എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
അബ്ബാസിന്റെ മകന്‍, ഹെന്നയുടെയും ഹാനിന്‍ ന്‍റെയും ഇപ്പച്ചി.

വ്യാഴാഴ്‌ച, നവംബർ 10, 2011

വിശ്വാസിയായ മദ്യപാനിയോ

നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുകിണ്ടിരിക്കുന്ന ഒരു വലിയ തിന്മയെ കുറിച്ചാണ് ഇന്ന് ഞാന്‍ നിങ്ങളോട് പറയാന്‍ പോവുന്നത്.. ഇസ്മായില്‍ സാറിന്റെ ആമുഖ  ഭാഷണം കേട്ട വിദ്യാര്‍ഥികള്‍ ആകാംഷയോടെ ചെവി കൂര്‍പ്പിച്ചു.
സ്ത്രീധനം എന്ന തിന്മ.....സാറിന്റെ ക്ലാസ്സു തടസ്സപ്പെടുത്തിക്കൊണ്ട് ആയിഷ ഇടപെട്ടു.

"സാറേ  ഇതൊക്കെ കുറെ  കേട്ടതാ. സ്ത്രീധനം എന്ന തിന്മ വര്‍ജ്ജിക്കണം. അത് മഹാ പാതകമാണ്. പ്രവാചക അധ്യാപനങ്ങല്‍ക്കെതിരാന്. വിവാഹ വേളയില്‍ പുരുഷനാണ് സ്ത്രീക്ക് വിവാഹ മൂല്യം നല്‍കേണ്ടത്. ഇന്ത്യ ഉപഭൂഗണ്ടത്തില്‍ മാത്രം കണ്ടുവരുന്ന ഒരു ഏര്‍പ്പാടാണ് ഈ സ്ത്രീധനം. ലോകത്തുള്ള മറ്റൊരു മേഖലയിലും ഈ തിന്മ നിലവിലില്ല. സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ്‌ രാജ്യങ്ങള്‍ വിവാഹത്തിനു പുരുഷനെ സാമ്പത്തികമായി സഹായിക്കുന്നു....അതൊക്കെ തന്നെയല്ലേ സാരിന്നും പറയാനുള്ളത്!!! ഒന്ന് ചോദിച്ചോട്ടെ സാറേ..ഈ പുരോഗമന  പ്രസ്ഥാനങ്ങള്‍ എന്നൊക്കെ പറയുന്ന ജമാഅത് കാരും മുജാഹിടുകാരും സ്ത്രീധനത്തെ തുറന്നെതിര്‍ക്കുകയും രഹസ്യമായി അത് വാങ്ങുകയും ചെയ്യുന്നുണ്ടല്ലോ. ഈ ഇരട്ടത്താപ്പ് നില നിര്‍ത്തിക്കൊണ്ട് സാരടക്കമുള്ള പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കെങ്ങനെ സ്ത്രീധനത്തെ എതിര്‍ക്കാന്‍ കഴിയും..!!!?" 
ആയിഷ പറഞ്ഞത് സത്യമാണ് എന്ന് ക്ലാസ്സിലെ മറ്റു കുട്ടികളെല്ലാം സാക്ഷ്യപ്പെടുത്തി. 
അവളുടെ ചോദ്യത്തിനു മുമ്പ് സാറ് കുടുങ്ങിയത് തന്നെ.... കുട്ടികള്‍ പരസ്പരം പറഞ്ഞു. 

"സൈലന്റ്...സൈലന്റ് ...ആയിഷ പറഞ്ഞത് നൂറു ശതമാനം ശരിയാണെന്ന് ഞാനും സമ്മതിക്കുന്നു" ഇസ്മായില്‍  സാറ് തുടര്‍ന്നു...
"മദ്യപാനം തിന്മയാനെന്നു സമ്മതിക്കുന്ന എല്ലാവരും എഴുന്നേറ്റു നില്‍ക്കുക"

"ഈ സാരെന്തു മണ്ടന്‍ ചോദ്യമാണീ ചോദിക്കുന്നത്"

"സമ്മതിച്ചു. ഞാന്‍ ചോതിച്ചത് മണ്ടന്‍ ചോദ്യം തന്നെയാണ്. സ്ത്രീധനം തിന്മയാനെന്നു സമ്മതിക്കുന്നവര്‍ ഒന്ന് എഴുന്നേറ്റു നിന്നെ"
മാഷുടെ ചോദ്യം കേട്ടപ്പോള്‍  ക്ലാസില്‍ വെറും രണ്ട് കുട്ടികള്‍ മാത്രമാണ് എഴുന്നേറ്റു നിന്നത്. ആയിഷയും അനസും!!! 

"ബാക്കിയുള്ളവരെല്ലാം സ്ത്രീധനം അനുവടിനീയമാനെന്നാണ് വിശ്വസിക്കുന്നത്?"

