എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
അബ്ബാസിന്റെ മകന്‍, ഹെന്നയുടെയും ഹാനിന്‍ ന്‍റെയും ഇപ്പച്ചി.

വ്യാഴാഴ്‌ച, നവംബർ 24, 2011

സയ്യിദ് സനാഹുല്ലാ അമൃതസ്സരി

ഞാന്‍  പറയുന്നത് കളവാനെങ്കില്‍ എന്റെ ജീവിത കാലത്ത് നീ മരിക്കും. അതേ സമയം നീ പറയുന്നത് കളവാനെങ്കില്‍   നിന്റെ ജീവിത കാലത്ത് ഞാന്‍ മരിക്കും. ഗുലാം അഹ്മദ് ഖാദിയാനി ഒരു പൊതു പരിപാടിയില്‍ വെച്ചു സയ്യിദ് സനാഹുല്ലാ  അമൃതസ്സരിയോടു നടത്തിയ വെല്ലുവിളി രൂപത്തിലുള്ള പ്രവചനമാണ് ഇത്. ഖാദിയാനിയുടെ ആഗ്രഹം പോലെത്തന്നെ സംഭവിച്ചു. അദ്ദേഹം മരണപ്പെട്ടു നാല് ദശകത്തോളം  മഹാനായ അമൃതസ്സരി ജീവിച്ചു. 
മേല്‍കൊടുത്ത സംഭവം അഹമ്മദിയാക്കള്‍ ഗുലാം അഹ്മദ് ഖാദിയാനി മഹാനായ   ഒരു സാത്വികനും പ്രവാചകനുമായിരുന്നു എന്നതിന്നുള്ള തെളിവായി വ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ട്. ഖാദിയാനിയുടെ ജീവിതത്തില്‍ അദ്ദേഹം നടത്തിയ ആയിരക്കണക്കിന്നു  പ്രവചനങ്ങളില്‍ ഒന്ന് മാത്രമായിരുന്നു അത്. മറ്റൊരര്‍ത്ഥത്തില്‍  പറഞ്ഞാല്‍ അദ്ദേഹം നടത്തിയ അസന്ഖ്യം പ്രവചനങ്ങളില്‍ പുലര്‍ന്നു പോയ ഒരേ ഒരു പ്രവചനം!!! തന്നെ എതിര്‍ക്കുന്നവരുടെ മരണ സമയം പ്രവചിക്കുക എന്നത് അദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു. അതുകൊണ്ട് തന്നെ മിക്കപ്പോഴും പലരുടെയും ആയുസ്സിന്റെ ദൈര്‍ഖ്യം നിശ്ചയിക്കുക എന്നത് അദ്ദേഹത്തിന്റെ ഒരു ശൈലിയുമായിരുന്നു. 

ഗുലാം അഹ്മദ് ഖാദിയാനി എങ്ങിനെയുള്ള ആളായിരുന്നു എന്ന് പരിജയപ്പെടുത്തുകയല്ല എന്റെ ഉദ്ദേശം. അദ്ദേഹത്തെ എതിര്‍ക്കാന്‍, താത്വികമായി നേരിടാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന മഹാനായ ഒരു പണ്ഡിതനെ പരിജയപ്പെടുത്തുകയാണ്. സയ്യിദ് സനാഹുല്ലാ അമൃതസ്സരി എതിര്‍ത്തു പോന്നിട്ടുള്ളത് ഖാടിയാനിയെ മാത്രമല്ല. ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക്‌ സന്ഖടിത രൂപം കൈവരുന്നതിന്നും മുമ്പേ സ്വന്തം ഇച്ചാശക്തി ഉപയോഗിച്ച് ദീനില്‍ കടന്നു കൂടിയ മാലിന്യങ്ങളെ നീക്കം ചെയ്യാനും ഇസ്ലാമിന്റെ ശത്രുക്കളെ തന്റെ പാണ്ടിത്യം കൊണ്ടും വാക്ക് ചാതുരി കൊണ്ടും നേരിടാനും ജഗന്നിയന്താവായ സര്‍വ്വ ശക്തന്‍ തിരഞ്ഞെടുത്ത മഹാനായ ഒരു കര്‍മ്മയോഗിയായിരുന്നു അദ്ദേഹം. ഉത്തരെണ്ട്യന്‍ മുസ്ലിംകളുടെ അവസ്ഥ നമ്മുടെ പൂര്‍വ്വികരേക്കാള്‍ പരിതാപകരമായിരുന്നു. ആര്‍ക്കും എപ്പോഴും ആരെ വേണമെങ്കിലും തന്റെ ആദര്‍ഷത്തിലേക്ക് ചേര്‍ക്കാന്‍ മാത്രം ദുര്‍ബലമായിരുന്നു അവരുടെ വിശ്വാസം. പണവും അന്ഗീകാരങ്ങളും സുരക്ഷിതത്വവും  ഒക്കെയായിരുന്നു അവരെ നയിച്ചിരുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമയിരുന്നല്ലോ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച ഖട്ടത്തില്‍ ലക്ഷക്കണക്കിന്നു മുസ്ലിംകള്‍ മത പരിത്യാഗികളായി മറ്റു മതങ്ങള്‍ പുല്‍കിയത്!!! അദ്ദേഹത്തിന്റെ അപാരമായ ബുദ്ധി സാമര്ത്യത്തിന്റെ രുചിയരിഞ്ഞവര്‍ കൂടുതലും ക്രിസ്ത്യന്‍ പാതിരിമാരായിരുന്നു. അവരുമായി അദ്ദേഹം നിരവധി സംവാദങ്ങള്‍ നടത്തുകയുണ്ടായി. അദ്ദേഹത്തെ കുറിച്ച് പഠിക്കുമ്പോള്‍ നമ്മുടെ മനസ്സിനെ പുളകിതമാക്കുന്ന ഒരു സംഭവം പറയട്ടെ....

