കയ്യില്‍ കാശുണ്ടായിട്ടൊന്നുമല്ല ഉള്ള കിണറു തൂര്‍ത്തു മറ്റൊന്ന് കുഴിക്കാന്‍ തീരുമാനിച്ചത്. കിണറ്റില്‍ ശവമായി പൊങ്ങിവന്ന പൂച്ചയെ പുറത്തെടുത്തതിന്നു ശേഷം നിറഞ്ഞു നിന്ന കിണറു വാര്‍ക്കാന്‍ ഉപയോഗിച്ച മോട്ടോറാണ് പണി പറ്റിച്ചത്. കിണറ്റിലെ വെള്ളം തീരുന്നതിന്നനുസരിച്ചു കിണറിന്റെ പാര്‍ശ്വങ്ങള്‍ ഇടിഞ്ഞു ആള്‍ മറയടക്കം മൂന്നടിയോളം താഴ്ന്നു പോയി. വീടിന്നും കുട്ടികള്‍ക്കും ഭീഷണിയായി കഴിഞ്ഞ ആറു വര്ഷം അതങ്ങിനെ കിടന്നു. അവളെയും കുട്ടികളെയും ഇങ്ങോട്ട് കൊണ്ടുവരണം എന്ന ആഗ്രഹം അവളെ അറിയിച്ചപ്പോള്‍ അവള്‍ക്കുണ്ടായിരുന്ന പ്രധാന ആശങ്ക കിണറായിരുന്നു. കിണറിടിഞ്ഞു ഏതു നിമിഷവും നമ്മുടെ വീടടക്കം തകര്‍ന്നു പോയേക്കാം. കിണറു നന്നാക്കാതെ ഞാന്‍ എങ്ങോട്ടുമില്ല. കഴിഞ്ഞ വര്‍ഷക്കാലത്ത് കിണറു വീണ്ടും രൌദ്ര വേഷം കെട്ടി. അവനൊന്നു കൂടി തായ്മ്മ പ്രകടിപ്പിച്ചു. ഇനി രക്ഷയില്ല. നാന്നാക്കിയെ തീരൂ.
കിണറു പണി തുടങ്ങി. പുതിയ കിണറായി, പഴയ കിണര്‍ ഓര്‍മ്മയുമായി. അതിലുള്ള മല്സ്യങ്ങളെയടക്കം മണ്ണിട്ട് മൂടി.......
പതിവിന്നു വിപരീതമായി അവള്‍ അതി രാവിലെ ഫോണ്‍ ചെയ്യുന്നു. സാധാരണ മിസ്ഡ് കോളാണ് അടിക്കാര്. ഈ കാള്‍ മിസ്ഡ് ലൊന്നും നില്‍ക്കുന്നില്ല. നിരന്തരമായ വിളിയാണ്. ഫോണ്‍ കട്ട് ചെയ്തു. തിരിച്ചു വിളിക്കാന്‍ സാധാരണ ഇന്റര്‍നെറ്റ്‌നെയാണ് ആശ്രയിക്കാറ്. ഇപ്രാവശ്യം അതിനൊന്നും മിനക്കെട്ടില്ല. നാട്ടിലേക്ക് വിളിക്കാന്‍ ഇരുപത്തഞ്ചു ഹലാലും സൌദിയില്‍ അഭ്യന്തര വിളികള്‍ക്ക് അമ്പത്തഞ്ചു ഹറാമുമാണ്(മനസ്സിലായില്ല അല്ലെ....സാരല്യ, തനിയെ മനസ്സിലായിക്കൊള്ളും). മൊബൈലെടുത്ത് തിരിച്ചു വിളിച്ചു. അങ്ങേത്തലക്കല്‍ നിന്നും അവളുടെ ഭീതി സ്വരത്തിലുള്ള അറിയിപ്പ്
"നമ്മുടെ കിണറിന്നു ഇരുമ്പിന്റെ വല നിര്‍ബന്ധമാണ്"
"അതെന്താ ഇത്ര വലിയ നിര്‍ബന്ധം?"
"ഞാനും ഉമ്മയും കൂടി ടെറസ്സിന്റെ മുകളില്‍ നിന്നും താഴേക്ക് നോക്കുമ്പോള്‍ കിണറു കണ്ടു"
"അതിനു..."
"അല്ല ഇക്കാക്കാ...ആരെങ്കിലും ടെറസ്സില്‍ നിന്നും കിണറ്റില്‍ വീണാല്‍ വലിയ അപകടമാണ്"
അവള്‍ മുഴുമിപ്പിക്കാന്‍ കാത്തു നില്‍ക്കാതെ ഞാന്‍ ചിരി തുടങ്ങി, പരിസരം മറന്നുള്ള ചിരി. ദേഷ്യത്തോടെ അവള്‍ "അതിനിത്ര ചിരിക്കാര്നെന്തിരിക്കുന്നു, ഞാന്‍ തമാശയൊന്നും പറഞ്ഞില്ലല്ലോ"
ഒരു വിധം സ്വബോധം വീണ്ടെടുത്തിട്ടു ഞാന്‍ "എന്റെ പോന്നു മോളെ.....ടെറസ്സില്‍ നിന്നും നിന്നും താഴെവീണാല്‍ എന്തായാലും അപകടമാണ്, കിണറ്റിലെക്കായാലും കരയിലെക്കായാലും......"

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