"അതേ"

"എന്താണതിനു കാരണം"

"അതില്‍  കുഴപ്പമില്ലയെന്നാണ്  നാട്ടുകാരും  വീട്ടുകാരും പള്ളി കമ്മറ്റിക്കാരും മറ്റും  പറയുന്നത്" 

"ആയിഷയും അനസും സ്ത്രീധനം തിന്മയാനെന്നു പറയാന്‍ കാരണം" 

"ഉപ്പയുടെയും ഉമ്മയുടെയും കൂടെ പല ഇസ്ലാമിക ക്ലാസുകളും കേള്‍ക്കാന്‍ ഞാന്‍ പോവാറുണ്ട്. അവിടെ സംസാരിക്കുന്ന പണ്ടിതന്മാരെല്ലാം സ്ത്രീധനം തിന്മയാനെന്നു മാത്രമല്ല നിഷിധമാനെന്നു പറയാറുണ്ട്‌. എന്നാലും..."

"അതെന്താ ആയിഷാ, ഒരു എന്നാലും.."

"അതാ സാറേ ഞാന്‍ ആദ്യം പറഞ്ഞത്. കള്ളന്മാര്‍ നമ്മുടെ കൂട്ടത്തിലും ഉണ്ട് എന്ന്"

ശരി. എല്ലാവരുടെയും നിലപാടുകള്‍ വ്യക്തമാണ്. മദ്യപാനം തിന്മയാണെന്നു എല്ലാവരും ഉറപ്പിച്ചു പറയുന്നു.  അതില്‍ ആര്‍ക്കും ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. അതേ സമയം ഭൂരിപക്ഷം പേരും സ്ത്രീധനം അനുവതിനീയമാനെന്ന  നിലപാടുകാരാന്. അതിന്നുള്ള കാരണവും അവര്‍ പറഞ്ഞു കഴിഞ്ഞു. സമൂഹം അത് തിന്മയല്ല എന്ന് വിശ്വസിക്കുന്നതാണ്‌ പ്രധാന കാരണം. ഇനി വിഷയത്തിലേക്ക് വരാം. ആയിഷ ഉന്നയിച്ച പരാതിയില്‍ നിന്നു വേണം നമ്മള്‍ ഈ പ്രശ്നത്തെ കൈകാര്യം ചെയ്യാന്‍. ജമാഅത്തെ ഇസ്ലാമി മുജാഹിദു തുടങ്ങിയ നവോഥാന പ്രസ്ഥാനങ്ങള്‍ സ്ത്രീധനം തിന്മയാണെന്നു ജനങ്ങളേ പഠിപ്പിക്കുന്നു. പ്രസ്ഥാന പ്രവര്‍ത്തകരെയും അനുഭാവികളെയും അത് ബോധ്യപ്പെടുത്തുന്നു. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അതൊരു തിന്മയാണെന്നു മാത്രമല്ല അത്തരം തിന്മകള്‍ ചെയ്യുന്നത് മറ്റുള്ളവര്‍ കണ്ടാല്‍ അത് അങ്ങേയറ്റം മോശമാണെന്നും അവര്‍ വിശ്വസിക്കുന്നു.  അതുകൊണ്ട് തന്നെ സമ്പത്തിനോടുള്ള ആര്‍ത്തി അവസാനിചിട്ടില്ലാത്ത, ആദര്‍ഷത്തെക്കാള്‍ പണത്തിന്നു വില കല്‍പ്പിച്ചിട്ടുള്ള ചില ഇസ്ലാമിക പ്രസ്ഥാന പ്രവര്‍ത്തകരോ അനുഭാവികളോ ആയ ആളുകള്‍ രഹസ്യമായി ആ തിന്മ ചെയ്യുന്നു.  സ്ത്രീധനം വാങ്ങുക എന്ന തിന്മ. മറ്റൊരര്‍ത്തത്തില്‍  പറഞ്ഞാല്‍ തിന്മയാണെന്നു അറിഞ്ഞുകൊണ്ട് തന്നെ പ്രസ്തുത തിന്മ രഹസ്യമായി ചെയ്യുന്നു. ആ തിന്മ ചെയ്യുമ്പോഴും അവര്‍ക്ക് ഉത്തം ബോധ്യമുണ്ട് അവര്‍ ചെയ്യുന്നത് തിന്മയാണ് എന്ന്. എങ്കിലും അവര്‍ അവരുടെതായ ന്യായവാദങ്ങള്‍ സ്വയം നിരത്തിക്കൊണ്ട്‌ തിന്മാചെയ്യുന്നു. അതേ സമയം സ്ത്രീധനം അനുവദിനീയമാനെന്നു  വിശ്വസിക്കുന്ന ഭൂരിപക്ഷം ജനങ്ങളും അത് പരസ്യമായി ചെയ്യുന്നു. അവര്‍ മനസ്സിലാക്കിയത്, അല്ലെങ്കില്‍ അവരെ മറ്റുള്ളവര്‍ പഠിപ്പിച്ചത് സ്ത്രീധനം പുരുഷന്റെ അവകാശമാണെന്നും അത് കൂടുതല്‍ വാങ്ങുന്നവന്‍ സമൂഹത്തില്‍ ഉന്നതനാനെന്നുമാണ്. വിശ്വാസിയായ മദ്യപാനി രഹസ്യമായി മദ്യപിക്കുന്നു!!! അവിശ്വാസിയാവട്ടെ പരസ്യമായും....അത്ര തന്നെ.....

വീട്ടിലേക്കു  പോവുമ്പോഴും ആയിഷയെ ഒരു സംശയം അലട്ടിക്കൊണ്ടിരുന്നു....വിശ്വാസിയായ  മദ്യപാനിയോ.. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