"ഇസ്ലാമിന്റെ ഭദ്രമായ കെട്ടുകള്‍ പില്ക്കാലത്ത് ഓരോന്നായി അഴിഞ്ഞു തുടങ്ങും. ഏറ്റവുമാദ്യം അഴിയുന്നത് ഭരണ മേഖലയിലെ കെട്ടായിരിക്കും; ഏറ്റവുമൊടുവില്‍ നമസ്കാര മേഖലയിലെതും" പരിശുദ്ധ പ്രവാചകന് (സ്വ)
മേല്‍ പ്രതിപാദിച്ച തിരു വചനത്തില്‍ നിന്നും നാം ഉള്‍ക്കൊണ്ടത് എന്താണ്? നമസ്കാരത്തോളം പ്രാധാന്യം ഇസ്ലാമിക ഭരണത്തിനുണ്ട് എന്നോ. അതോ ഇസ്ലാമിന്റെ ഭദ്രമായ നിലനില്പ്പിന്നു ഈ രണ്ട് സംഗതിയും അനിവാര്യമാണ് എന്നോ. രണ്ടായാലും നാം അഭിമുഖീകരിക്കുന്നത് വലിയ ഒരു പ്രതിസന്ധിയെയാണ്. പ്രവാചക വിയോഗാനന്തരം ഇസ്ലാമിക സാമ്രാജ്യം ഭരിച്ച നാല് ഖലീഫമാര്‍ക്ക് ശേഷം ഇസ്ലാമിക സമൂഹത്തിനു ശക്തമായ ഒരു നേതൃത്വം ഉണ്ടായിട്ടില്ല എന്നത് ചരിത്രമാണ്. ഉമ്മര്‍ ഇബ്നു അബ്ദുല്‍ അസീസ് എന്ന മഹാനായ ഭരണാധികാരിയുടെ രണ്ടര വര്‍ഷത്തെ ഭരണം മാത്രമാണ് ഇതിന്നോരപവാദമായി ചരിത്രത്തില്‍ കണ്ടെത്താനാവുന്നത്. മുഹാവിയ്യയില് നിന്നും യസീദില്‍ നിന്നും തുടങ്ങുന്നു പ്രസ്തുത സാമ്രാജ്യത്തിന്റെ തകര്‍ച്ച. ശക്തി കൊണ്ടും വിസ്തൃതി കൊണ്ടും ഈ സാമ്രാജ്യം നൂറ്റാണ്ടുകളോളം അചഞ്ചലമായി നില നിന്നു, കുരിശു യുദ്ധവും താര്ത്തരികളെയും അവര്‍ അതി ജയിക്കുകയും ചെയ്തു. അതേ സമയം ഇസ്ലാമിക രാഷ്ട്രം എന്ന നിലയില്‍ ആ സാമ്രാജ്യത്തിനു നിലനില്ക്കാന് കഴിഞ്ഞില്ല എന്നതാണ് സത്യം. മുസ്ലിം ഭരണാധികാരികളായിരുന്നു രാജ്യം ഭരിചിരുന്നതെങ്കിലും അവരുടെ സിംഹാസനങ്ങള്‍ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് അവര്‍ കാണിച്ചു പോന്നത്. അതിന്നു വേണ്ടി അവര്‍ സ്വയം ഇസ്ലാമിസ്ടുകലാനെന്നു ഖോഷിക്കുകയും ഇസ്ലാമിന്നു അന്യമായ രാജ ഭരണത്തിലൂടെ ജനങ്ങളേ അടക്കി ഭരിക്കുകയും ചെയ്തു. നിലപാടുകളെ ചോദ്യം ചെയ്തവരെ അവര്‍ ഭേദ്യം ചെയ്യുകയും ചെയ്തു. ഇമാം ആഹ്മെടുബിനു ഹമ്പല്‍ പോലുള്ള മഹാന്മാര് ഭരണകൂടത്തിന്റെ ചാട്ടവാറടികള്‍ക്കും തടവ് ശിക്ഷക്കും വിധേയരാക്കപ്പെട്ടവരാണ്. മുസ്ലിം സമൂഹത്തിനു ധാര്‍മ്മികമായ നേതൃത്ത്വം നല്കുന്നതില് അവര്‍ വിജയിച്ചില്ല എന്ന് പറയുന്നതിലും അവരതിനു ശ്രമിച്ചില്ല എന്ന് പറയുന്നതാവും ചരിത്രത്തോട് ചെയ്യുന്ന നീതി. അതേ സമയം മുസ്ലിം സമൂഹത്തിനു തങ്ങളുടെ ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ അധ്യാപനങ്ങള്‍ നല്കിയ മഹാ പണ്ഡിതന്മാര് കഴിഞ്ഞു പോയതും ഈ കാലഖട്ടത്തിലായിരുന്നു. അവര്‍ക്കാര്‍ക്കും തന്നെ ഭരണ നേതൃത്വം കയ്യാളാനായില്ല എന്നത് കൊണ്ടായിരുന്നു സമുദായത്തിനു പരിപൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അവരുടെ സംഭാവനകള്‍ ആസ്വദിക്കുന്നതിന്നു വിഖാതമായത്.
