എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
അബ്ബാസിന്റെ മകന്‍, ഹെന്നയുടെയും ഹാനിന്‍ ന്‍റെയും ഇപ്പച്ചി.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 20, 2012

ആത്മഗതം.....


എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാന്‍ ആളുണ്ട്.........
എന്റെ സഹോദരിയുടെ മാനത്തിനു വില പറയാന്‍ ആളുണ്ട്........
ഞാന്‍ കണ്ട പേക്കിനാവിന്റെ വ്യാഖ്യാനം നല്‍കാന്‍ ആളുണ്ട്.....
എന്റെ രക്സാക്ഷിത്വം ആഖോഷിക്കാന്‍ ഇവിടെ ആളുണ്ട്......
ഒടുവില്‍ എന്റെ കുഴിമാടത്തിലേക്ക് ഒരു പിടി മണ്ണ് വാരിയിടാനും ഇവിടെ ആളുണ്ട്.....
പക്ഷെ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഞാനും എന്റെ കുഞ്ഞുങ്ങളും കഷ്ടപ്പെട്ടപ്പോള്‍ നിങ്ങളൊക്കെ എവിടെയായിരുന്നു?

തിരയേണ്ടതില്ല ഇതാരുടെയും വാക്കുകളല്ല. എന്റെ ആത്മഗതമാണ്; ഓരോ മനുഷ്യന്റെയും.

ചൊവ്വാഴ്ച, ഓഗസ്റ്റ് 07, 2012

മരണമെന്ന പാരിതോഷികം....

ജിദ്ധയിലെ ട്രെയിനിംഗ് കഴിഞ്ഞു അല്‍ ഖോബാരില്‍ എത്തിയ ദിവസം. ഓരോരുത്തരെയായി പരിചയപ്പെടുത്തിയത് സകീര്‍ക്കയാണെന്ന് തോന്നുന്നു. വന്ദ്യ വയോധികനായ മുഷ്താഖ് ഭായിയെ പരിചയപ്പെടുത്തിയപ്പോള്‍ എന്തിനാണ് അദ്ദേഹം ഈ പ്രായത്തിലും ഇവിടെ തുടരുന്നത് എന്ന എന്റെ മോനോഗതം അറിഞ്ഞിട്ടെന്നപോലെ സകീര്‍ക്ക പറഞ്ഞു "ജോലിയിരിലിരിക്കെ മരണപ്പെട്ടാല്‍ കമ്പനിയില്‍ നിന്നും നല്ലൊരു സംഖ്യ കിട്ടും, അതിനു വേണ്ടിയാണ് ഇപ്പോഴും തുടരുന്നത്" അദ്ധേഹം തമാശക്കാണോ അന്നങ്ങനെ പറഞ്ഞത് എന്ന് ചോദിക്കാന്‍ ഇന്ന് അദ്ധേഹം ജീവിച്ചിരിപ്പില്ല. കഴിഞ്ഞ ഡിസംബര്‍ മാസത്തിലെ തണുപ്പുള്ള ഒരു രാത്രിയില്‍ ഞങ്ങളുടെ സകീര്‍ക്ക അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയായി. പുനരുധാരണത്തിന്‍റെ നാളുകളും കാത്തു സകീര്‍ക്ക ബര്സഖിന്റെ ലോകത്താണ്. 

അത്താഴം കഴിഞ്ഞു മൊബൈല്‍ ഫോണ്‍ എടുത്തു നോക്കുമ്പോള്‍ അശ്രഫ്ക്കയുടെ പത്തോളം മിസ്സ്ഡ്കാള്‍ കാണുന്നു. അര്‍ദ്ധരാത്രി ഇത്രയധികം പ്രാവശ്യം എന്നെ അദ്ധേഹം വിളിക്കാന്‍ ശ്രമിച്ചു എന്നതില്‍നിന്നു തന്നെ എന്തോ അപകടം സംഭവിച്ചിരിക്കുന്നു എന്ന് ഞാന്‍ സംശയിച്ചു. തിരിച്ചു വിളിച്ചപ്പോള്‍ അദ്ധേഹം  ഫോണ്‍ എടുക്കുന്നില്ല. മറ്റൊരു സഹപ്രവര്‍ത്തകനായ മുസ്തഫയ്ക്ക് വിളിച്ചപ്പോള്‍ ഞെട്ടിക്കുന്ന ആ സത്യം കേട്ട മാത്രയില്‍ ഞാന്‍ അറിയാതെ നിലവിളിച്ചു പോയി. കഴിഞ്ഞ വെള്ളിയാഴ്ച നാട്ടിലേക്ക് പണമയക്കാന്‍ വേണ്ടി പണമിടപാട് സ്ഥാപനത്തിന്റെ മുന്നില്‍ വരിനില്‍ക്കവേ ശക്തമായ തിരിക്കിനിടയില്‍ ആരോ അദ്ദേഹത്തിന്റെ വാല്ലെറ്റ് കവര്‍ന്നു. പിടിയിലായ കള്ളനെ  അവിടെ കൂടിയവര്‍ പോലീസില്‍ ഏല്‍പ്പിച്ചു. വാല്ലറ്റ് തിരിച്ചു വാങ്ങാനുള്ള വ്യഗ്രതക്കിടയില്‍ അടിതെറ്റി വീണു വലതു കയ്യിനു പറ്റിയ പരിക്കുമായാണ് അടുത്ത ദിവസം അദ്ധേഹം ജോലിക്ക് വന്നത്. താങ്കള്‍ റൂമില്‍ പോയി റസ്റ്റ്‌ എടുത്തോളൂ എന്ന് പറഞ്ഞു അദ്ദേഹത്തെ പറഞ്ഞയച്ചത് ഞാനായിരുന്നു. ആ പോക്ക് അവസാനത്തെ യാത്രക്ക് വേണ്ടിയുള്ളതായിരുന്നെന്നു ഒരിക്കലും നിനച്ചതായിരുന്നില്ല. അല്‍ സലാമ ഹോസ്പിറ്റലില്‍ മരണപ്പെട്ടു കിടക്കുന്ന അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം മറ്റൊരു യാത്രക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നിയമത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു ബോംബെ എന്നാ മഹാ നഗരത്തിലെ ഏതെങ്കിലും ഒരു ഖാബരില്‍ അദ്ധേഹം വിശ്രമിക്കും. വിചാരണ നാളുകളും കാത്തു........നാഥാ.....അദേഹത്തിന് നീ പൊറുത്തു കൊടുക്കണേ.....അധെഹത്തോടൊപ്പം നാളെ ഞങ്ങളെയും നിന്റെ ശാന്തിയുടെ ഗേഹത്തില്‍ ഒരുമിച്ചു കൂട്ടേണമേ......

