എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
അബ്ബാസിന്റെ മകന്‍, ഹെന്നയുടെയും ഹാനിന്‍ ന്‍റെയും ഇപ്പച്ചി.

ചൊവ്വാഴ്ച, ഫെബ്രുവരി 14, 2012

എല്ലാ മതങ്ങളും ഒന്നാണ് !!!!


 ഫ്രണ്ട് റിക്വസ്റ്റ് അയച്ചതിന് നന്ദി. സൗഹൃദം ആരംഭിക്കുന്നതിനു മുന്‍പ് താങ്കളെ പറ്റി അല്പം അറിയണം എന്ന് താല്പര്യമുണ്ട്.
 എന്നെപറ്റി രണ്ടു വാക്ക്... നെറികെട്ട രാഷ്ട്രീയ, വര്‍ഗീയവാദികളോട് കടുത്ത വിദ്വേഷം വെച്ചുപുലര്‍ത്തുന്ന തുറന്ന മനസ്തിയുള്ള ഒരാള്‍,വിശ്വാസിയാണ്, എല്ലാ രാഷ്ട്രീയ- മത സംഘടകള്‍ എല്ലാത്തിനോടും ഉള്ള എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ മടികാണിക്കാത്ത ഒരാള്‍ എന്നാല്‍ എന്റെ മതവും വിശ്വാസവും ആണ് ഏറ്റവും ശെരി എന്ന് പറയുന്ന ആളല്ല
 മാനവികതയാണ് ഏറ്റവും മഹത്തരമായ മതം. നാട്ടില്‍ ത്രിശൂര്‍, യു എ യില്‍ ജോലി ചെയ്യുന്നു, വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും ആണ്.
 . . സസ്നേഹം –
 
ഞാന്‍ പേര് വെളുത്താന്‍ ആഗ്രഹിക്കാത്ത ഇപ്പോള്‍ എന്റെ ഫൈസ്ബൂക് സൌഹൃത വലയത്തിലുള്ള ഒരാള്‍ എനിക്കയച്ച സന്ദേശമാണിത്.
 
അതിന്നു ഞാന്‍ കൊടുത്ത മറുപടികള്‍ കൂടി കൊടുത്തതിനു ശേഷം കാര്യം പറയാം....
 
എന്നെക്കുറിച്ച് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നത് എന്റെ പ്രോഫിളിലുണ്ട്. മനുഷ്യന്റെ മോചനത്തിന്നു ഉതകുന്ന ഒരേ ഒരു മതം ഇസ്ലാം മാത്രമാണെന്ന് വിശ്വസിക്കുന്ന ഒരു തീവ്രവാദിയാണ് ഞാന്‍. എന്റെ മതമാണ്‌ ഏറ്റവും ശരി എന്ന് ഞാന്‍ പറയില്ല. എന്നാല്‍ ഇസ്ലാമാണ് ഏറ്റവും നല്ല മതം, അല്ല ....ഇസ്ലാം മാത്രമാണ് അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമായ മതം എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ ഒരു യധാര്ത്ത മുസ്ലിമാവാനുള്ള ശ്രമത്തിലാണ്. അതിന്നു താങ്കളുമായുള്ള സൌഹൃതബന്ധം എനിക്ക് തടസ്സമാവുമെങ്കില്‍ താങ്കളെ സ്വീകരിക്കാന്‍ എനിക്ക് നിര്‍വ്വാഹമില്ല. സൊ.... താങ്കളുമായി സൌഹൃതം കൂടാന്‍ ഞാനാണ് മുന്നിട്ടരിങ്ങയതെങ്കില്‍ അതെന്റെ തെറ്റാണെന്ന് ഞാന്‍ സമ്മതിക്കുന്നു.
 
ശേഷം അദ്ദേഹം എന്നോട് സൌഹൃതം കൂടാം എന്ന് സമ്മതിച്ചു വീണ്ടും സന്ദേശമയച്ചു....
 
Let us start frienship.. it does't matter 2 u wt i am... I am neither anti isalamic nor a "തീവ്രവാദി"... I beliver each every creation of this world has equal rights & share irrespetive of their riligion.colour & nature....Where are are you now?   
................................................................................................................
 
