ഈജിപ്തില്‍ ജമാല്‍ അബ്ദുല്‍ നാസറിന്റെ ഭരണകാലത്ത് ഇഖ്വ്വ്നുല്‍ മുസ്ലിമൂന്‍ നിരോധിക്കപ്പെടുകയും ശഹീദ് അബ്ദുല്‍ ഖാദിര്‍ ഔദ, ശഹീദ് സയ്യിദ് ഖുതുബ് എന്നിവര്‍ തൂക്കിലേട്ടപെടുകയും അസന്ഖ്യം ഇഖ്വാനീ പ്രവര്‍ത്തകര്‍ ജയിലിലടക്കപ്പെടുകയും ചെയ്തു. ഈ ഖട്ടത്തില്‍ ബന്ധനസ്തരുടെ നേരെ ഭരണകൂടം അഴിച്ചു വിട്ട ക്രൂരമായ ആക്രമണ മര്ധനങ്ങള്‍ കാരണമായി ഇഖ്വാനിലെ ചില യുവാക്കള്‍ക്ക് അറിഞ്ഞോ അറിയാതെയോ തീവ്ര വാദികളായി മാറി. അല്ലാഹുവിന്റെതല്ലാത്ത നിയമങ്ങള്‍ നടപ്പിലാക്കുന്ന നിരപരാതികളുടെ നേരെ ക്രൂര മര്ദനങ്ങള്‍ അഴിച്ചു വിടുന്ന ഈ ഗോവെര്‍ന്മേന്റും അവരെ അനുകൂലിക്കുന്ന സമൂഹവും മുസ്ലിംകള്‍ തന്നെയോ? അല്ല, ഒരിക്കലുമല്ല. ഇതായിരുന്നു അവരുടെ തീവ്ര വാദത്തിന്റെ സ്വഭാവം. അവര്‍ ജമാതുത്തക്ഫീറി വല്‍ ഹിജ്ര എന്ന് മറ്റുള്ളവര്‍ പേരിട്ട ഒരു സന്ഖടനക്ക് രൂപം കോടുത്തു. ഒരുപാട് പ്രതിസന്ധികള്‍ക്കിടയില്‍ ഇഖ്വാനെ ഏറ്റവുമധികം വിഷമിപ്പിച്ച ഒരു സംഭവമായിരുന്നു ഇത്. എന്നാല്‍ അന്നത്തെ നായകന്‍ ഷെയ്ഖ് ഹസനുല്‍ ഹുദൈബി സധീരം മുന്നോട്ടു വന്നു. തികഞ്ഞ സംയമനം പാലിച്ചു കൊണ്ടു, ഇഖുവാന്റെ സാക്ഷാല്‍ നിലപാടും ഈ സഹോദരങ്ങള്‍ക്ക് പറ്റിയ പാളിച്ചകളും ഖുരാനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വ്യക്തവും ഖണ്ടിതവുമായ ഭാഷയില്‍ എടുത്തു കാണിച്ചു കൊണ്ടു ഒരു ഗ്രന്ധമെഴുതി(വിധികര്‍ത്താകളല്ല പ്രബോധകര്‍). അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ സംരംഭത്തില്‍ അദ്ദേഹം വിജയിക്കുക തന്നെ ചെയ്തു. ആ ഫിത്ന അങ്ങിനെ കെട്ടടങ്ങി...
മര്‍ഹൂം കെ സീ അബ്ദുള്ള മൌലവിയുടെ ഇബാദത്ത് ഒരു സമഗ്ര പഠനം എന്ന കൃതിയില്‍ നിന്നും ഉധരിച്ചതാണ് മേല്‍ പരാമര്‍ശിച്ചത്. ഇന്നത്തെ നമ്മുടെ ചുറ്റുമുള്ള അവസ്ഥയുമായി അതെങ്ങിനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് പരിശോധിക്കുകയാണ് ഉദ്ദേശം..
ഇന്ന് ലോകത്ത് നടക്കുന്ന സന്ഖട്ടനങ്ങളെ നമുക്ക് മൂന്നായി വേര്‍ തിരിക്കാം.