അറുപതു വയസ്സ് കഴിഞ്ഞിട്ടും പ്രമേഹ രോഗവും മറ്റുമൊക്കെ നിരന്തരം വെട്ടയാടിയിട്ടും എന്തിനാണ് അദ്ധേഹം ഈ സ്വപ്നം ഭൂമിയില്‍ തുടര്‍ന്നത്!!!!!! ഇന്നും ഉത്തരം കണ്ടത്താത്ത ചോദ്യം. ഓരോ മരണവും ഓരോ ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ല. ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങളും ബാക്കിയാക്കും.

വെള്ളിയാഴ്‌ച, ജൂലൈ 06, 2012

ജബല്‍ ഗാറ.....ഫെന്‍ ഹാദാ കഹഫ്...




അല്‍ ഹസ്സയില്‍  നിന്നും ഏകദേശം പത്തു കിലോമീറ്റര്‍ മാത്രം അകലെയുള്ള  സ്ഥലം. വളരെ പ്രതീക്ഷയോടെയാണ് ഞങ്ങള്‍ അവിടെ പോയത്. മലയിലുള്ള ഗുഹക്കകത്തു അത്യുഷ്ണമുള്ള  സമയത്ത് പോലും പതിനാലു ഡിഗ്രിയില്‍ താഴെ മാത്രം ചൂട്.......മനോഹരമായ ഗുഹ....അങ്ങിനെ പലതും.....ഗുഹയൊന്നും  കാണാനാവാതെ മലയുടെ സൌന്ദര്യവും ആസ്വതിച്ചു തിരിച്ചു പോരാന്‍ തീരുമാനിച്ച സമയം നജ്മുക്കക്ക് ഫോണ്‍ ചെയ്തു. ഗുഹയൊന്നും കാണാനായില്ല എന്നും ഗുഹാ മുഖം പോലോത്ത ചിലയിടങ്ങള്‍ മാത്രമാണ് കണ്ടത് എന്നും അധെഹത്തോട് പറഞ്ഞപ്പോള്‍ അവിടെ അത് തന്നെയാണ് കാണാനുള്ളത് എന്ന് മറുപടിയും വന്നു. രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള ആ പുരാതന പ്രദേശം  അതേ പടി നിലനില്‍ക്കുന്നത് തന്നെ അത്ഭുതമാണെന്ന വിലയിരുത്തലിലൂടെ അവിടം വിട്ടു. വഴിക്ക് വെച്ചു കുടിക്കാന്‍ എന്തെങ്കിലും വാങ്ങാമെന്ന ഉധേശാത്തോടെ ഗ്രാമീണനായ ഒരാളുടെ ബകാലയില്‍ കയറി സാധനങ്ങളെല്ലാം വാങ്ങി തിരിച്ചു പോരാന്‍ സമയത്ത് "ഫെന്‍ ഹാദാ കഹഫ്" എന്ന് ചോദിച്ചത് യൂനുസ് സാഹിബാണ്‌. അറബിയില്‍ മാസ്റെര്‍ ഡിഗ്രിയുള്ള ഞാന്‍ സംസാരിക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം ഒപ്പമുള്ളവര്‍ക്ക്‌ നല്കാരാണ് പതിവ്. മറ്റൊന്നിനുമല്ല, അവര്‍ക്ക് വരുന്ന തെറ്റുകള്‍ എനിക്ക് തിരുത്താമല്ലോ:). "കഹ്ഫു" എന്നത് എന്താണെന്ന് അധെഹതിന്നു മനസ്സിലായില്ല. ഉടന്‍ യൂനുസ് സാഹിബു ചോദിച്ചു 'മാഫി മാലൂം, സൂറത്തുല്‍ കഹ്ഫു?". മനസ്സിലായിട്ടോ എന്തോ ഞങ്ങള്‍ ഉദ്ദേശിച്ചത് എന്താണ് എന്ന് അയാള്‍ക്ക് മനസ്സിലായി. പല രാജ്യങ്ങളില്‍ നിന്നും ധാരാളം പേര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട് എന്നും മനോഹരമായ സ്ഥലമാണ് എന്നും പറഞ്ഞു പോവേണ്ട വഴി അയാള്‍ കൃത്യമായി പറഞ്ഞു തന്നു. പിന്നെ ഗുഹ തേടിയുള്ള  യാത്ര വീണ്ടു തുടര്‍ന്നു. ഞങ്ങളുടെ മടക്കം വെറുതെയായില്ല. ജീവിതത്തില്‍ ഇന്നേവരെ  കാണാന്‍ കഴിയാത്ത അതി മനോഹരമായ ഗുഹ. ഗുഹക്കുള്ളിലൂടെയുള്ള നടത്തം ഞങ്ങളെ കൊണ്ടെത്തിച്ചത് അല്ലാഹുവിന്റെ അപാരമായ് അനുഗ്രഹങ്ങലെക്കുരിച്ചുള്ള ബോധങ്ങളിലെക്കാണ്. കത്തിയെരിയുന്ന  ഉഷ്ണത്തില്‍  നിന്നും ആധുനിക സംവിധാനങ്ങള്‍ ഒന്നുമില്ലാതെ  ശീതീകരിക്കപ്പെട്ട ഗുഹയിലെക്കെത്തിയപ്പോള്‍ ഒരുപാട് കാലം മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു സംശയത്തിനു നിവാരണം കൂടിയായിരുന്നു. ഗള്‍ഫിലെ ചൂടിന്റെ ആദ്യാനുഭവം നുകര്‍ന്ന അന്ന് മുതല്‍ ഞാന്‍ ചിന്തിക്കാരുണ്ടായിരുന്നു. ഈ ശീതീകരണ ഉപകരങ്ങളൊന്നും കണ്ടു പിടിക്കുന്നതിന്റെ മുമ്പും ഇവിടെ മനുഷ്യര്‍ ജീവിച്ചിരുന്നു, അവര്‍ എങ്ങിനെയായിരിക്കും അതിനെ അതിജീവിച്ചിരുന്നത്!!!! ആ കാലത്ത് ഭൂമിയില്‍ ഇത്രയധികം ചൂടുണ്ടായിരുന്നില്ല എന്നത് പൂര്‍ണ്ണമായും തൃപ്തി  നല്‍കുന്ന ഉത്തരമായിരുന്നില്ല. ഈന്തപ്പന പാകമാവാന്‍ അത്യുഷ്ണം  കൂടിയേ തീരൂ എന്നും അന്നും ഈ ജനവിഭാഗത്തിന്റെ മുഖ്യ ആഹാരം ഈത്തപ്പഴമായിരുന്നു എന്നതും എന്റെ സംശയങ്ങള്‍ക്ക് നല്കപ്പെട്ട ഉത്തരം പരിപൂര്‍ണ്ണമല്ല  എന്ന് എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു. "ഓരോ കാലത്തും മനുഷ്യന് ജീവിക്കാനാവശ്യമായ രീതിയിലുള്ള സംവിധാനം അല്ലാഹു മനുഷ്യര്‍ക്ക്‌  ഒരുക്കി കൊടുത്തിട്ടുണ്ട്" എന്ന് പറഞ്ഞത് യൂനുസ് സാഹിബിന്റെ അനിയന്‍ അയൂബാണ്. യാത്ര അവസാനിപ്പിച്ചു തിരിച്ചു പോരുമ്പോള്‍ വിധിയുണ്ടെങ്കില്‍ തണുപ്പ് കാലത്ത് ഒരിക്കല്‍ കൂടി അവിടെ സന്ദര്‍ശിക്കണം എന്ന് ഞങ്ങള്‍ പദ്ധതിയിട്ടു. "ഭൂമിയിലൂടെ നിങ്ങള്‍ സഞ്ചരിക്കുക.....അല്ലാഹുവിന്റെ അനുഗ്രഹങ്ങലെക്കുരിച്ചു ബോധാമുണ്ടാവാന്‍  അത് ഉപകരിക്കും".......

