതാമത്തെ വയസ്സില്‍ ദിവ്യ ബോധനം ലഭിച്ച അദ്ദേഹം ദൈവീക സന്ദേശവുമായി ജനങ്ങളിലേക്കിറങ്ങി. ഇരുപത്തിമൂന്ന് വര്ഷം കൊണ്ടു ആ മഹാനായ പ്രവാചകന്‍ മനുഷ്യനെ നേരായ രീതിയില്‍ നടത്തിച്ചു. അതിന്നധേഹത്തെ സഹായിച്ചത് സര്‍വശക്തനായ ദൈവത്തിന്റെ ബോധനങ്ങലായിരുന്നു. ആ ബോധനങ്ങള്‍  ഇന്നും നിലനില്‍ക്കുന്നു, പരിശുദ്ധ ഖുറാന്‍ എന്ന പേരില്‍. മാറ്റത്തിരുത്തലുകളില്ലാതെ, ന്യൂനതകളില്ലാതെ. മനുഷ്യന്റെ സകല മേഖലകളെയും കുറിച്ച് പ്രതിപാതിക്കുന്ന 
പ്രസ്തുത ഗ്രന്ഥത്തില്‍ നിന്നും മനുഷ്യന്‍ അകന്നു പോയതിന്റെ ദുരന്തങ്ങളാണ് ഇന്ന് നാം അഭിമുഖീകരിക്കുന്നത്. 

പരിശുദ്ധ പ്രവാചകന്‍ മുസ്ലിം സമൂഹത്തിനു നല്‍കിയ അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടു ഇസ്ലാമിന്റെ സമ്പൂര്‍ണ്ണമായ സംസ്ഥാപനത്തിന്നു ഭരണം അനുപേക്ഷണീയമാണ്‌ എന്ന് നാം മനസ്സിലാക്കുന്നു. ഭരണമില്ലാതെ ദീനിന്റെ പരിപൂര്‍ണ്ണമായ പ്രയോഗ വല്‍ക്കരണം സാധ്യമല്ല എന്ന് ചരിത്ര വിശകലനത്തിലൂടെ മനസ്സിലാവുന്ന സത്യമാണ്. യാതൊരു ചരിത്ര ബോധവുമില്ലാതെ ചര്‍വ്വിത ചര്‍വ്വണം നടത്തുന്ന പലരെയും നമുക്ക് കാണാന്‍ കഴിയുന്നു. അവരെ അത്തരം ഒരു നിലപാട് സ്വീകരിക്കാന്‍ പ്രരിപ്പിച്ച ഖടകം എന്താണ് എന്ന് നാം കാര്യമായി പരിശോധിക്കേണ്ടിയിരിക്കുന്നു. ഇസ്ലാമിക പ്രസ്ഥാനം പ്രവാചക അധ്യാപനങ്ങള്‍ നേരായ രീതിയില്‍ വിശകലനം ചെയ്തതിന്റെ ഫലമായി ദൈവത്തിനു മാത്രം പരമാധികാരമുള്ള (അനുവദിച്ചുകൊടുക്കുന്ന ഭരണകൂടം)  ഒരു സംവിധാനം അനിവാര്യമാണ് എന്ന് തിരച്ചറിഞ്ഞു, അതിന്നു വേണ്ടി തങ്ങളുടെ സമയവും സമ്പാദ്യവും അധ്വാനവും ചിലവഴിക്കാന്‍ തീരുമാനിച്ചു. ആദ്യമൊക്കെ അത്തരം നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച പല സന്ഖടനകളും പില്‍ക്കാലത്ത് അവരുടെ ശത്രുപക്ഷത്തു നിലയുറപ്പിക്കുന്നതാണ് കണ്ടത്. തുടക്കം മുതലേ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നിലപാടുകളെ എതിര്‍ത്തവരുടെ ഒളിയജണ്ടകള്‍ പണ്ടേ പലര്‍ക്കും ബോധ്യപ്പെട്ടതാണ്. എന്നാല്‍ നമ്മെ പിന്തുണച്ചവര്‍  പിന്നീടെന്തു കാരണത്താലാണ് പിന്നാക്കം പോയതും കഠിനശത്രുവിന്റെ വേഷമണിഞ്ഞതും!!! ഒരു വിശകലനത്തിന് തല്‍ക്കാലം മുതിരുന്നില്ല. അതിന്റെ ആവശ്യമില്ല എന്നതാണ് സത്യം. എന്ത് തന്നെയായാലും ഭരണമില്ലാതെ ദീന്‍ പൂര്‍ണ്ണമാവില്ല എന്ന് തന്നെ ഞാനും വിശ്വസിക്കുന്നു. 

നിസ്കാരത്തോളം തന്നെ പ്രാധാന്യം ഭരണത്തിനും ഉണ്ട് എന്നുതന്നെയാണ് അന്തിമ വിശകലനത്തില്‍ ബോധ്യമാവുന്നത്‌. 
 അതുകൊണ്ട് തന്നെയാണ് പരിശുദ്ധ പ്രവാചകന്‍ പറഞ്ഞത്..... "ഇസ്ലാമിന്റെ ഭദ്രമായ കെട്ടുകള്‍ പില്‍ക്കാലത്ത് ഓരോന്നായി അഴിഞ്ഞു തുടങ്ങും. ഏറ്റവുമാദ്യം അഴിയുന്നത് ഭരണ മേഖലയിലെ കെട്ടായിരിക്കും; ഏറ്റവുമൊടുവില്‍ നമസ്കാര മേഖലയിലെതും"