ഈ മാന്യദേഹം ഇന്നെന്റെ സൌഹൃതവലയത്തിലുണ്ട് എന്ന് നേരത്തെ പറഞ്ഞല്ലോ. അപ്പോള്‍ സ്വാഭാവികമായും നിങ്ങള്‍ക്കൊരു സംശയമുണ്ടാവും പിന്നെയെന്തിനാണ് ഈ കാര്യം എന്റെ ബ്ലോഗില്‍ ഞാന്‍ എഴുതുന്നത്‌ എന്ന്!!! പലകാര്യങ്ങളില്‍ പെട്ട ഒരു കാര്യം ഇദേഹത്തിനു ഇസ്ലാമിന്റെ മാനവികമായ് മുഖം അറിയില്ല എന്നോ അതല്ലെങ്കില്‍ അതറിഞ്ഞിട്ടും അംഗീകരിക്കാന്‍ പ്രയാസമുണ്ടോ എന്ന് സംശയിക്കുന്നു. അദ്ദേഹം പറയുന്നത് കണ്ടില്ലേ " I beliver each every creation of this world has equal rights & share irrespetive of their riligion.colour & നേച്ചര്‍" ....
ഇത് ഇദ്ദേഹം അവതരിപ്പിക്കുന്നത്‌ ഇദ്ദേഹത്തിന്റെ സ്വന്തം കാഴ്ച്ചപ്പാടായിട്ടാണ്. അതുമല്ലെങ്കില്‍ ലോകത്തുള്ള സകല മനുഷ്യരും ആഗ്രഹിക്കുന്ന സ്വാതന്ദ്ര്യ ബോധത്തില്‍ നിന്നും ഉയിര്‍കൊണ്ട സാര്‍വ്വ ലൌകിക യാധാര്ത്യമാണ് എന്നോ പ്രതീക്ഷയാണോ എന്നോ പറയാം. എന്ത് തന്നെയായാലും ഇദ്ദേഹം മനസ്സിലാക്കിയ ഇസ്ലാമില്‍ ഇത്തരം ഒരു ക്വാളിറ്റി കണ്ടെത്താന്‍ എന്തുകൊണ്ട് ഇധേഹത്തിനു കഴിഞ്ഞില്ല!!! പാടത്ത് പണിയെടുക്കുന്നവര്‍ക്ക് പറമ്പത്ത് കൂലി എന്ന മനോഹരമായ തൊഴിലാളി സ്നേഹം ആദ്യമായി ലോകത്ത് നടപ്പിലാക്കിയ ഇസ്ലാമിനെ അവഗണിച്ചു പ്രസ്തുത മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാക്കള്‍ കമ്മ്യൂണിസ്റ്റുകളാണെന്നു  പ്രഖോഷിക്കുന്നവരാന് നമുക്ക് ചുറ്റും. നിങ്ങള്‍ അന്യമതസ്ഥരുടെ ആരാധാനാ വസ്തുക്കളെ പരിഹസിക്കരുത് എന്ന് വിശ്വാസികളോട് ഉല്‍ബോധനം നടത്തുന്ന പരിശുദ്ധ ഖുറാനെ ജീവിതത്തിന്റെ പുറംപോക്കിലേക്ക്  വലിച്ചെറിഞ്ഞു ഇസ്ലാം സകല മതങ്ങളെയും പരിഹസിക്കുന്നു എന്ന് കുറ്റപ്പെടുത്തുന്നവര്‍  നമ്മെ നയിക്കുന്ന കാലമാണിത്!!! ലോകത്തുള്ള സകല മനുഷ്യരും ഒന്നാണെന്നും അവരെല്ലാവരും ഒരേ മാതാപിതാക്കളുടെ സന്തതികളാണെന്ന് ലോകത്തോട്‌ വിളിച്ചു പറഞ്ഞ ഇസ്ലാമിന് നേരെ കൊഞ്ഞനം കാണിച്ചുകൊണ്ടു ഉപഭോഗ സംസ്ക്കാരത്തിന്റെ വിപുലീകരനത്തിന്നു  വേണ്ടിയും  സാമ്രാജ്യത്വ താല്പര്യങ്ങള്‍ക്ക്  വേണ്ടിയും മനുഷ്യമക്കളെ ജാതിയുടെയും വര്‍ണ്ണത്തിന്റെയും  പേരില്‍ തരം തിരിക്കുന്ന ഇരുട്ടിന്റെ ശക്തികള്‍ നന്മയുടെ കാവലാലുകലായി വേഷം കെട്ടുന്ന ഗതികേടിനെ സഹിക്കാന്‍ നമ്മുടെ പൂര്‍വ്വികര്‍ക്ക് കഴിഞ്ഞു, ആ പൂര്‍വ്വീകരുടെ  മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിച്ചു  നന്മയുടെ യധാര്‍ത്തമായ പ്രയോഗവല്‍ക്കരണം ഇസ്ലാമിലൂടെ മാത്രമേ സാധ്യമാവൂ എന്ന് ലോകത്തിനു കാണിച്ചു കോടുത്തു കൊണ്ടിരിക്കുന്ന വിപ്ലവങ്ങള്‍ അരങ്ങേറുന്ന ആധുനിക യുഗത്തില്‍ ഇസ്ലാമിനെ തെറ്റിദ്ധരിച്ചവര്‍ ഒരു പുനര്‍വായന നടത്തുന്നത് നന്നായിരിക്കും. സമകാലിക യാധാര്ത്യങ്ങളെ വിശകലനം  ചെയ്യുമ്പോള്‍ നന്മയുടെ  ഓരത്തു നിന്നുകൊണ്ട് തിന്മയെ എതിര്‍ക്കാനുള്ള ശക്തി നല്‍കാന്‍ ആ പുനര്‍വായന നമ്മെ സഹായിക്കുമെന്ന് തീര്‍ച്ചയാണ്.
 