ഒരു സംശയം ഇപ്പോഴും ബാക്കി നില്‍ക്കുന്നു......ഗുഹക്കു അറബിയില്‍ എന്താണ് പറയുക......ഐ മീന്‍ വാട്ട്‌ ഈസ്‌ ദി അറബിക് വേര്‍ഡ്‌ ഫോര്‍ കേവ്.......

വെള്ളിയാഴ്‌ച, മേയ് 18, 2012

ഭീകരതയുടെ മൊത്ത വ്യാപാരികള്‍; മരണത്തിന്റെയും.


വാര്‍ഡില്‍ പത്തുവര്‍ഷമായി തുടരുന്ന  കമ്മ്യൂണിസ്റ്റു ആധിപത്യം അവസാനിപ്പിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പു വിധി വന്നു. ഇരുപത്തിമൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിന് മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി തെരഞ്ഞെടുക്കപ്പെട്ടു. പരാചയത്തിന്റെ രുചിയറിഞ്ഞത് നാട്ടുപ്രമാണിയുടെ മകള്‍. അവര്‍ക്ക് തോറ്റതില്‍ യാതൊരു പരാതിയുമില്ലായിരുന്നു. വിജയിയായ തന്റെ അയല്‍ക്കാരിയെ നേരിട്ടെത്തി അവര്‍ ഭാവുകങ്ങള്‍ നേര്‍ന്നു. എല്ലാം കൊണ്ടും തികച്ചും സാധാരണമായ നടപടിക്രമങ്ങള്‍. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാതത്തിന്റെ നെറുകയില്‍. വോട്ടര്‍മാരെ അഭിവാദ്യം ചെയ്തു പ്രകടനമായി ഞങ്ങള്‍ നീങ്ങി. ശാന്തമായ രീതിയില്‍ നടന്ന പ്രകടനം. പെട്ടെന്നാണ് അത് സംഭവിച്ചത്. പരാജയത്തിന്റെ നിരാശയില്‍ ന്നിന്നും ഉടലെടുത്ത പൈശാചിക സ്വഭാവവുമായി പ്രകടനത്തെ ആയുധമുപയോഗിച്ച് നേരിടാന്‍ ഓടിയടുക്കുന്ന ഒരു കൂട്ടം കാമ്മ്യൂനിസ്ടുകള്‍. പ്രവര്‍ത്തകര്‍ ചിന്നഭിന്നമായി നാലുപാടും  ഓടി. അനൌന്‍സ്മെന്റ് വാഹനത്തിന്നു ചില്ലില്ലായിരുന്നുവങ്കില്‍ ചീറിയടുത്ത ആ കല്ല്‌ എന്റെ മുഖം വിക്രുതമാക്കിയെനെനെ. രാഷ്ട്രീയത്തിലെ അന്നുവരെ വായിച്ചും കെട്ടും മാത്രം അറിഞ്ഞ ആക്രമണത്തിന്റെ മാര്‍ഗ്ഗം അന്ന് ഞങ്ങളും നേരിട്ടനുഭവിച്ചു.  ജീവിതത്തിലാദ്യമായി കാമ്യൂനിസ്ടുകളുടെ  തനി നിറം ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു. അക്രമികല്‍ക്കാവശ്യമായ ആയുധങ്ങള്‍ തന്റെ വീട്ടില്‍ നിന്നും വൃദ്ധയായ ഒരു സ്ത്രീ എടുത്തു കൊണ്ടുക്കുന്നത് പലരും  നേരില്‍ കണ്ടു. സൈക്കിള്‍ ചങ്ങലകളും കുറുവടിയും എടുത്തുകൊടുക്കാന്‍ അവര്‍ കാണിക്കുന്ന ശുഷ്കാന്തി കണ്ടിട്ട് പലരും മൂക്കത്ത് വിരല്‍ വെച്ചു. അതിനു മുമ്പൊരിക്കലും വന്ദ്യ വയോധികയായ ആ സ്ത്രീയ ആരും അത്ര ആവേശത്തോടെ കണ്ടിട്ടില്ല. പെട്ടെന്നുണ്ടായ ഒരാവേശത്തിനായിരുന്നില്ല അവര്‍ അക്രമം അഴിച്ചു വിട്ടത് എന്ന് മനസ്സിലാക്കാന്‍ ആ സംഭവം തന്നെ ധാരാളമായിരുന്നു. അക്രമ  രാഷ്ട്രീയത്തിന്റെ പ്രായോഗിക രൂപം നേരില്‍ അനുഭവിച്ച ഞങ്ങള്‍ അല്‍പ്പ സമയത്തെ അന്ധാളിപ്പിന്നു ശേഷം ധൈര്യം വീണ്ടെടുത്തു. മുന്നിലും പിന്നിലും ഓരോ ബസ്സ്‌ പോലീസിന്റെ അകമ്പടിയോടെ അടുത്ത ദിവസം ഞങ്ങള്‍ പ്രകടനം നടത്തുകയും ചെയ്തു. 