ഒന്ന്. എകാധിപത്യത്തിന്നും കുടുമ്പ വാഴ്ച്ചക്കെതിരെയുമുള്ള സമരം.... ലിബിയയില്‍ നിന്നും നമുക്ക് ലഭിച്ച വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ മാത്രം പരിഗണിച്ചാല്‍ പോര. തങ്ങളുടെ രാജ്യം ഭരിക്കേണ്ടത് ഞങ്ങലാനെന്നും ഞങ്ങളെ എല്ലാകാലത്തും ഭരനീയരായി ഗണിച്ചു പോരുന്ന തല്സ്ഥിതി മാറണം എന്നുമാനത്. ഈ ഭരണ കൂടത്തിന്റെ കീഴില്‍ ജനങ്ങളുടെ സ്വാസ്ഥ്യം നശിപ്പിക്കുന്ന ഖടകം പരിഹരിക്കാന്‍ ഒരൊറ്റ പോംവഴി മാത്രമേയുള്ളൂ. അധികാരം കയ്യാളിക്കൊണ്ടിരിക്കുന്ന നിലവിലെ വ്യക്തികളും സംവിധാനവും മാറണം. ആ മാറ്റത്തിലൂടെ അവര്‍ ലക്ഷ്യമിടുന്നത് തങ്ങള്‍ ആരുടേയും അടിമകളായി ജീവിക്കെണ്ടാവരല്ല എന്നും സ്വതന്ദ്രമായ കൈകാര്യാവകാശം ഞങ്ങള്‍ക്കും അവകാശമുണ്ട് എന്നുമാണ്. ഇത്തരം ഭരണകൂടങ്ങള്‍ ജന്ദ്രോഹപരമാവുന്നത് ജനങ്ങളുടെ പ്രസ്തുത ആവശ്യങ്ങള്‍ നിരാകരിക്കുംപോഴാനു. അതേ സമയം ജനങ്ങളുടെ എല്ലാ അടിസ്ഥാനപരമായ ആവശ്യങ്ങലെക്കാളും പ്രഥമ പരിഗണ തങ്ങളുടെ അധികാര സിംഹാസനം നില നിര്‍ത്തുന്നതിന്നാനെന്നും അതിനെ ചോദ്യം ചെയ്യുന്നവര്‍ തെരുവില്‍ മരിച്ചു വീഴെണ്ടാവാരാനെന്നു ധരിക്കുന്ന ഏകാധിപതികളും കുറവല്ല. അക്കൂട്ടത്തില്‍ എണ്ണാന്‍ വളരെയധികം പേരെ നമുക്ക് കാണാന്‍ കഴിയും.
രണ്ട്. ജനങ്ങളില്‍ ഒരു ശതമാനത്തില്‍ താഴ മാത്രമുള്ള കുബേര വര്‍ഗ്ഗത്തിന്റെ താലപര്യത്തിന്നു വേണ്ടി ഭരണ യന്ത്രം മുഴുവന്‍ തിരിക്കുകയും അവരുടെ വിജയം രാജ്യത്തിന്റെ വിജയമായി കൊണ്ടാടുകയും അവര്‍ പ്രതിസന്ധി നേരിടുന്ന ഖട്ടത്തിലെല്ലാം രാജ്യത്തിന്റെ സകല സന്നാഹങ്ങളും അവരുടെ രക്ഷക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു. ലോകത്തുള്ള സകല ജനാധിപത്യ രാജ്യങ്ങളും ഈ ഗണത്തില്‍ പെടും. അമേരിക്കയും ഇന്ത്യയും റഷ്യയും ബ്രിട്ടനുമൊക്കെ ഞങ്ങളാണ് ഈ കാര്യത്തില്‍ കേമന്മാര്‍ എന്ന് തെളിയിക്കാന്‍ വേണ്ടി മത്സരിക്കുന്നു. ഈ വര്‍ഗ്ഗത്തിന്റെ മറ്റൊരു സവിശേഷത തെരഞ്ഞെടുപ്പു വരുന്ന ഖട്ടത്തില്‍ തങ്ങള്‍ക്കുള്ള സകല വിധേയത്വവും ജനങ്ങലോടാണെന്നും ജന നന്മയാണ് ഞങ്ങളുടെ മുഖ്യ അജണ്ടയെന്നും വിളിച്ചു പറയും. മുന്നിലെ മാപിള പറയുന്നതാണ് സത്യമെന്നും അത് മാത്രമാണ് അന്ഗീകരിക്കപെടെണ്ടാതെന്നും പറഞ്ഞു ഒരു കൂട്ടര്‍ അവരോടു ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും; അവരെ നമുക്ക് പാര്‍ടി പ്രവര്‍ത്തകര്‍ എന്ന് വിളിക്കാം. അല്ലെങ്കില്‍ കൊണ്ഗ്രെസ്സ് കാരനെന്നോ ലീഗ്കാരനെന്നോ മാര്‍ക്സിസ്റ്റു കാരനെന്നോ ബീജേപി കാരനെന്നോ ഒക്കെ വിളിക്കാം.
