ഫ്രണ്ട് റിക്വസ്റ്റ് അയച്ചതിന് നന്ദി. സൗഹൃദം ആരംഭിക്കുന്നതിനു മുന്‍പ് താങ്കളെ പറ്റി അല്പം അറിയണം എന്ന് താല്പര്യമുണ്ട്.
എന്നെപറ്റി രണ്ടു വാക്ക്... നെറികെട്ട രാഷ്ട്രീയ, വര്‍ഗീയവാദികളോട് കടുത്ത വിദ്വേഷം വെച്ചുപുലര്‍ത്തുന്ന തുറന്ന മനസ്തിയുള്ള ഒരാള്‍,വിശ്വാസിയാണ്, എല്ലാ രാഷ്ട്രീയ- മത സംഘടകള്‍ എല്ലാത്തിനോടും ഉള്ള എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ മടികാണിക്കാത്ത ഒരാള്‍ എന്നാല്‍ എന്റെ മതവും വിശ്വാസവും ആണ് ഏറ്റവും ശെരി എന്ന് പറയുന്ന ആളല്ല
മാനവികതയാണ് ഏറ്റവും മഹത്തരമായ മതം. നാട്ടില്‍ ത്രിശൂര്‍, യു എ യില്‍ ജോലി ചെയ്യുന്നു, വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും ആണ്.
എന്നെപറ്റി രണ്ടു വാക്ക്... നെറികെട്ട രാഷ്ട്രീയ, വര്‍ഗീയവാദികളോട് കടുത്ത വിദ്വേഷം വെച്ചുപുലര്‍ത്തുന്ന തുറന്ന മനസ്തിയുള്ള ഒരാള്‍,വിശ്വാസിയാണ്, എല്ലാ രാഷ്ട്രീയ- മത സംഘടകള്‍ എല്ലാത്തിനോടും ഉള്ള എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ മടികാണിക്കാത്ത ഒരാള്‍ എന്നാല്‍ എന്റെ മതവും വിശ്വാസവും ആണ് ഏറ്റവും ശെരി എന്ന് പറയുന്ന ആളല്ല
മാനവികതയാണ് ഏറ്റവും മഹത്തരമായ മതം. നാട്ടില്‍ ത്രിശൂര്‍, യു എ യില്‍ ജോലി ചെയ്യുന്നു, വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും ആണ്.
. . സസ്നേഹം –
ഞാന്‍ പേര് വെളുത്താന്‍ ആഗ്രഹിക്കാത്ത ഇപ്പോള്‍ എന്റെ ഫൈസ്ബൂക് സൌഹൃത വലയത്തിലുള്ള ഒരാള്‍ എനിക്കയച്ച സന്ദേശമാണിത്.
അതിന്നു ഞാന്‍ കൊടുത്ത മറുപടികള്‍ കൂടി കൊടുത്തതിനു ശേഷം കാര്യം പറയാം....
എന്നെക്കുറിച്ച് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നത് എന്റെ പ്രോഫിളിലുണ്ട്. മനുഷ്യന്റെ മോചനത്തിന്നു ഉതകുന്ന ഒരേ ഒരു മതം ഇസ്ലാം മാത്രമാണെന്ന് വിശ്വസിക്കുന്ന ഒരു തീവ്രവാദിയാണ് ഞാന്‍. എന്റെ മതമാണ് ഏറ്റവും ശരി എന്ന് ഞാന്‍ പറയില്ല. എന്നാല്‍ ഇസ്ലാമാണ് ഏറ്റവും നല്ല മതം, അല്ല ....ഇസ്ലാം മാത്രമാണ് അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമായ മതം എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ ഒരു യധാര്ത്ത മുസ്ലിമാവാനുള്ള ശ്രമത്തിലാണ്. അതിന്നു താങ്കളുമായുള്ള സൌഹൃതബന്ധം എനിക്ക് തടസ്സമാവുമെങ്കില്‍ താങ്കളെ സ്വീകരിക്കാന്‍ എനിക്ക് നിര്‍വ്വാഹമില്ല. സൊ.... താങ്കളുമായി സൌഹൃതം കൂടാന്‍ ഞാനാണ് മുന്നിട്ടരിങ്ങയതെങ്കില് അതെന്റെ തെറ്റാണെന്ന് ഞാന്‍ സമ്മതിക്കുന്നു.
ശേഷം അദ്ദേഹം എന്നോട് സൌഹൃതം കൂടാം എന്ന് സമ്മതിച്ചു വീണ്ടും സന്ദേശമയച്ചു....
Let us start frienship.. it does't matter 2 u wt i am... I am neither anti isalamic nor a "തീവ്രവാദി"... I beliver each every creation of this world has equal rights & share irrespetive of their riligion.colour & nature....Where are are you now?
................................................................................................................