ഈ സംഭവം നടന്നത് കണ്ണൂരിലോ ഒഞ്ചിയത്തോ ഒന്നുമല്ല. പാണക്കാടിന്നും മലപ്പുരത്തിന്നും ഇടയിലുള്ള ഹാജിയാര്പള്ളി എന്ന സ്ഥലത്താണ്. കമ്മ്യൂണിസ്റ്റു പാട്ടിക്കു വേണ്ടത്ര ശക്തിയോ സ്വാധീനമോ ഇല്ലാത്ത ഒരു പ്രദേശം. ചവിട്ടി നില്‍ക്കാന്‍ ഒരിടം കിട്ടാതെ ഉഴലുകയായിരുന്ന പാര്‍ട്ടിക്ക് നാട്ടിലെ പ്രമുഖനായ ഒരു മുസ്ലിം ലീഗ് നേതാവ് വെച്ചു നീട്ടിയ ഭിക്ഷയില്‍ നിന്നായിരുന്നു അവിടെ ഇടം കിട്ടിയത്. അദ്ദേഹം മത്സരിച്ച രണ്ട് തെരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിലാനെന്നു മനസ്സിലാക്കാന്‍ 2009 നടന്ന തെരഞ്ഞെടുപ്പു വരെ കാത്തിരിക്കേണ്ടി വന്നു കമ്മ്യൂനിസ്ടുകള്‍ക്ക്. 
മലപ്പുറത്ത് പോലും കമ്മ്യൂണിസ്റ്റുകള്‍ അവസരം കിട്ടുമ്പോഴെല്ലാം അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുന്നുവങ്കില്‍ മറ്റുള്ള സ്ഥലങ്ങളില്‍ വിശിഷ്യാ അവരുടെ ശക്തി കേന്ദ്രങ്ങളില്‍ എന്തായിരിക്കും സ്ഥിതി. മനുഷ്യ കുലത്തിന്നെതിരെ യുദ്ധം പ്രഖ്യാപിച്ചു രൂപം കൊണ്ട ഒരു ഭ്രാന്തന്‍ പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കളില്‍ നിന്നും വല്ല നന്മയും എപ്പോഴെങ്കിലും പ്രകടമാവുന്നുവങ്കില്‍ അതിലാണ് നാമല്ഭുതപ്പെടെണ്ടത്. ദാര്വ്വിന്റെ തലതിരിഞ്ഞ സിദ്ധാന്തം പ്രയോഗ തലത്തില്‍ കൊണ്ടുവരാന്‍ ബൌദ്ധികമായ ആശയങ്ങള്‍ മെനെഞ്ഞെടുത്ത മാര്‍ക്സും കയ്യൂക്ക് കൊണ്ടു അത് നടപ്പില്‍ വരുത്താന്‍ പണിയെടുത്ത ലെനിനും സ്ടാല്ലിനും ഭീകരന്മാരുടെ കൂട്ടത്തില്‍ ഇടം പിടിക്കാതെ പോയത് ചരിത്രകാരന്മാര്‍ ശരിയായ രീതിയില്‍ ചരിത്രത്തെ വിശകലനം ചെയ്യാന്‍ വൈമനസ്യം കാണിച്ചത് കൊണ്ടാണ്. സ്പൈനിന്റെ തകര്‍ച്ചയോടെ ഇസ്ലാമിക മുന്നെറ്റത്തിന്നു താല്‍ക്കാലികമായി അന്ത്യം കുറിക്കപ്പെട്ടപ്പോള്‍ ലോകത്ത് സ്ഥാപിച്ച വ്യവസ്ഥിധിയുടെ പോരായ്മയായിരുന്നു കമ്മ്യൂണിസത്തിന്റെ പിറവിക്കു ഹേതു എന്നത് നീതിപൂര്‍വ്വകമായ ചരിത്ര വിശകലനമാണ്. മനുഷ്യന്റെ ചിന്തകള്‍ക്കും സ്വാതന്ത്ര്യത്തിന്നും കൂച്ച് വിലങ്ങിട്ട മത പുരോഹിതന്മാര്‍ രാഷ്ടവും തങ്ങളുടെതാണെന്ന് ഖോഷിച്ചു. മനുഷ്യന് നന്മ വരുന്ന സകലതിനെയും അവര്‍ നിരുല്സാഹപ്പെടുത്തി. അന്വേഷണം എന്ന ത്വര ജന്മനായുള്ള മനുഷ്യനെ കയ്യൂക്ക് കൊണ്ടു അവര്‍ നേരിട്ടു. അവന്റെ കണ്ടുപിടുത്തങ്ങളെ മത വിരുദ്ധമെന്ന് മുദ്രകുത്തി അവര്‍ അധിക്ഷേപിച്ചു. സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തി. വരുതിക്ക് നില്‍ക്കാത്തവരെ കൊന്നു തള്ളി. ദേവാലയങ്ങള്‍ കൊലക്കലങ്ങളായി മാറി. അതിന്റെ ചുവരുകള്‍ രക്തക്കറപിടിച്ചു  അശുദ്ധമായി. ഈ നരാധമന്മാരുടെ അതിക്രമത്തില്‍ നിന്നുമുള്ള ഒരു മോചനത്തിനായി ലോകം തേങ്ങി. അതിനു വേണ്ടിയുള്ള പ്രയത്നങ്ങള്‍ രഹസ്യമായി നടന്നു. യധാര്‍ത്തമായ മോചനം ഇസ്ലാം വിഭാവനം ചെയ്യുന്ന ലോകക്രമത്തിലൂടെയാനെന്നു മനസ്സിലാകിഞ്ഞിട്ടായിരുന്നില്ല ആ വഴിക്ക് അവരുടെ ചിന്തകള്‍ നീങ്ങാതിരുന്നത്. ഇസ്ലാം വിഭാവനം ചെയ്യുന്ന മാനുഷിക മൂല്യങ്ങളുടെ പ്രയോഗവല്‍ക്കരനത്തിലൂടെ തങ്ങള്‍ ഇന്നനുഭവിക്കുന്ന അല്‍പ്പമെങ്കിലും ആയ ആഡംബരങ്ങള്‍ നമുക്ക് നിഷേധിക്കപ്പെടും എന്ന യാഥാര്‍ത്ഥ്യം അവര്‍ക്കറിയാമായിരുന്നു. ലോകം അടക്കി വാഴേണ്ടത് തങ്ങളുടെ ആശയങ്ങളാല്‍ പ്രചോതിതരായ ഒരു വിഭാഗമാവണമെന്നും അതിലൂടെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ കൂടി സംരക്ഷിക്കപ്പെടണമെന്നും  അവര്‍ കണക്കു കൂട്ടി. മനുഷ്യ ബുദ്ധിക്കു പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയാത്തതും അതേ സമയം കേള്‍ക്കുമ്പോള്‍ ഗംഭീരമെന്നു തോന്നുന്നതുമായ ഒരാശയത്തിനു വേണ്ടി അവര്‍ അലഞ്ഞു. ആ അലച്ചില്‍ അവരെ കൊണ്ടു ചെന്നെത്തിച്ചത് പരിണാമ സിദ്ധാന്തത്തിലെക്കാണ്. മനുഷ്യന്‍ കുരങ്ങില്‍ നിന്നും പരിണാമിച്ചുണ്ടായതാനെന്നും നിലനില്‍പ്പിനുള്ള ഏക പോമ വഴി സന്ഖട്ടനമാനെന്നും  അവര്‍ വാദിച്ചു. ലോകത്തുള്ള മനുഷ്യരില്‍ ഒരു വിഭാഗം എന്നും അധികാരം കയ്യാളേണ്ടവരാണെന്നും മറു വിഭാഗം ഒന്നുകില്‍ ഭരിക്കപ്പെടെണ്ടാവരാനെന്നും അവര്‍ സമര്‍തിച്ചു. ഭരിക്കപ്പെടെണ്ടാവന്റെ ജീവന് എലികളുടെതിനു സമാനമായ വില മാത്രമേ ഉള്ളുവെന്നും അവര്‍ ഖോഷിച്ചു. പുരാതനരായ ആര്യന്മാരുടെയും അവരുടെ പിന്മുറക്കാരായ  സ്പാര്ട്ടന്മാരുടെയും ധീര സാഹിക കഥകള്‍ പറഞ്ഞു അക്രമ വാസന  ജന്മനാ കൈവശമുള്ള പാഗന്മാരുടെ പിന്മുറക്കാരെ അവര്‍ ആവേശം കൊള്ളിച്ചു. പിന്നീട് ലോകത്ത് നടന്നത് കൂട്ടക്കുരുതികലായിരുന്നു. ദേവാലയങ്ങളുടെ തിരുമുറ്റത്തു ഒഴുകിയത് ബുദ്ധിജീവികളുടെയും പരിഷ്കര്‍ത്താക്കളുടെയും രക്തമായിരുന്നുവെങ്കില്‍ തെരുവിലൂടെ ഒഴുകിയത് സാധാരണക്കാരനും പാവപ്പെട്ടവനുമായ മനുഷ്യന്റെ രക്തമായിരുന്നു. കബന്ധങ്ങള്‍ കുന്നുകൂടി. വയറില്‍ നിന്നും കുടല്‍ പുറത്തെടുത്തു മരത്തില്‍ കെട്ടിയിട്ടു പാവം മനുഷ്യനെ അവന്‍ ഓടിച്ചു, അവന്റെ ജീവന്‍ നഷ്ടപ്പെടുന്നത് കണ്ടു ആര്‍ത്തട്ടഹസിച്ചു........