ആയിരക്കണക്കിന് ആളുകള്‍ സന്നിഹിതരായ ഒരു സദസ്സ്.  ഒരു ഭാഗത്ത് സയ്യിദ് സനാഹുല്ലാ അമൃതസ്സരി എന്ന സാത്വികനായ മനുഷ്യന്‍ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നു  . മറു ഭാഗത്താകട്ടെ അക്കാലത്തുള്ള പ്രശസ്തനായ ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍. ഇസ്ലാമിനെതിരെ പുരോഹിതന്‍ തൊടുത്തുവിടുന്ന സകല അസ്ത്രങ്ങളും നിഷ്പ്രയാസം ഭേതിച്ചു കൊണ്ടു സയ്യിദ് സനാഹുല്ലാ അമൃതസ്സരി സദസ്സിനെ കയ്യിലെടുത്തു. അദ്ദേഹത്തിന്റെ പാണ്ടിത്യത്തെയും വാക്ക് ചാതുരിയെയും ബുദ്ധി സാമര്ത്യത്തെയും സത്യ വിശ്വാസികള്‍ മനസ്സ് കൊണ്ടു പ്രകീര്‍ത്തിച്ചു. ഇങ്ങിനെയുള്ള ഒരു മഹാനായ മനുഷ്യന്റെ സമകാലികരായി ജീവിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ അവര്‍ സര്‍വ്വ ശക്തനെ സ്തുതിച്ചു. സംവാദം തുടരുകയാണ്. ചോദ്യത്തരത്തിന്നുള്ള അവസരങ്ങള്‍ മാറി മാറി വരികയാണ്. ചോദ്യങ്ങള്‍  കൂടുതലും ചോദിക്കുന്നത് പുരോഹിതനാണ്. അത് എല്ലാ കാലത്തും അങ്ങിനെത്തന്നെയാണ്. മറ്റുള്ളവരുടെ സംശയങ്ങള്‍ ദൂരീകരിക്കുക എന്നത് തന്റെ വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് മനസ്സിലാക്കിയവരാണ്  മുസ്ലിംകള്‍. അതുകൊണ്ട് തന്നെ എതിരാളികള്‍ക്ക് പരമാവധി അവസരങ്ങള്‍ കൊടുക്കുക എന്നത് ഒരു നയമായി  ഇസ്ലാമിക പ്രബോധകരെല്ലാം സ്വീകരിക്കുന്നു. 
പുരോഹിതന്‍ "മുഹമ്മദ്‌ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?"
സയ്യിദ് സനാഹുല്ലാ അമൃതസ്സരി " അല്ലാഹു ഇച്ചിക്കുന്നുവെങ്കില്‍ ജീവിചിരിപ്പുണ്ടാവും"
"മുഹമ്മദ്‌ ആകാശാരോഹണം നടത്തിയ ഖട്ടത്തില്‍ തനിക്കു മുമ്പ് കഴിഞ്ഞു പോയ പ്രവാചകന്മാരെ കണ്ടു മുട്ടിയെന്നും അവരുമായി സംസാരിച്ചുവെന്നും ഇസ്ലാം അവകാശപ്പെടുന്നു, അത് ശരിയാണോ"
"അത് വെറും ഒരു അവകാശവാദം മാത്രമല്ല. കളവു പറയാത്ത പ്രവാചകന്‍ പറയുന്നതെല്ലാം ഞങ്ങള്‍ മുസ്ലിംകള്‍ വിശ്വസിക്കും"
" അതായത് മുഹമ്മദ്‌ ഇപ്പോഴും അല്ലാഹുവിന്റെ അടുത്തു ജീവിച്ചിരിപ്പുണ്ട് എന്ന് സാരം?"
" അങ്ങിനെ തന്നെയാണ് എന്ന് സങ്കല്‍പ്പിക്കുക"
