അല്‍ ഹസ്സയില്‍ നിന്നും ഏകദേശം പത്തു കിലോമീറ്റര്‍ മാത്രം അകലെയുള്ള സ്ഥലം. വളരെ പ്രതീക്ഷയോടെയാണ് ഞങ്ങള്‍ അവിടെ പോയത്. മലയിലുള്ള ഗുഹക്കകത്തു അത്യുഷ്ണമുള്ള സമയത്ത് പോലും പതിനാലു ഡിഗ്രിയില്‍ താഴെ മാത്രം ചൂട്.......മനോഹരമായ ഗുഹ....അങ്ങിനെ പലതും.....ഗുഹയൊന്നും കാണാനാവാതെ മലയുടെ സൌന്ദര്യവും ആസ്വതിച്ചു തിരിച്ചു പോരാന്‍ തീരുമാനിച്ച സമയം നജ്മുക്കക്ക് ഫോണ്‍ ചെയ്തു. ഗുഹയൊന്നും കാണാനായില്ല എന്നും ഗുഹാ മുഖം പോലോത്ത ചിലയിടങ്ങള്‍ മാത്രമാണ് കണ്ടത് എന്നും അധെഹത്തോട് പറഞ്ഞപ്പോള്‍ അവിടെ അത് തന്നെയാണ് കാണാനുള്ളത് എന്ന് മറുപടിയും വന്നു. രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള ആ പുരാതന പ്രദേശം അതേ പടി നിലനില്‍ക്കുന്നത് തന്നെ അത്ഭുതമാണെന്ന വിലയിരുത്തലിലൂടെ അവിടം വിട്ടു. വഴിക്ക് വെച്ചു കുടിക്കാന്‍ എന്തെങ്കിലും വാങ്ങാമെന്ന ഉധേശാത്തോടെ ഗ്രാമീണനായ ഒരാളുടെ ബകാലയില്‍ കയറി സാധനങ്ങളെല്ലാം വാങ്ങി തിരിച്ചു പോരാന്‍ സമയത്ത് "ഫെന്‍ ഹാദാ കഹഫ്" എന്ന് ചോദിച്ചത് യൂനുസ് സാഹിബാണ്. അറബിയില്‍ മാസ്റെര്‍ ഡിഗ്രിയുള്ള ഞാന്‍ സംസാരിക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം ഒപ്പമുള്ളവര്‍ക്ക് നല്കാരാണ് പതിവ്. മറ്റൊന്നിനുമല്ല, അവര്‍ക്ക് വരുന്ന തെറ്റുകള്‍ എനിക്ക് തിരുത്താമല്ലോ:). "കഹ്ഫു" എന്നത് എന്താണെന്ന് അധെഹതിന്നു മനസ്സിലായില്ല. ഉടന്‍ യൂനുസ് സാഹിബു ചോദിച്ചു 'മാഫി മാലൂം, സൂറത്തുല്‍ കഹ്ഫു?". മനസ്സിലായിട്ടോ എന്തോ ഞങ്ങള്‍ ഉദ്ദേശിച്ചത് എന്താണ് എന്ന് അയാള്‍ക്ക് മനസ്സിലായി. പല രാജ്യങ്ങളില്‍ നിന്നും ധാരാളം പേര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട് എന്നും മനോഹരമായ സ്ഥലമാണ് എന്നും പറഞ്ഞു പോവേണ്ട വഴി അയാള്‍ കൃത്യമായി പറഞ്ഞു തന്നു. പിന്നെ ഗുഹ തേടിയുള്ള യാത്ര വീണ്ടു തുടര്‍ന്നു. ഞങ്ങളുടെ മടക്കം വെറുതെയായില്ല. ജീവിതത്തില്‍ ഇന്നേവരെ കാണാന്‍ കഴിയാത്ത അതി മനോഹരമായ ഗുഹ. ഗുഹക്കുള്ളിലൂടെയുള്ള നടത്തം ഞങ്ങളെ കൊണ്ടെത്തിച്ചത് അല്ലാഹുവിന്റെ അപാരമായ് അനുഗ്രഹങ്ങലെക്കുരിച്ചുള്ള ബോധങ്ങളിലെക്കാണ്. കത്തിയെരിയുന്ന ഉഷ്ണത്തില്‍ നിന്നും ആധുനിക സംവിധാനങ്ങള്‍ ഒന്നുമില്ലാതെ ശീതീകരിക്കപ്പെട്ട ഗുഹയിലെക്കെത്തിയപ്പോള്‍ ഒരുപാട് കാലം മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു സംശയത്തിനു നിവാരണം കൂടിയായിരുന്നു. ഗള്‍ഫിലെ ചൂടിന്റെ ആദ്യാനുഭവം നുകര്‍ന്ന അന്ന് മുതല്‍ ഞാന്‍ ചിന്തിക്കാരുണ്ടായിരുന്നു. ഈ ശീതീകരണ ഉപകരങ്ങളൊന്നും കണ്ടു പിടിക്കുന്നതിന്റെ മുമ്പും ഇവിടെ മനുഷ്യര്‍ ജീവിച്ചിരുന്നു, അവര്‍ എങ്ങിനെയായിരിക്കും അതിനെ അതിജീവിച്ചിരുന്നത്!!!! ആ കാലത്ത് ഭൂമിയില്‍ ഇത്രയധികം ചൂടുണ്ടായിരുന്നില്ല എന്നത് പൂര്‍ണ്ണമായും തൃപ്തി നല്‍കുന്ന ഉത്തരമായിരുന്നില്ല. ഈന്തപ്പന പാകമാവാന്‍ അത്യുഷ്ണം കൂടിയേ തീരൂ എന്നും അന്നും ഈ ജനവിഭാഗത്തിന്റെ മുഖ്യ ആഹാരം ഈത്തപ്പഴമായിരുന്നു എന്നതും എന്റെ സംശയങ്ങള്‍ക്ക് നല്കപ്പെട്ട ഉത്തരം പരിപൂര്‍ണ്ണമല്ല എന്ന് എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു. "ഓരോ കാലത്തും മനുഷ്യന് ജീവിക്കാനാവശ്യമായ രീതിയിലുള്ള സംവിധാനം അല്ലാഹു മനുഷ്യര്‍ക്ക് ഒരുക്കി കൊടുത്തിട്ടുണ്ട്" എന്ന് പറഞ്ഞത് യൂനുസ് സാഹിബിന്റെ അനിയന്‍ അയൂബാണ്. യാത്ര അവസാനിപ്പിച്ചു തിരിച്ചു പോരുമ്പോള്‍ വിധിയുണ്ടെങ്കില്‍ തണുപ്പ് കാലത്ത് ഒരിക്കല്‍ കൂടി അവിടെ സന്ദര്‍ശിക്കണം എന്ന് ഞങ്ങള്‍ പദ്ധതിയിട്ടു. "ഭൂമിയിലൂടെ നിങ്ങള്‍ സഞ്ചരിക്കുക.....അല്ലാഹുവിന്റെ അനുഗ്രഹങ്ങലെക്കുരിച്ചു ബോധാമുണ്ടാവാന്‍ അത് ഉപകരിക്കും".......
ഒരു സംശയം ഇപ്പോഴും ബാക്കി നില്‍ക്കുന്നു......ഗുഹക്കു അറബിയില്‍ എന്താണ് പറയുക......ഐ മീന്‍ വാട്ട് ഈസ് ദി അറബിക് വേര്‍ഡ് ഫോര്‍ കേവ്.......