..........തുടരും.......(ഇന്ഷ അല്ലാഹ്)

ബുധനാഴ്‌ച, മേയ് 09, 2012

ഞങ്ങള്‍ക്ക് വേണ്ട ഈ നക്കാപിച്ച.

ചില തീരുമാനങ്ങള്‍ വളരെ വൈകി എടുക്കുന്നു. മറ്റു ചില തീരുമാനങ്ങള്‍ പ്രയോഗ വല്ക്കരിക്കാന്‍ കാല പരിധി നിശ്ചയിക്കുന്നു. നിശ്ചയിക്കപ്പെട്ട കാലപരിധി പ്രസ്തുത തീരുമാനം പ്രയോഗവല്‍ക്കരിക്കാനുള്ള തടസ്സത്തെ  അധികരിപ്പിക്കുകയാനെങ്കില്‍ ആ കാലപരിധി കാലവിളംബരം കൂടാതെ എടുത്തു കളയുന്നതല്ലേ ബുദ്ധി. 
മേല്‍ പറഞ്ഞത് ആര് പറഞ്ഞു എന്ന് പറഞ്ഞു എന്നൊന്നും പരിശോധിച്ച് വിലപ്പെട്ട സമയം പാഴാക്കെണ്ടതില്ല. 

ഹജ്ജു സബസിടി നിര്‍ത്തലാക്കണം എന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന്നു കോടതി നിശ്ചയിച്ച കാല പരിധി അല്‍പ്പം കൂടിയില്ലേ എന്നല്ല, വളരെ കൂടുതലാണ് എന്ന് തന്നെയാണ് എന്റെ അഭിപ്രായം. രാജ്യം ഭരിച്ചിരുന്ന ഭരണാധികാരികള്‍ മുസ്ലിംകളെ സോപ്പിടാന്‍ വേണ്ടി കൈകൊണ്ട ഒരു തന്ദ്രമായിരുന്നു പ്രസ്തുത സബ്സീടി എന്നതല്ലേ സത്യം. ഹജ്ജു ചെയ്യാനുള്ള ബാധ്യത ആര്‍ക്കൊക്കെയാണെന്ന് ഖുരാനിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്ന ഏതൊരാള്‍ക്കും മനസ്സിലാവുന്ന ഒരു സത്യമാണല്ലോ ഈ ഏര്‍പ്പാടിന്നു മതത്തില്‍ യാതൊരു സാധൂകരണവും കണ്ടെത്താന്‍ കഴിയില്ല എന്നത്(മുടിയും വടിയും വിപണനം ചെയ്യാന്‍ വേണ്ടി തെളിവുണ്ടാക്കുന്നവര്‍ ക്ഷമിക്കുക). സര്‍ക്കാര്‍ സബ്സീടിയില്‍ ഹജ്ജു ചെയ്തവരുടെ ഹജ്ജു ശരിയാവില്ലെന്നോ അത് അനനുവടിനീയമാനെന്നോ പറയാന്‍ ഏതായാലും ഞാന്‍ ആളല്ല. എന്നിരുന്നാലും അതിന്നു വേണ്ടി മുറവിളി കൂട്ടുന്നത്‌ ശരിയായ ഒരു നിലപാടല്ല എന്നാണു അഭിപ്രായം. സര്‍ക്കാരിന്റെ നക്കാപിച്ച കിട്ടിയിട്ട് വേണോ ഒരു വിശ്വാസിക്ക് ഹജ്ജിനു പോവാന്‍!!!! സുപ്രീം കോടതി വിധിയെ എതിര്‍ത്തു കൊണ്ടു ഏതെങ്കിലും മുസ്ലിം സന്ഖടനകള്‍ രംഗത്ത് വന്നതായി അറിയില്ല. എന്നാലും നമുക്കൊരുമിച്ചു ഒരു തീരുമാനമെടുത്തു കൂടേ.....ഈ സബ്സീടി ഏര്‍പ്പാട് നിര്‍ത്താന്‍ പത്തു വര്ഷം പോയിട്ട് പത്തു മാസം പോലും എടുക്കരുത് എന്ന്. ഈ വര്ഷം തന്നെ അത് നടപ്പിലാക്കണം എന്ന് ഏക സ്വരത്തില്‍ ആവശ്യപ്പെട്ടു കൂടേ.....

സ്ത്രീധനം എന്ന അനിസ്ലാമിക ഏര്‍പ്പാടിന്നു ഖുറാനില്‍ തെളിവ് കണ്ടെത്തുന്ന അഭിനവ മുസ്ലിം പാതിരിമാരുടെ ബധിര കര്‍ണങ്ങളില്‍   വെതമോതിയിട്ടു  വല്ല കാര്യവുമുണ്ടോ.....എല്ലാം ഒരു സ്വപ്നം......വെറുതെ അതുമിതും ആഗ്രഹിച്ചു പോവുന്നു.........