മൂന്നു. രാജ്യത്ത് ജീവിക്കുന്ന ഭൂരിപക്ഷ വിഭാഗത്തിന്റെ (അത് മത വിഭാഗമാകാം ഭാഷ സംസാരിക്കുന്നവരാവാം അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രത്യേകത കൊണ്ടു ഭൂരിപക്ഷം എന്ന ഗണത്തില്‍ പെടുന്നവരാവാം) തിന്മകള്‍ അവഗണിക്കുകയും ന്യൂനപക്ഷത്തിന്റെ ചെറിയ തെറ്റുകള്‍ പോലും പര്‍വ്വതീകരിക്കുകയും ചെയ്തു രാജ്യത്തിന്റെ സ്വാസ്ഥ്യം നഷടപ്പെടുത്തുന്നവര്‍. ആ രാജ്യത്ത് അവശതയനുഭവിക്കുന്ന ന്യൂന പക്ഷത്തിന്റെ ഒരു പ്രശ്നത്തിലും ക്രിയാത്മകമായി ഇടപെടില്ല എന്ന് മാത്രമല്ല അവരുടെ യാതനകള്‍ വര്‍ധിപ്പിക്കുന്ന നടപടികളും നയങ്ങളുമായി മുന്നോട്ടു പോവുന്നു. ഈ രാജ്യത്ത് സമാധാനം എന്താണെന്ന് ജനങ്ങള്‍ അനുഭവിചിട്ടുണ്ടാവില്ല. സംശയിക്കേണ്ട, ഭൂരിപക്ഷ വര്‍ഗ്ഗമടക്കം യാതനകളും പേറി ജീവിക്കുകയായിരിക്കും. ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന ആശങ്ക എല്ലാ വിഭാഗം ജനങ്ങളെയും അലട്ടിക്കൊണ്ടിരിക്കും. ഈ വിഭാഗത്തെ (രാജ്യങ്ങള്‍) കുറിച്ചാണ് ഞാന്‍ കാര്യമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നത്.