സ്വന്തം മകള്‍ പരീക്ഷയില്‍ തോല്‍ക്കുമ്പോള്‍ അയല്‍ പക്കത്തുള്ള കുട്ടിയും ഇങ്ങിനെത്തന്നെയാണ് അവളുടെ സ്കൂളിലുള്ള എല്ലാ കുട്ടികളും ഇങ്ങിനെയാണ്‌ എന്ന് പറഞ്ഞു ആശ്വസിക്കുന്നത് പോലെയാണ് എല്ലാ മതങ്ങളും തുല്യമാണെന്ന് പറയുന്നത്. വായിക്കുന്ന പുസ്തകങ്ങളും ചുറ്റുമുള്ള സമൂഹങ്ങളും സാഹചര്യവുമാണ് അവരെക്കൊണ്ടിത് പറയിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടെ. നിങ്ങള്‍ കേട്ടറിഞ്ഞ, നിങ്ങള്‍  വായിച്ചറിഞ്ഞ മതങ്ങളെല്ലാം ഒന്നാണെന്ന് ഒറ്റയടിക്ക് പറയുന്നതിനു മുമ്പ് സര്‍വ്വശക്തന്‍ നല്‍കിയ ബുദ്ധി ഉപയോഗിച്ച് ഒരു നിമിഷം ചിന്തിച്ചിട്ട് നിങ്ങള്ക്ക് പറയാനാവുമോ "എല്ലാ മതങ്ങളും ഒന്നാണെന്ന്" . അതല്ല നിങ്ങള്‍ ഉള്‍ക്കൊള്ളുന്ന മതം പരിപൂര്ന്നമായും ശരിയല്ല എന്ന അപകര്‍ഷതാ ബോധമാണോ എല്ലാ മതങ്ങളും ഒരുപോലെയാണെന്ന് പറയാന്‍ നിങ്ങളെ പ്രേരിപ്പിച്ചത്. പരീക്ഷയില്‍ തോറ്റ മകളുടെ കാര്യത്തില്‍ ആശ്വാസം കണ്ടെത്താന്‍ നാമെടുക്കുന്ന വിദ്യപോലെയാവരുത് മതങ്ങളെ വിശകലനം ചെയ്യുമ്പോള്‍ നാമെടുക്കുന്ന മാനദണ്ഡം. പരീക്ഷയില്‍ തോറ്റ മകള്‍ക്ക് ആയുസ്സ് ബാക്കിയുണ്ടെങ്കില്‍ അടുത്ത പരീക്ഷയില്‍ നന്നായി ശ്രമിച്ചാല്‍ വിജയിക്കാം. അതേ സമയം ജീവിതമാവുന്ന പരീക്ഷയില്‍ മതമാവുന്ന ചോദ്യപേപ്പര്‍ നന്നായി വിലയിരുത്തിയില്ലെങ്കില്‍ മോക്ഷമാവുന്ന ഉത്തരകടലാസു ലഭിക്കാനുള്ള അവസരം നമുക്ക് നഷ്ടമാവും. ആ നഷ്ടം നികത്താന്‍ പിന്നെ മറ്റൊരു പരീക്ഷക്കവസരം ലഭിക്കില്ല...തീര്‍ച്ച....
 
ഇനി ഞാന്‍ ഒന്ന് കൂടി അടിവരയിട്ടു ഒന്നുറക്കെ പറഞ്ഞോട്ടെ....ഇസ്ലാം മാത്രമാണ് ദൈവീക മതം. ഇസ്ലാം മാത്രമാണ് മാനവിക മുഖമുള്ള മതം. ഇസ്ലാം മാത്രമാണ് കര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ഒരേ ഒരു മതം.
 
എന്റെ സൌഹൃത വലയത്തിലുള്ള മനുഷ്യര്‍ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലായിരിക്കരുതെന്നു    എനിക്ക് നിര്‍ബന്ധമുള്ളതുകൊണ്ട്   മാത്രം എഴുതിയതാണ്....അധിക പ്രസംഗമാണ് എന്ന് നിങ്ങള്ക്ക് തോന്നുന്നുവെങ്കില്‍ എന്നോട് ക്ഷമിക്കുക. ഇതാണ് ഞാന്‍........ ഇതിലപ്പുറം ഒരു മുഖം എനിക്കില്ല.


ശനിയാഴ്‌ച, ഫെബ്രുവരി 04, 2012

മരണം.....പ്രശ്നങ്ങളുടെ തുടക്കം.