വെള്ളിയാഴ്‌ച, മാർച്ച് 16, 2012

ഇവര്‍ ഷിയാക്കളോ സുന്നികളോ

മുസ്ലിംകളില്‍ രണ്ട് വഭാഗങ്ങള്‍. ശിയാക്കളും സുന്നികളും.
അലിയ്യുബിനു അബീ ത്വാലിബ്‌ (റ) ഭരണത്തിന്ബ്റെ അവസാന കാലഖട്ടങ്ങളില്‍ അധെഹത്തോട് എതിരിട്ട മുഹാവിയ്യയും കൂട്ടരും സുന്നികളായും അലിയ്യുബിനു അബീ ത്വാലിബ്‌ (റ)കൂടെ മുഹാവിയ്യയെ എതിര്‍ത്തവര്‍ ശിയാക്കലുമായതു ചരിത്രത്തിലെ ഒരു വലിയ വിരോധാഭാസമാണ്. ഇസ്ലാമിക ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാവുന്ന സത്യമാണ് അലിയ്യുബിനു അബീ ത്വാലിബ്‌ (റ) വും മുഹാവിയ്യയും തമ്മിലുണ്ടായ സമരത്തില്‍ ന്യായം അലിയ്യുബിനു അബീ ത്വാലിബ്‌ (റ) ഭാഗത്തായിരുന്നു എന്നത്. എന്നാല്‍ കാലം കടന്നു പോയപ്പോള്‍ മുഹാവിയ്യയെ പിന്തുണച്ച വിഭാഗം മഹാഭൂരിപക്ഷമാവുകയും പ്രവാചക അധ്യപനങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാകുകയും പ്രവര്‍ത്തി പഥത്തില്‍ കൊണ്ടു വന്നവരുമായി. അലിയ്യുബിനു അബീ ത്വാലിബ്‌ (റ) പിന്തുണച്ച വിഭാഗം മുസ്ലിംകല്‍ക്കിടയിലെ ഒരു അവാന്തര വിഭാഗമായി പരിണമിക്കുകയും ചെയ്തു.........
ഇന്ന് സുന്നികള്‍ എന്നറിയപ്പെടുന്ന മുസ്ലിംകള്‍ ഒന്നടങ്കം പറയുന്നു നമ്മുടെ സഹോതരങ്ങലായ ശിയാക്കള്‍ക്ക് എവിടെയൊക്കെയോ പിഴചിരിക്കുന്നു എന്ന്. മാത്രവുമല്ല കൂടുതല്‍ തീവ്ര സ്വഭാവമുള്ളവര്‍ പറഞ്ഞു പറഞ്ഞു ശിയാക്കളെ ഇസ്ലാമിക വൃത്തത്തിന്നു പുറത്താണെന്ന് പറയാന് മടിക്കുന്നില്ല. സത്യത്തില്‍ എന്താണ് ശിയാക്കളും സുന്നികളും തമ്മിലുള്ള വ്യത്യാസം? അവര്‍ പരിശുദ്ധ പ്രവാചകന്‍ (സ്വ) ക്കാള്‍ അലിയ്യുബിനു അബീ ത്വാലിബ്‌ (റ) നു പ്രാധാന്യം കൊടുക്കുന്നു എന്നതാണ് പ്രധാന ആരോപണം. അതേ സമയം അവര്‍ അബൂബക്കര്‍ (റ) ഉമ്മര്‍ (റ) ഉസ്മാന്‍ (റ) എന്നിവരെ വില കുറച്ചു കാണിക്കുന്നു എന്നതും ശ്രദ്ധേയമാണ്. അത്തരം ആരോപണങ്ങളുടെയും വിമര്‍ശനങ്ങളുടെയും സത്യാസത്യങ്ങളെ വിശകലനം ചെയ്യുന്നതിനു മുമ്പ് നാം നമ്മുടെ സ്വന്തത്തിലെക്കൊന്നു നോക്കേണ്ടതല്ലേ!!! പരിശുദ്ധ പ്രവാചകന്‍ (സ്വ) യേക്കാള്‍ അല്ലാഹുവിനല്ലാതെ പ്രാധാന്യം കൊടുക്കാന്‍ ഒരു മുസ്ലിമിന്നു അനുവാദമില്ല. ആരെങ്കിലും അതിന്നു വിപരീതമായി പ്രവര്‍ത്തിച്ചാല്‍ അവര്‍ നേരായ മാര്ഗ്ഗത്തിലല്ല എന്നത് നിസ്തര്‍ക്കമാണ്. പരിശുദ്ധ പ്രവാചകന്‍ (സ്വ) ക്ക് പ്രാധാന്യം കൊടുക്കുക എന്ന് പറഞ്ഞാല്‍ അവിടുത്തെ സന്ദേശങ്ങള്‍ക്കും ജീവിത രീതികള്‍ക്കും അധ്യാപനങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുക എന്നതാണ്. അവിടുന്ന് എന്താണോ നമുക്ക് കൈമാറിയത് അത് യാതൊരു ഏറ്റക്കുറച്ചില്കളുമില്ലാതെ യധാര്‍ത്തമായ സത്തയോടെ സ്വന്തം ജീവിതത്തില്‍ അനുവര്‍ത്തിക്കുകയും മറ്റുള്ളവര്‍ക്കെത്തിക്കുകയാണ്. അവിടുന്ന് നമുക്ക് കൈമാറിയ സന്ദേശങ്ങളാണ് അവ. അവിടുന്ന് നമ്മെ പഠിപ്പിച്ച അധ്യാപനങ്ങളില്‍ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്നത് പ്രമാനബധമായി മനസ്സിലാക്കേണ്ടത് നമ്മുടെ ബാധ്യതയും.
നമ്മുടെ കൂട്ടത്തില്‍ പെട്ട ചില സഹോദരങ്ങള്‍ കാലങ്ങളായി പ്രവാചകന്റെ അധ്യാപനങ്ങലെക്കാള്‍ ചില അനാചാരങ്ങള്‍ക്കു പ്രാമുഖ്യം കല്‍പ്പിച്ചു പോരുന്നു. ഈയിടെയായി അതിന്റെ സകല പരിധികളും ലന്ഖിച്ചു തൗഹീടീ മാര്ഗ്ഗത്തിന്നു തികച്ചും വിരുദ്ധമായി പരിശുദ്ധ പ്രവാചകന്‍ (സ്വ) യുടെ തിരു ശരീരത്തിന്റെ ശേഷിപ്പാനെന്നു ഖോഷിച്ചു അവിടുന്ന് പഠിപ്പിക്കാത്ത മാര്‍ഗ്ഗത്തിലൂടെ ഈ സത്യ ദീനിനെ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്‌ കാണുന്നു. ശിയാക്കളെ വിമര്‍ശിക്കാന്‍ നാം കണ്ടെത്തുന്ന കാരണങ്ങള്‍ എല്ലാം തന്നെ ഈ വിഭാഗത്തിലും നാം കണ്ടെത്തുന്നു. ശിയാക്കള്‍ പരിശുദ്ധ പ്രവാചകന്‍ (സ്വ) യേക്കാള്‍ അലിയ്യുബിനു അബീ ത്വാലിബ്‌ (റ) വിന്നു പ്രാധാന്യം കൊടുക്കുന്നു എന്നത് വിമര്‍ശകരുടെ വെറും ഒരാരോപണം മാത്രമാണെന്ന് തത് വിഷയ്യകമായ പഠനത്തില്‍ നിന്നും മനസ്സിലാക്കാനാവും. എന്നാല്‍ അവര്‍ പ്രവാചകാധ്യാപനങ്ങളെ അവഗണിച്ചതിനേക്കാള്‍ ക്രൂരമായ രീതിയിലാണ് നമ്മുടെ നാട്ടിലെ ചില സഹോദരങ്ങള്‍ അവഗണിച്ചത്.
കാര്യങ്ങള്‍ ഇങ്ങിനെയോക്കെയാനെങ്കിലും അവസരം കിട്ടിയാല്‍ അവര്‍ വീണ്ടും ചോദിക്കുന്നു "ശിയാക്കലെക്കുരിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്താണ്". ആ ചോദ്യത്തിനു ഏറ്റവും ലളിതമായ മറുപടി "നിങ്ങളെക്കുറിച്ച് നിങ്ങള്‍ക്കുള്ള അഭിപ്രായമെന്താണ്" എന്നാണു.