മൂന്നാമതായി പരാമര്‍ശിച്ച രാജ്യങ്ങളില്‍ ജനങ്ങള്‍ ഭയ ചകിതരായിരിക്കും എന്ന് പറഞ്ഞു. അതിന്നുള്ള കാരണം എന്താണ്. ഭൂരിപക്ഷത്തിന്റെ താല്പര്യത്തിനനുസരിച്ച് ഭരിക്കപ്പെടുന്ന ഒരു രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ഭയപ്പാടുള്ളവരും നിരാശരുമായിരിക്കും എന്ന് പറഞ്ഞാല്‍ അതില്‍ സാങ്ങത്യമുണ്ട്, എന്നാല്‍ ഭൂരിപക്ഷവും അങ്ങിനെത്തന്നെയായിരിക്കും എന്ന് പറയുമ്പോള്‍ അതില്‍ ഒരു പൊരുത്തക്കേടില്ലേ എന്ന് സ്വാഭാവികമായും എല്ലാവരും സംശയിച്ചു പോവും. ഒരു ഉദാഹരണത്തിലൂടെ കാര്യം വ്യക്തമാക്കാം. നമ്മുടെ അയല്‍ രാജ്യമായ ശ്രീ ലങ്കയില്‍ ഭൂരിപക്ഷം ജനങ്ങളും സിംഹളരാന്. സിംഹള ഭാഷ സംസാരിക്കുന്ന അവരില്‍ മഹാഭൂരിപക്ഷവും ബുദ്ധമത വിശ്വാസികളും. നാമൊക്കെ ശ്രീലങ്കയെക്കുരിച്ചു കേള്‍ക്കുന്ന കാലം മുതല്‍ അവിടെ നടക്കുന്ന സന്ഖട്ടനങ്ങളും സന്ഖര്‍ഷങ്ങളും മാത്രമാണ് കേള്‍ക്കുന്നത്. ആ രാജ്യത്ത് ജീവിക്കുന്ന എല്ലാ വിഭാഗവും (ഭൂരിപക്ഷമായ സിംഹളരായാലും ന്യൂനപക്ഷമായ തമിഴരായാലും) ഒരുപാട് വര്‍ഷങ്ങളായി സമാധാനം എന്താണെന്ന് അറിഞ്ഞിട്ടില്ലായിരുന്നു. ഭൂരിപക്ഷത്തിന്റെ താലപര്യത്തിന്നനുസരിച്ചു നടത്തപ്പെടുന്ന ഒരു ഭരണ വ്യവസ്ഥയില്‍ ഭൂരിപക്ഷത്തിന്നും സമാധാനത്തോടെ ജീവിക്കാന്‍ കഴിയാത്തതിന്റെ കാരണം തേടുമ്പോള്‍ ചില യാധര്തയങ്ങള്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ന്യൂനപക്ഷമാവുന്ന ജന വിഭാഗം അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചാല്‍ അവിടെ നഷ്ടപ്പെടുന്നത് എല്ലാവരുടെയും സ്വാസ്ത്യമായിരിക്കും. എണ്ണത്തില്‍ കുറവാണെങ്കിലും അവര്‍ ഉയര്‍ത്തി വിടുന്ന ആവേശത്തിന്റെ തോത് വളരെ വലുതായിരിക്കും. ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടവന്നു മരണത്തെ ഭയമുണ്ടാവില്ല എന്നത് പോലെ മരണത്തെ ഭയമുള്ളവന്നു ജീവിക്കാനും കൊതിയായിരിക്കും. ഈ ഒരു പ്രശ്നത്തില്‍ നിന്നുമാണ് സകല സന്ഖട്ടനങ്ങളും ഉയിര്‍ കൊള്ളുന്നത്. മരണത്തെ ഭയമില്ലാത്തവനെ അവന്റെ അവകാശങ്ങള്‍ അംഗീകരിച്ചു കോടുത്തു ജീവിക്കാന്‍ കൊതിയുള്ളവനാക്കുക എന്നതാണ് ഈ പ്രശ്നത്തിനുള്ള ഏറ്റവും നല്ല പരിഹാരം. എന്നാല്‍ ജന്മനാ ദുരഭിമാനിയും അഹങ്കാരിയുമായ മനുഷ്യന്‍ അത്തരം ഒരു വിട്ടു വീഴ്ച ചെയ്യും എന്ന് പ്രതീക്ഷിക്കാന്‍ യാതൊരു തരവുമില്ല. അത്തരം ഒരു വിട്ടു വീഴ്ച്ചാ മനോഭാവം അവനുണ്ടായിരുന്നുവെങ്കില്‍ ആദ്യമേ പ്രശ്നങ്ങള്‍ ഉടലെടുക്കുകയില്ലയിരുന്നുവല്ലോ. അതേ സമയം സന്ഖട്ടനത്തിന്റെ മാര്‍ഗ്ഗം ഉപേക്ഷിച്ചു ക്ഷമയുടെയും സഹനത്തിന്റെയും പാത സ്വീകരിക്കാന്‍ ഈ പീഡിത വര്‍ഗ്ഗവും തയ്യാരായിക്കൊള്ളനം എന്നില്ല. പ്രത്യേകിച്ച് തങ്ങളുടെ പരിസരത്തു തങ്ങളുടെ സഹോതരങ്ങള്‍ ആക്രമിക്കപ്പെടുന്നു, അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു, അവര്‍ അകാരണമായി ശിക്ഷ അനുഭവിക്കുന്നു, അവര്‍ ചെയ്ത അതേ തെറ്റ് ചെയ്ത മറ്റൊരു വിഭാഗം ഒരു ശിക്ഷയും അനുഭവിക്കേണ്ടി വരുന്നില്ലെന്ന് മാത്രമല്ല തങ്ങള്‍ ഭീകരമായി പീടിക്കപ്പെടുന്നു, സ്വാതണ്ട്ര്യമുള്ള ഒരു രാജ്യത്ത് ജനാധിപത്യ വ്യവസ്ഥിതിയില്‍ ഊറ്റം കൊളളുന്ന ഒരു ഭരണകൂടത്തിനു കീഴില്‍ രണ്ടാംതരം പൌരന്മാരായി തങ്ങള്‍ ജീവിക്കേണ്ടി വരുന്നു, രാജ്യത്തുള്ള വാര്‍ത്താ മാധ്യമങ്ങള്‍ തങ്ങളുടെ വീഴ്ചകള്‍ വന്‍ ആഖോഷമാക്കി മാറ്റുന്നു, പേരില്‍ തങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തെ പ്രതിധ്വനിപ്പിക്കുന്നു എന്ന ഒരൊറ്റ കാരണം കൊണ്ടു തന്റെ സഹോദരന്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു...ചുരുക്കിപ്പറഞ്ഞാല്‍ പ്രതീക്ഷക്കു വകയുള്ള ഒരു കാര്യവും തനിക്കു ചുറ്റും കാണാന്‍ കഴിയുന്നില്ല. തന്റെ സമൂഹത്തിന്നെതിരെയുള്ള പീഡനങ്ങളും അവഗണനകളും നാള്‍ക്കുനാള്‍ കൂടിക്കൊണ്ടെയിരിക്കുന്നു. ആ നിരാശയില്‍ നിന്നാണ് തീവ്ര വാദം എന്ന അങ്ങേയറ്റം വിനാശകാരിയായ ആശയം ഉള്‍ക്കൊള്ളുന്നത്. അവസാനം പ്രതിപാതിച്ച കാര്യങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഇന്ത്യ രാജ്യത്താണ്. എന്നാല്‍ ശ്രീലങ്കയിലുള്ള പോലുള്ള അസ്വസ്ഥത നമ്മുടെ രാജ്യത്ത് ദര്ശിക്കാനാവുന്നില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം ന്യൂനപക്ഷം അവഗനിക്കപെടുകയും പീടിക്കപ്പെടുകയും ചെയ്യപ്പെടുന്നത് നമ്മുടെ രാജ്യത്താണെന്ന് പറഞ്ഞാല്‍ പോലും അതില്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടാവും എന്ന് തോന്നുന്നില്ല. ഇന്ത്യ രാജ്യത്തുള്ള മുസ്ലിംകളില്‍ നാലിലൊരു ഭാഗമെങ്കിലും കായികമായ പ്രതികരണത്തിന്റെ മാര്‍ഗ്ഗം തെരഞ്ഞെടുത്താല്‍ എന്തായിരിക്കും ഇവിടുത്തെ അവസ്ഥ!!! തങ്ങള്‍ക്കു നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ ഭൂരിപക്ഷ വര്‍ഗ്ഗവും അനുഭവിക്കെണ്ടാതില്ല എന്ന ഒരു തീരുമാനം ഇന്ത്യയിലെ മുസ്ലിംകള്‍ കൈക്കൊണ്ടാലുള്ള അവസ്ഥ ഭയാനകമായിരിക്കും. രാജ്യം കത്തിയെരിയും. കവര്‍ന്നെടുക്കപ്പെട്ട നമ്മുടെ സഹോദരിയുടെ മാനത്തിന്നു പകരം ചോദിക്കാന്‍ നാം തീരുമാനിച്ചാല്‍ ആ പ്രവാഹത്തെ തടുത്തു നിര്‍ത്താന്‍ ഒരു ഭരണകൂടത്തിന്നും കഴിയില്ല. അവരുടെ വെടിയുണ്ടകള്‍ക്കു നമ്മുടെയൊക്കെ മാറിനെ പിളരത്താന്‍ കഴിഞ്ഞാലും നമ്മുടെ നിശ്ചയടാര്‍ദ്യത്തെ തകര്‍ക്കാന്‍ കഴിയില്ല. സമരത്തിന്റെ തീജ്വാലകള്‍ വരും തലമുറ ഏറ്റെടുക്കും. അങ്ങിനെ അതൊരു നിത്യ നാഷത്തിലെക്കെത്തിചെരും. ആ നാശം നമ്മുടെ നാഷമാവുമോ അതോ അതോ നമ്മെ നശിപ്പിക്കാന്‍ ഇറങ്ങിപ്പുരപ്പെട്ടവരുടെ നാഷമാവുമോ എന്നതിലെ സംശയമുളൂ.
ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് തീവ്ര വാദത്തിന്റെ മാര്‍ഗ്ഗം അവലംപിച്ച സഹോദരങ്ങള്‍ വളരെ കുറവാണ്. മാത്രവുമല്ല തങ്ങളുല്‍ക്കൊള്ളുന്ന സമുദായത്തിന്റെ മാനസികമോ ശാരികമോ സാമ്പത്തികമോ ധാര്‍മ്മികമോ ആയ പിന്തുണ നേടിയെടുക്കാന്‍ പോലും അവര്‍ക്കാവുന്നില്ല. അതിന്നുള്ള നിരന്തര ശ്രമം അവര്‍ നടത്തുന്നുണ്ട് എങ്കിലും എല്ലാം വൃധാവിലാവുന്ന തികച്ചും സന്തോഷകരമായ കാഴ്ചയാണ് നമുക്ക് ചുറ്റും കണ്ടു കൊണ്ടിരിക്കുന്നത്. അവര്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും അധര വ്യായാമം മാത്രമായി അവശേഷിക്കട്ടെ എന്ന് നമ്മള്‍ പ്രാര്‍ഥിക്കുന്നു. അതിന്നു നമുക്ക് ധൈര്യം പകര്‍ന്നു കൊണ്ടു ഷെയ്ഖ് ഹസനുല്‍ ഹുദൈ മാര്‍ രംഗത്ത് സജീവമാണ്. അവര്‍ നമുക്ക് നല്‍കുന്ന അധ്യാപനങ്ങളില്‍ സമാധാനത്തിന്റെ മഹോന്നത മാതൃകകള്‍ മാത്രമേ നമുക്ക് ദര്ശിക്കാനാവുന്നുള്ളൂ. നാളെയുടെ സൂര്യോദയം നമ്മുടെതായിരിക്കും എന്ന പ്രതീക്ഷയില്‍ നാം ജീവിക്കുന്നു. നമ്മുടെ സ്വാസ്ഥ്യം നഷ്ടപ്പെട്ടിട്ടില്ല , നഷ്ടപ്പെട്ടത് അവരുടെ സ്വാസ്ത്യമാനെന്ന തിരിച്ചറിവിലൂടെ നാം ജീവിക്കുന്നു. അത് തന്നെയാണ് സത്യവും. നാം അഭിമാനത്തോടെ പറയുന്നു " എനിക്ക് ലഭിച്ച ഏറ്റവും വലിയ സൌഭാഗ്യം ഇന്ത്യക്കാരനായ മുസ്ലിമായി ജനിക്കാന്‍ കഴിഞ്ഞു എന്നതാണ്"

വായിച്ചു. നല്ല പോസ്റ്റ്.
മറുപടിഇല്ലാതാക്കൂthankalude budhiyekkurichu orthu asooya thonnunnu
മറുപടിഇല്ലാതാക്കൂwell said.
മറുപടിഇല്ലാതാക്കൂ