ഈ മാന്യദേഹം ഇന്നെന്റെ സൌഹൃതവലയത്തിലുണ്ട് എന്ന് നേരത്തെ പറഞ്ഞല്ലോ. അപ്പോള്‍ സ്വാഭാവികമായും നിങ്ങള്‍ക്കൊരു സംശയമുണ്ടാവും പിന്നെയെന്തിനാണ് ഈ കാര്യം എന്റെ ബ്ലോഗില്‍ ഞാന്‍ എഴുതുന്നത് എന്ന്!!! പലകാര്യങ്ങളില്‍ പെട്ട ഒരു കാര്യം ഇദേഹത്തിനു ഇസ്ലാമിന്റെ മാനവികമായ് മുഖം അറിയില്ല എന്നോ അതല്ലെങ്കില്‍ അതറിഞ്ഞിട്ടും അംഗീകരിക്കാന്‍ പ്രയാസമുണ്ടോ എന്ന് സംശയിക്കുന്നു. അദ്ദേഹം പറയുന്നത് കണ്ടില്ലേ " I beliver each every creation of this world has equal rights & share irrespetive of their riligion.colour & നേച്ചര്‍" ....
ഇത് ഇദ്ദേഹം അവതരിപ്പിക്കുന്നത് ഇദ്ദേഹത്തിന്റെ സ്വന്തം കാഴ്ച്ചപ്പാടായിട്ടാണ്. അതുമല്ലെങ്കില്‍ ലോകത്തുള്ള സകല മനുഷ്യരും ആഗ്രഹിക്കുന്ന സ്വാതന്ദ്ര്യ ബോധത്തില്‍ നിന്നും ഉയിര്‍കൊണ്ട സാര്‍വ്വ ലൌകിക യാധാര്ത്യമാണ് എന്നോ പ്രതീക്ഷയാണോ എന്നോ പറയാം. എന്ത് തന്നെയായാലും ഇദ്ദേഹം മനസ്സിലാക്കിയ ഇസ്ലാമില്‍ ഇത്തരം ഒരു ക്വാളിറ്റി കണ്ടെത്താന്‍ എന്തുകൊണ്ട് ഇധേഹത്തിനു കഴിഞ്ഞില്ല!!! പാടത്ത് പണിയെടുക്കുന്നവര്‍ക്ക് പറമ്പത്ത് കൂലി എന്ന മനോഹരമായ തൊഴിലാളി സ്നേഹം ആദ്യമായി ലോകത്ത് നടപ്പിലാക്കിയ ഇസ്ലാമിനെ അവഗണിച്ചു പ്രസ്തുത മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാക്കള്‍ കമ്മ്യൂണിസ്റ്റുകളാണെന്നു പ്രഖോഷിക്കുന്നവരാന് നമുക്ക് ചുറ്റും. നിങ്ങള്‍ അന്യമതസ്ഥരുടെ ആരാധാനാ വസ്തുക്കളെ പരിഹസിക്കരുത് എന്ന് വിശ്വാസികളോട് ഉല്‍ബോധനം നടത്തുന്ന പരിശുദ്ധ ഖുറാനെ ജീവിതത്തിന്റെ പുറംപോക്കിലേക്ക് വലിച്ചെറിഞ്ഞു ഇസ്ലാം സകല മതങ്ങളെയും പരിഹസിക്കുന്നു എന്ന് കുറ്റപ്പെടുത്തുന്നവര്‍ നമ്മെ നയിക്കുന്ന കാലമാണിത്!!! ലോകത്തുള്ള സകല മനുഷ്യരും ഒന്നാണെന്നും അവരെല്ലാവരും ഒരേ മാതാപിതാക്കളുടെ സന്തതികളാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ഇസ്ലാമിന് നേരെ കൊഞ്ഞനം കാണിച്ചുകൊണ്ടു ഉപഭോഗ സംസ്ക്കാരത്തിന്റെ വിപുലീകരനത്തിന്നു വേണ്ടിയും സാമ്രാജ്യത്വ താല്പര്യങ്ങള്ക്ക് വേണ്ടിയും മനുഷ്യമക്കളെ ജാതിയുടെയും വര്‍ണ്ണത്തിന്റെയും പേരില്‍ തരം തിരിക്കുന്ന ഇരുട്ടിന്റെ ശക്തികള്‍ നന്മയുടെ കാവലാലുകലായി വേഷം കെട്ടുന്ന ഗതികേടിനെ സഹിക്കാന്‍ നമ്മുടെ പൂര്‍വ്വികര്‍ക്ക് കഴിഞ്ഞു, ആ പൂര്‍വ്വീകരുടെ മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിച്ചു നന്മയുടെ യധാര്‍ത്തമായ പ്രയോഗവല്‍ക്കരണം ഇസ്ലാമിലൂടെ മാത്രമേ സാധ്യമാവൂ എന്ന് ലോകത്തിനു കാണിച്ചു കോടുത്തു കൊണ്ടിരിക്കുന്ന വിപ്ലവങ്ങള്‍ അരങ്ങേറുന്ന ആധുനിക യുഗത്തില്‍ ഇസ്ലാമിനെ തെറ്റിദ്ധരിച്ചവര്‍ ഒരു പുനര്‍വായന നടത്തുന്നത് നന്നായിരിക്കും. സമകാലിക യാധാര്ത്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍ നന്മയുടെ ഓരത്തു നിന്നുകൊണ്ട് തിന്മയെ എതിര്‍ക്കാനുള്ള ശക്തി നല്കാന് ആ പുനര്‍വായന നമ്മെ സഹായിക്കുമെന്ന് തീര്‍ച്ചയാണ്.
സ്വന്തം മകള്‍ പരീക്ഷയില്‍ തോല്‍ക്കുമ്പോള്‍ അയല്‍ പക്കത്തുള്ള കുട്ടിയും ഇങ്ങിനെത്തന്നെയാണ് അവളുടെ സ്കൂളിലുള്ള എല്ലാ കുട്ടികളും ഇങ്ങിനെയാണ് എന്ന് പറഞ്ഞു ആശ്വസിക്കുന്നത് പോലെയാണ് എല്ലാ മതങ്ങളും തുല്യമാണെന്ന് പറയുന്നത്. വായിക്കുന്ന പുസ്തകങ്ങളും ചുറ്റുമുള്ള സമൂഹങ്ങളും സാഹചര്യവുമാണ് അവരെക്കൊണ്ടിത് പറയിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടെ. നിങ്ങള്‍ കേട്ടറിഞ്ഞ, നിങ്ങള്‍ വായിച്ചറിഞ്ഞ മതങ്ങളെല്ലാം ഒന്നാണെന്ന് ഒറ്റയടിക്ക് പറയുന്നതിനു മുമ്പ് സര്വ്വശക്തന് നല്കിയ ബുദ്ധി ഉപയോഗിച്ച് ഒരു നിമിഷം ചിന്തിച്ചിട്ട് നിങ്ങള്‍ക്ക് പറയാനാവുമോ "എല്ലാ മതങ്ങളും ഒന്നാണെന്ന്" . അതല്ല നിങ്ങള്‍ ഉള്‍ക്കൊള്ളുന്ന മതം പരിപൂര്ന്നമായും ശരിയല്ല എന്ന അപകര്‍ഷതാ ബോധമാണോ എല്ലാ മതങ്ങളും ഒരുപോലെയാണെന്ന് പറയാന്‍ നിങ്ങളെ പ്രേരിപ്പിച്ചത്. പരീക്ഷയില്‍ തോറ്റ മകളുടെ കാര്യത്തില്‍ ആശ്വാസം കണ്ടെത്താന്‍ നാമെടുക്കുന്ന വിദ്യപോലെയാവരുത് മതങ്ങളെ വിശകലനം ചെയ്യുമ്പോള്‍ നാമെടുക്കുന്ന മാനദണ്ഡം. പരീക്ഷയില്‍ തോറ്റ മകള്‍ക്ക് ആയുസ്സ് ബാക്കിയുണ്ടെങ്കില്‍ അടുത്ത പരീക്ഷയില്‍ നന്നായി ശ്രമിച്ചാല്‍ വിജയിക്കാം. അതേ സമയം ജീവിതമാവുന്ന പരീക്ഷയില്‍ മതമാവുന്ന ചോദ്യപേപ്പര്‍ നന്നായി വിലയിരുത്തിയില്ലെങ്കില്‍ മോക്ഷമാവുന്ന ഉത്തരകടലാസു ലഭിക്കാനുള്ള അവസരം നമുക്ക് നഷ്ടമാവും. ആ നഷ്ടം നികത്താന്‍ പിന്നെ മറ്റൊരു പരീക്ഷക്കവസരം ലഭിക്കില്ല...തീര്‍ച്ച....
ഇനി ഞാന്‍ ഒന്ന് കൂടി അടിവരയിട്ടു ഒന്നുറക്കെ പറഞ്ഞോട്ടെ....ഇസ്ലാം മാത്രമാണ് ദൈവീക മതം. ഇസ്ലാം മാത്രമാണ് മാനവിക മുഖമുള്ള മതം. ഇസ്ലാം മാത്രമാണ് കര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ഒരേ ഒരു മതം.
എന്റെ സൌഹൃത വലയത്തിലുള്ള മനുഷ്യര്‍ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലായിരിക്കരുതെന്നു എനിക്ക് നിര്‍ബന്ധമുള്ളതുകൊണ്ട് മാത്രം എഴുതിയതാണ്....അധിക പ്രസംഗമാണ് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ എന്നോട് ക്ഷമിക്കുക. ഇതാണ് ഞാന്‍........ ഇതിലപ്പുറം ഒരു മുഖം എനിക്കില്ല.

.......ഇസ്ലാം മാത്രമാണ് ദൈവീക മതം. ഇസ്ലാം മാത്രമാണ് മാനവിക മുഖമുള്ള മതം. ഇസ്ലാം മാത്രമാണ് കര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ഒരേ ഒരു മതം....Well said.......
മറുപടിഇല്ലാതാക്കൂ