തിങ്കളാഴ്‌ച, മാർച്ച് 12, 2012

കിണറ്റില്‍ വീണാല്‍

കയ്യില്‍ കാശുണ്ടായിട്ടൊന്നുമല്ല ഉള്ള കിണറു തൂര്‍ത്തു മറ്റൊന്ന് കുഴിക്കാന്‍ തീരുമാനിച്ചത്. കിണറ്റില്‍ ശവമായി പൊങ്ങിവന്ന പൂച്ചയെ പുറത്തെടുത്തതിന്നു ശേഷം നിറഞ്ഞു നിന്ന കിണറു വാര്‍ക്കാന്‍ ഉപയോഗിച്ച മോട്ടോറാണ് പണി പറ്റിച്ചത്. കിണറ്റിലെ വെള്ളം തീരുന്നതിന്നനുസരിച്ചു കിണറിന്റെ പാര്‍ശ്വങ്ങള്‍ ഇടിഞ്ഞു ആള്‍ മറയടക്കം മൂന്നടിയോളം താഴ്ന്നു പോയി. വീടിന്നും കുട്ടികള്‍ക്കും ഭീഷണിയായി കഴിഞ്ഞ ആറു വര്ഷം അതങ്ങിനെ കിടന്നു. അവളെയും കുട്ടികളെയും ഇങ്ങോട്ട് കൊണ്ടുവരണം എന്ന ആഗ്രഹം അവളെ അറിയിച്ചപ്പോള്‍ അവള്‍ക്കുണ്ടായിരുന്ന പ്രധാന ആശങ്ക കിണറായിരുന്നു. കിണറിടിഞ്ഞു ഏതു നിമിഷവും നമ്മുടെ വീടടക്കം തകര്‍ന്നു പോയേക്കാം. കിണറു നന്നാക്കാതെ ഞാന്‍ എങ്ങോട്ടുമില്ല. കഴിഞ്ഞ വര്‍ഷക്കാലത്ത് കിണറു വീണ്ടും രൌദ്ര വേഷം കെട്ടി. അവനൊന്നു കൂടി തായ്മ്മ പ്രകടിപ്പിച്ചു. ഇനി രക്ഷയില്ല. നാന്നാക്കിയെ തീരൂ.
കിണറു പണി തുടങ്ങി. പുതിയ കിണറായി, പഴയ കിണര്‍ ഓര്‍മ്മയുമായി. അതിലുള്ള മല്സ്യങ്ങളെയടക്കം മണ്ണിട്ട്‌ മൂടി.......
പതിവിന്നു വിപരീതമായി അവള്‍ അതി രാവിലെ ഫോണ്‍ ചെയ്യുന്നു. സാധാരണ മിസ്ഡ് കോളാണ് അടിക്കാര്. ഈ കാള്‍ മിസ്ഡ് ലൊന്നും നില്‍ക്കുന്നില്ല. നിരന്തരമായ വിളിയാണ്. ഫോണ്‍ കട്ട് ചെയ്തു. തിരിച്ചു വിളിക്കാന്‍ സാധാരണ ഇന്റര്‍നെറ്റ്‌നെയാണ് ആശ്രയിക്കാറ്. ഇപ്രാവശ്യം അതിനൊന്നും മിനക്കെട്ടില്ല. നാട്ടിലേക്ക് വിളിക്കാന്‍ ഇരുപത്തഞ്ചു ഹലാലും സൌദിയില്‍ അഭ്യന്തര വിളികള്‍ക്ക് അമ്പത്തഞ്ചു ഹറാമുമാണ്‌(മനസ്സിലായില്ല അല്ലെ....സാരല്യ, തനിയെ മനസ്സിലായിക്കൊള്ളും). മൊബൈലെടുത്ത് തിരിച്ചു വിളിച്ചു. അങ്ങേത്തലക്കല്‍ നിന്നും അവളുടെ ഭീതി സ്വരത്തിലുള്ള അറിയിപ്പ്
"നമ്മുടെ കിണറിന്നു ഇരുമ്പിന്റെ വല നിര്‍ബന്ധമാണ്‌"
"അതെന്താ ഇത്ര വലിയ നിര്‍ബന്ധം?"
"ഞാനും ഉമ്മയും കൂടി ടെറസ്സിന്റെ മുകളില്‍ നിന്നും താഴേക്ക് നോക്കുമ്പോള്‍ കിണറു കണ്ടു"
"അതിനു..."
"അല്ല ഇക്കാക്കാ...ആരെങ്കിലും ടെറസ്സില്‍ നിന്നും കിണറ്റില്‍ വീണാല്‍ വലിയ അപകടമാണ്"
അവള്‍ മുഴുമിപ്പിക്കാന്‍ കാത്തു നില്‍ക്കാതെ ഞാന്‍ ചിരി തുടങ്ങി, പരിസരം മറന്നുള്ള ചിരി. ദേഷ്യത്തോടെ അവള്‍ "അതിനിത്ര ചിരിക്കാര്നെന്തിരിക്കുന്നു, ഞാന്‍ തമാശയൊന്നും പറഞ്ഞില്ലല്ലോ"
ഒരു വിധം സ്വബോധം വീണ്ടെടുത്തിട്ടു ഞാന്‍ "എന്റെ പോന്നു മോളെ.....ടെറസ്സില്‍ നിന്നും നിന്നും താഴെവീണാല്‍ എന്തായാലും അപകടമാണ്, കിണറ്റിലെക്കായാലും കരയിലെക്കായാലും......"