" കര്‍ബലയില്‍ മുഹമ്മദിന്റെ പൌത്രന്‍ മരണത്തെ അഭിമുഖീകരിക്കുന്ന ഖട്ടത്തില്‍ അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ മുഹമ്മദ്‌ ദൈവത്തോട് അപേക്ഷിചിട്ടുണ്ടാവുമോ" 
"ഉണ്ടാവും"
"എന്ത് കൊണ്ടു ദൈവം  മുഹമ്മദിന്റെ അപേക്ഷ സ്വീകരിച്ചില്ല? തന്റെ പ്രവാചകന്റെ അപേക്ഷ കേട്ടിട്ടും അദ്ദേഹത്തിന്റെ പൌത്രനെ രക്ഷപ്പെടുത്താത്ത ദൈവം എത്ര ക്രൂരനായിരിക്കും!!! ആ ദൈവത്തെ എങ്ങിനെയാണ്  നാം വിശ്വസിക്കുക!!!?"   
പുരോഹിതന്റെ ചോദ്യത്തിനു മുമ്പില്‍ സയ്യിദ് സനാഹുല്ലാ അമൃതസ്സരി മൌനമാവലംപിച്ചു. അല്‍പ്പ നേരത്തെ അദ്ദേഹത്തിന്റെ മൌനം പരാജയത്തിന്റെ മുന്നോടിയാണെന്ന് പലരും ധരിച്ചു. വിശ്വാസികള്‍ നിരാശരാവുകയാണ്. പുരോഹിതന്റെ ചോദ്യത്തിനു മുമ്പില്‍ അദ്ദേഹം    മൌനമവലംപിക്കുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. സദസ്സില്‍ നിന്നും ചിലര്‍ പുരോഹിതനെ പ്രകീര്‍ത്തിക്കാന്‍ തുടങ്ങി. സയ്യിദ് സനാഹുല്ലാ അമൃതസ്സരി മെല്ലെ ഇരിപ്പിടത്തില്‍ നിന്നു എണീറ്റു. 
"മുഹമ്മദ്‌ ദൈവത്തോട്   തന്റെ പൌത്രന്റെ ജീവന് വേണ്ടി യാചിച്ചു. നിസ്സഹായനായ ദൈവം മുഹമ്മദിനോട് പറഞ്ഞു. എന്റെ സ്വന്തം പുത്രനായ യേശു  ക്രിസ്തു പിലാത്തോസിന്റെ പടയലാളികള്‍ ക്രൂശിക്കുന്ന ഖട്ടത്തില്‍ തന്റെ ജീവന്നു വേണ്ടി എന്നോട് യാചിച്ചു. അവനെ രക്ഷപ്പെടുത്താന്‍  പോലും എനിക്ക് കഴിഞ്ഞില്ല. പിന്നെയാണോ എന്റെ വെറും ഒരു പ്രവാചകനായ മുഹമ്മദിന്റെ പൌത്രന്റെ ജീവന്‍!!!"  
ആ സംവാദം അവിടെ അവസാനിച്ചു. പിന്നീടൊരിക്കലും ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ അദ്ദേഹവുമായി സംവാടത്തിന്നു തയ്യാറായിട്ടില്ല എന്നാണു ചരിത്രം. 

ഒടുക്കം: ഖാദിയാനിയുടെ പ്രവചനം പുലരാന്‍ കാരണമെന്തായിരുന്നു എന്ന് ഇന്ന് വരെ ഖാടിയാനികള്‍ക്ക് മനസ്സിലായിട്ടില്ല. അവര്‍ക്കത്‌ മനസ്സിലാവുകയില്ല എന്ന് പറയുന്നില്ലെങ്കിലും, അവര്‍ക്കത്‌ മനസ്സിലായാല്‍ പിന്നെ അവര്‍ ഖാടിയാനികലായി തുടരില്ല എന്നത് നിസ്തര്‍ക്കമാണ്. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