ഭരണമില്ലാതെ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയില്ല എന്നതല്ലേ ചരിത്രത്തില്‍ നിന്നും നാം പഠിച്ച പാഠം. ധാര്‍മ്മികമായി ഉന്നമനത്തില്‍ നില്ക്കുന്ന ഒരു സമൂഹത്തെ മാത്രമല്ല അധാര്‍മ്മികതയുടെ പ്രയോക്താക്കലായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനും ഭരണം കൂടിയേ തീരൂ. വാര്‍ത്തെടുക്കപ്പെടുന്ന സമൂഹത്തിന്റെ സ്വഭാവവും പ്രവര്‍ത്തനങ്ങളും രൂപീകൃതമാവുന്നത് ഭരണ വര്‍ഗ്ഗത്തിന്റെ നിലപാടുകള്‍ക്കനുസൃതമായാണ്. കമ്യൂണിസ്റ്റു രാജ്യങ്ങളില്‍ കമ്യൂണിസത്തെ അന്ഗീകരിക്കാത്തവര്‍ മുഴുവന്‍ അവര്‍ക്ക് ശത്രുക്കളായിരുന്നു. തല്‍ഫലമായി സ്വന്തം ജീവന് നിലനിര്‍ത്താന്‍ വേണ്ടി പലര്‍ക്കും ആ പ്രത്യയശാസ്ത്രത്തെ അന്ഗീകരിക്കേണ്ടി വന്നു. സ്ടാല്ലിന് അവസാനമായി പങ്കെടുത്ത പാര്‍ലിമെന്ടു സമ്മേളനത്തെ അഭിമുഖീകരിച്ചു നടത്തിയ പ്രസംഗം അവസാനിച്ചപ്പോള്‍ അവിടെ കൂടിയിരുന്നവര്‍ മണിക്കൂറുകളോളം കയ്യടിച്ചത് അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായായിരുന്നില്ല മറിച്ചു ആദ്യം കയ്യടി നിര്ത്തുന്നവന് ഞാനായാല്‍ അദ്ദേഹത്തിന്റെ ക്രൂരതക്ക് ഞാന്‍ വിധേയനാവേണ്ടി വരും എന്ന ഭയം കൊണ്ടായിരുന്നല്ലോ. എതിര്‍ത്തവരെയും ഭാവിയില്‍ ഞങ്ങളെ എതിര്‍ക്കാന്‍ സാധ്യതയുണ്ട് എന്ന് കണക്കു കൂട്ടിയവരെയും അവര്‍ കൊന്നു തള്ളി. അവരുടെ ക്രൂരതകള്‍ക്ക് വിധേയരായവര്‍ കൂടുതലും വിശ്വാസികളായിരുന്നു. ആ രാജ്യങ്ങളില്‍ ജനിച്ചു വളര്‍ന്ന പുതു തലമുറ ദൈവ നിഷേധികളും തികഞ്ഞ ഭൌതിക വാദികളാവുകയും ചെയ്യുന്നതാണ് നാം കണ്ടത്. അതിന്നു അവരെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. അവര്‍ ജനിച്ചു വീഴുന്നത് തന്നെ അത്തരം ഒരു പരിത സ്ഥിതിയിലായിരുന്നു. സ്വാഭാവികമായും അതവര്‍ക്ക് ശരിയായിരുന്നു. വ്യക്തമായ ഒരു ധാര്‍മ്മിക മാര്‍ഗ്ഗ നിര്‍ദേശമില്ലാതെ ജീവിക്കുന്നവര്‍ക്ക് അവരുടെ സൌഖ്യത്തിനും നിലനില്‍പ്പിനും ഉതകുന്നതെല്ലാം ശരികളായിരിക്കും. അവര്‍ തിന്മയുടെ മാനദണ്ഡം നിശ്ചയിക്കുന്നത് അവരുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ടാണ്. അവരുടെ നിലനില്പ്പിന്നും സൌഖ്യത്തിന്നും ഭീഷണിയായതെല്ലാം അവര്‍ക്ക് തിന്മയാണ്, അതിന്നുപകരിക്കുന്നതെല്ലാം നന്മയും. മുതലാളിത്തന്റെ അവസ്ഥയും ഏറെക്കുറെ ഇത് പോലെത്തന്നെയാണ്. ആകെയുള്ള ഒരു വ്യത്യാസം കമ്യൂണിസത്തില്‍ ശത്രുക്കളെ വര്‍ഗ്ഗ ശത്രുക്കളെന്നു പേരുവിളിച്ചു നേര്‍ക്ക് നേര് വകവരുത്തുന്നു മുതലാളിത്തത്തില്‍ വളഞ്ഞ വഴിയിലൂടെ വകവരുത്തുന്നു.
ലോകത്ത് നിലവിലുള്ള ജനാധിപത്യ സംവിധാനത്തെ കുറിച്ചുള്ള ഒരു ചര്‍ച്ചക്ക് ഇവിടെ പ്രസക്തിയില്ല എന്നാണു മനസ്സിലാക്കുന്നത്. അതേസമയം ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ കുറിച്ചുള്ള ഒരു ചര്‍ച്ച ഉചിതമാണെന്നു തോന്നുന്നു. നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ ഒരുപാട് നല്ല വശങ്ങള് ഉണ്ട് എന്നത് വസ്തുതയാണ്. ജനാധിപത്യത്തിന്റെ നിര്‍വ്വചന പ്രകാരം ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന സംവിധാനം എന്ന സങ്കല്പം പ്രയോഗവല്‍ക്കരിക്കപ്പെടുന്നത് വളരെ കുറഞ്ഞ മേഖലയില്‍ മാത്രമാണ്. ജനങ്ങള്‍ക്ക് നേരിട്ട് ഭരണ നിര്‍വ്വഹണത്തില്‍ പങ്കില്ല എന്നത് ഒരു ന്യൂനതയാണ്. ജനങ്ങള്‍ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ നേതാവിനെയും. ആ നേതാവാകട്ടെ തന്നെ തെരഞ്ഞെടുത്ത പ്രതിനിധികളുടെ അഭീഷ്ടത്തിനനുസരിച്ചു ഭരിക്കുന്നു. അദ്ദേഹം കൈകൊള്ളുന്ന തീരുമാനങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രതമാണ് എന്ന കാരണത്താല്‍ നടപ്പിലാക്കാനോ മറിച്ചാണെങ്കില്‍ പിന്‍വലിക്കാനോ അധെഹത്തിന്നു സ്വാതന്ത്ര്യമില്ല. മറ്റൊരര്തത്തില് പറഞ്ഞാല്‍ അദ്ദേഹം കൈകൊള്ളുന്ന തീരുമാനങ്ങള്‍ നടപ്പിലാവാന്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ അനിവാര്യമാണ്. ഈ ഭൂരിപക്ഷമാവട്ടെ മിക്ക സമയത്തും തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളുടെ അഭീഷ്ടത്തിനോ നന്മക്കുപകരിക്കുന്ന രീതിയിലോ അല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതായത് തങ്ങളുടെ പ്രതിനിധികളെ തെരെഞ്ഞെടുക്കുന്നതോട് കൂടി നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളുടെ റോള്‍ തീരുന്നു. തങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അധാര്‍മ്മികവും ജനവിരുദ്ധവുമായ എന്ത് തീരുമാനങ്ങള്‍ എടുത്താലും അവരെ തിരിച്ചു വിളിക്കാന്‍ ഒരു സംവിധാനം നിലവിലില്ല. പിന്നെ ആകെയുള്ള ഒരാശ്രയം നീതിപീഠമാണ്. ........., അതാകട്ടെ വിധിക്കുന്നത് ജനഹിതമോ ധാര്‍മ്മികതയോ പരിഗണിച്ചല്ല. അവരുടെ മുന്നില്‍ അനാവരണം ചെയ്യപ്പെടുന്ന നിയമപുസ്തകങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ചാണ്. അതാവട്ടെ പലപ്പോഴും മനുഷ്യത്വ രഹിതമോ ദൈവീക നിര്ദേശത്തിന്നു വിരുദ്ധമോ ആവുന്നു. ഉദാഹണമായി ബലിപെരുന്നാള്‍ ദിവസം ബാലിയരുക്കാന് മുസ്ലിംകള് നിര്ധേഷിക്കപ്പെട്ടിരിക്കുന്നു. ആ നിര്‍ദേശം നല്കിയതാവട്ടെ മനുഷ്യനെ സൃഷ്ടിച്ച ദൈവവും. എന്നാല്‍ നമ്മുടെ രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ അത് വിലക്കിയിരിക്കുന്നു. അതിന്നവര്‍ കാരണമായി പറയുന്നത് വളരെ വിചിത്രമായ വാദങ്ങളും. അവര്‍ നിരോധിച്ചു എന്ന കാരണം കൊണ്ടു മുസ്ലിംകള്ക്ക് അത് നിഷിദ്ധമാവുന്നില്ല. അതവന്റെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. വായ്പ്പ വാങ്ങിയ പണത്തിന്നു പലിശ കൊടുക്കേണ്ടതില്ല എന്നോ അത് എഴുതിത്തള്ളിയിരിക്കുന്നു എന്നോ ഭരണകൂടം പറയുന്നതോടെ പലിശ എന്ന മുസ്ലിംകള്ക്ക് നിഷിദ്ധമായ സംഗതി അനുവടിനീയമാവുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ അനുവടിനീയവും അനനുവടിനീയവും തീരുമാനിക്കപ്പെടാനുള്ള മാനദണ്ഡം നിശ്ചയിക്കുന്നത് മേല്‍ പ്രതിപാദിച്ച ഒരാളുമല്ല. അങ്ങിനെയെങ്കില്‍ നമുക്കാശ്രയിക്കാന്‍ പറ്റുന്ന ഒരു സംവിധാനം നിര്ധേഷിക്ക്ണ്ടത് ആരായിരിക്കണം എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.
ആ സംവിധാനം മേല്‍ പറഞ്ഞ ഒരു ന്യൂനതയും ഇല്ലാത്തതാവണം. അത്തരമൊരു സംവിധാനം അവതരിപ്പിക്കാന്‍ മനുഷ്യന് കഴിയും എന്ന് കരുതുന്നത് വിഡ്ഢിത്തമാണ് എന്ന് പറഞ്ഞാല്‍ അതിനെ ഖണ്ഡിക്കാന്‍ കൂടുതല്‍ പേര് മുന്നോട്ടുവരും എന്ന് തോന്നുന്നില്ല. പ്രസ്തുത സംവിധാനത്തില്‍ നയനിലപാടുകള്‍ എടുക്കുന്നത് ഭൂരിപക്ഷ ന്യൂനപക്ഷ പരിഗണന വെച്ചാവാന്‍ പാടില്ല. ഭരണ വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പും അവിടെ പരിഗണനീയമായിക്കൂട . അവിടെ പരിഗണിക്കപ്പെടെണ്ടത് മനുഷ്യന്റെ ആത്യന്തികമായ നന്മയും മോക്ഷവുമായിരിക്കണം. അപ്പോള്‍ നമ്മുടെ മുന്നിലുള്ള മാര്‍ഗ്ഗമെന്താണ്. മനുഷ്യന്റെ മോക്ഷത്തിന്നു വേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകന്മാര് ദൈവഹിതത്തിനനുസരിച്ചു നിര്‍ദേശിച്ച ഒരു മഹത്തായ സംവിധാനം നമ്മുടെ മുന്നിലുണ്ട്. ആ സംവിധാനം നടപ്പിലാക്കപ്പെട്ടപ്പോഴാണ് മനുഷ്യന് പരസ്പര സഹകരണത്തിന്റെയും കാരുണ്യത്തിന്റെയും ഒരു പാത സ്വീകരിച്ചു തുടങ്ങിയത്. പില്ക്കാലത്ത് ആ ജനതകള്‍ ആ പുണ്യപുരുഷന്മാരുടെ പാതയില്‍ നിന്നും വ്യതിചലിച്ചതിന്റെ ഫലമായി ധാര്‍മ്മികതയും മാനുഷിക മൂല്യങ്ങളും കൈവെടിഞ്ഞു. ഒരു ഒട്ടകത്തിന്റെ കയറിന്റെ പേരില്‍ പോലും നൂറ്റാണ്ടുകളായി അവര്‍ യുദ്ധം ചെയ്തു. അവര്ക്കിടയിലെക്കായിരുന്നു ദൈവം തന്റെ അവസാനത്തെ പ്രവാചകനെ നിയോഗിച്ചത്. അദ്ദേഹത്തിന്റെ അധ്യാപനങ്ങളിലൂടെ സകല മനുഷ്യര്‍ക്കും മാതൃകയായി ഒരു സമൂഹം സ്രിഷ്ടിക്കപ്പെടുന്നതാണ് പിന്നീട് നാം കണ്ടത്. ആ സമൂഹ സൃഷ്ടിക്കു ഹേതുവായത് അദ്ദേഹത്തിന്റെ കഴിവുകളോ വാക്ചതുരിയോ ആയിരുന്നില്ല. നാല്‍പ്പതു വയസ്സ് വരെ ആ സമൂഹത്തിലുള്ള എല്ലാ തിന്മകളില് നിന്നും മാറി നിന്നുകൊണ്ടായിരുന്നു അദ്ദേഹം ജീവിച്ചത്. അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷത കണ്ട സമകാലികര്‍ അദ്ദേഹത്തെ "സത്യ സന്ഥന്" എന്ന് വിളിച്ചു. എന്നാല്‍ ഒരാള്‍ പോലും അദ്ദേഹം ജീവിതത്തില്‍ പുരല്ര്ത്തിപ്പോരുന്ന സൂക്ഷ്മതയും ധാര്‍മ്മികതയും അനുകരിക്കാന്‍ ശ്രമിക്കുക പോലുമുണ്ടായില്ല. നാല്പതാമത്തെ വയസ്സില്‍ ദിവ്യ ബോധനം ലഭിച്ച അദ്ദേഹം ദൈവീക സന്ദേശവുമായി ജനങ്ങളിലേക്കിറങ്ങി. ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ടു ആ മഹാനായ പ്രവാചകന് മനുഷ്യനെ നേരായ രീതിയില്‍ നടത്തിച്ചു. അതിന്നധേഹത്തെ സഹായിച്ചത് സര്‍വശക്തനായ ദൈവത്തിന്റെ ബോധനങ്ങലായിരുന്നു. ആ ബോധനങ്ങള്‍ ഇന്നും നിലനില്ക്കുന്നു, പരിശുദ്ധ ഖുറാന് എന്ന പേരില്‍. മാറ്റത്തിരുത്തലുകളില്ലാതെ, ന്യൂനതകളില്ലാതെ. മനുഷ്യന്റെ സകല മേഖലകളെയും കുറിച്ച് പ്രതിപാതിക്കുന്ന
പ്രസ്തുത ഗ്രന്ഥത്തില്‍ നിന്നും മനുഷ്യന് അകന്നു പോയതിന്റെ ദുരന്തങ്ങളാണ് ഇന്ന് നാം അഭിമുഖീകരിക്കുന്നത്.
പരിശുദ്ധ പ്രവാചകന് മുസ്ലിം സമൂഹത്തിനു നല്കിയ അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടു ഇസ്ലാമിന്റെ സമ്പൂര്‍ണ്ണമായ സംസ്ഥാപനത്തിന്നു ഭരണം അനുപേക്ഷണീയമാണ് എന്ന് നാം മനസ്സിലാക്കുന്നു. ഭരണമില്ലാതെ ദീനിന്റെ പരിപൂര്‍ണ്ണമായ പ്രയോഗ വല്‍ക്കരണം സാധ്യമല്ല എന്ന് ചരിത്ര വിശകലനത്തിലൂടെ മനസ്സിലാവുന്ന സത്യമാണ്. യാതൊരു ചരിത്ര ബോധവുമില്ലാതെ ചര്‍വ്വിത ചര്‍വ്വണം നടത്തുന്ന പലരെയും നമുക്ക് കാണാന്‍ കഴിയുന്നു. അവരെ അത്തരം ഒരു നിലപാട് സ്വീകരിക്കാന്‍ പ്രരിപ്പിച്ച ഖടകം എന്താണ് എന്ന് നാം കാര്യമായി പരിശോധിക്കേണ്ടിയിരിക്കുന്നു. ഇസ്ലാമിക പ്രസ്ഥാനം പ്രവാചക അധ്യാപനങ്ങള്‍ നേരായ രീതിയില്‍ വിശകലനം ചെയ്തതിന്റെ ഫലമായി ദൈവത്തിനു മാത്രം പരമാധികാരമുള്ള (അനുവദിച്ചുകൊടുക്കുന്ന ഭരണകൂടം) ഒരു സംവിധാനം അനിവാര്യമാണ് എന്ന് തിരച്ചറിഞ്ഞു, അതിന്നു വേണ്ടി തങ്ങളുടെ സമയവും സമ്പാദ്യവും അധ്വാനവും ചിലവഴിക്കാന്‍ തീരുമാനിച്ചു. ആദ്യമൊക്കെ അത്തരം നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച പല സന്ഖടനകളും പില്ക്കാലത്ത് അവരുടെ ശത്രുപക്ഷത്തു നിലയുറപ്പിക്കുന്നതാണ് കണ്ടത്. തുടക്കം മുതലേ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നിലപാടുകളെ എതിര്‍ത്തവരുടെ ഒളിയജണ്ടകള്‍ പണ്ടേ പലര്‍ക്കും ബോധ്യപ്പെട്ടതാണ്. എന്നാല്‍ നമ്മെ പിന്തുണച്ചവര്‍ പിന്നീടെന്തു കാരണത്താലാണ് പിന്നാക്കം പോയതും കഠിനശത്രുവിന്റെ വേഷമണിഞ്ഞതും!!! ഒരു വിശകലനത്തിന് തല്ക്കാലം മുതിരുന്നില്ല. അതിന്റെ ആവശ്യമില്ല എന്നതാണ് സത്യം. എന്ത് തന്നെയായാലും ഭരണമില്ലാതെ ദീന് പൂര്‍ണ്ണമാവില്ല എന്ന് തന്നെ ഞാനും വിശ്വസിക്കുന്നു.
നിസ്കാരത്തോളം തന്നെ പ്രാധാന്യം ഭരണത്തിനും ഉണ്ട് എന്നുതന്നെയാണ് അന്തിമ വിശകലനത്തില്‍ ബോധ്യമാവുന്നത്.
അതുകൊണ്ട് തന്നെയാണ് പരിശുദ്ധ പ്രവാചകന് പറഞ്ഞത്..... "ഇസ്ലാമിന്റെ ഭദ്രമായ കെട്ടുകള്‍ പില്ക്കാലത്ത് ഓരോന്നായി അഴിഞ്ഞു തുടങ്ങും. ഏറ്റവുമാദ്യം അഴിയുന്നത് ഭരണ മേഖലയിലെ കെട്ടായിരിക്കും; ഏറ്റവുമൊടുവില്‍ നമസ്കാര മേഖലയിലെതും"


Good one
മറുപടിഇല്ലാതാക്കൂ"തങ്ങളുടെ പ്രതിനിധികളെ തെരെഞ്ഞെടുക്കുന്നതോട് കൂടി നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളുടെ റോള്‍ തീരുന്നു. തങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അധാര്‍മ്മികവും ജനവിരുദ്ധവുമായ എന്ത് തീരുമാനങ്ങള്‍ എടുത്താലും അവരെ തിരിച്ചു വിളിക്കാന്‍ ഒരു സംവിധാനം നിലവിലില്ല. പിന്നെ ആകെയുള്ള ഒരാശ്രയം നീതിപീഠമാണ്. ........., അതാകട്ടെ വിധിക്കുന്നത് ജനഹിതമോ ധാര്‍മ്മികതയോ പരിഗണിച്ചല്ല"
മറുപടിഇല്ലാതാക്കൂമനുഷ്യ നിര്‍മ്മിത പ്രത്യഷസ്ത്രങ്ങള്ക്കെല്ലാം അതിന്റേതായ ന്യൂനതകള്‍ സ്വാഭാവികമാണ് ഒരു പാട് ന്യൂനതകളും പരിമിതികളും ഉള്ള മനുഷ്യന് അന്യൂനമായ ഒരു നിയമ വ്യവസ്ഥ നിര്‍മിക്കുക സാധ്യമല്ല തന്നെ.
നല്ല നിരീക്ഷണം.
മറുപടിഇല്ലാതാക്കൂഅല്ലാഹു അനുഗ്രഹിക്കട്ടെ.
ഇൽയാസ് മൗലവി - അൽ ജാമിഅ ശാന്തപുരം