മരണത്തെ ഭയമില്ലാത്തവര്‍ ആരും തന്നെയില്ല. അതിന്നു പലര്‍ക്കും പല കാരണങ്ങളാണ്. ഈ ലോകത്ത് ജീവിച്ചു കൊതിതീര്‍ന്ന ആളുകള്‍ വളരെ വിരളമാണ്. അങ്ങിനെ കൊതി തീര്‍ന്നവര്തന്നെ  ജീവിതത്തോടു വിരക്തി തോന്നിയിട്ടോ തന്റെ ജീവിത ലക്‌ഷ്യം നിറവേറ്റപ്പെട്ടു എന്ന് ബോധ്യമായവരോ ആണ്. ആദ്യം പറഞ്ഞ വിഭാഗത്തിനു ധാരാളം ഉദാഹരണങ്ങള്‍ കണ്ടുത്താന്‍ നമുക്ക് കഴിയും. ലോകം മുഴുവന്‍ കമ്മ്യൂണിസം സ്ഥാപിതമാവണം എന്ന ലക്ഷ്യത്തിലൂടെ മനുഷ്യ മനസ്സിനോട് സംവതിച്ച കാറല്‍ മാര്‍ക്സും വയനാടന്‍ കാടുകളില്‍ ഒളിപ്പോരു നടത്തി അധിനിവേശ ശക്തികള്‍ക്കു ഭീഷണിയായി നിലകൊണ്ട പഴസ്സിരാജവരെ മരണത്തെ ആഗ്രഹിച്ചു. അതിന്നവര്‍ക്കുണ്ടായിരുന്ന കാരണങ്ങള്‍ വ്യത്യസ്തമായിരിക്കാം. എന്നാല്‍ അവരെയാരെയും തന്നെ നമുക്ക് അവരുടെ ദവ്ത്യം  നിറവേറ്റപ്പെട്ടതിന്നു   ശേഷം മരണത്തെ ആഗ്രഹിക്കുകയോ പുല്‍കുകയോ ചെയ്തവരുടെ കൂട്ടത്തില്‍ പെടുത്താന്‍ കഴിയില്ല. ജീവിതത്തിന്റെ പരിക്കന്‍ യാധാര്ത്യങ്ങളുടെ മുന്നില്‍ തോറ്റുപോയി   മരണത്തിലൂടെ ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചവരും നിരവധിയാണ്. ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചവര്‍ എന്ന് പറയാന്‍ കാരണം അവര്‍ മരണത്തെ തിരഞ്ഞെടുത്തതിലൂടെ അവര്‍ക്ക് ആശ്വാസം നേടാനായി എന്ന് തീര്‍പ്പുകല്‍പ്പിക്കാന്‍ നമുക്കവകാശമില്ല എന്നതിനാലാണ്. ഒരു  നിമിഷത്തിന്റെ നിരാശയിലൂടെ മരണം തെരെഞ്ഞെടുത്തവരും നിരവധി. താന്‍ ജീവിച്ചിരിക്കുന്നതിലൂടെ തനിക്കോ തന്റെ സമൂഹത്തിനോ യാതൊരു നേട്ടവുമില്ല എന്ന മൂഡധാരണ മരണത്തില്‍ അഭയം കണ്ടെത്താന്‍ ഹെതുവാക്കിയവരും നിരവധി. മരണത്തെ തിരഞ്ഞെടുക്കാന്‍ ഓരോരുത്തരും കണ്ടെത്തിയ കാരണങ്ങള്‍ വിശദീകരിച്ചാല്‍ നമ്മുടെ സമയം നിരര്‍ത്തകമാവും. 

ദൈവത്തില്‍  വിശ്വാസമില്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം  മരണം അയാള്‍ക്കൊരു പ്രശ്നമേയല്ല. ഈ ലോകത്തുനിന്നും  ലഭിക്കുന്ന സൌകര്യങ്ങളും സുഖങ്ങളും നഷ്ടപ്പെടും എന്നല്ലാതെ മരണത്തോടെ മറ്റൊരു ജീവിതമുണ്ടെന്ന് അയാള്‍ വിശ്വസിക്കുന്നില്ല. തന്റെ മരണത്തോടെ തന്റെ ശരീരം നമാവശേഷമാവും , അത് മറ്റു സൂക്ഷ്മ ജീവികള്‍ക്ക് ഭക്ഷണമാവും, ഒടുവില്‍ പ്രപഞ്ചത്തില്‍ അലിഞ്ഞു തീരും. ആത്മാവ് എന്താണെന്ന് തന്റെ ചിന്താ മണ്ഡലത്തില്‍ പോലും കടന്നു വരാത്തതുകൊണ്ട് അതിനെക്കുറിച്ച് യാതൊരു ചിത്രവും അയാള്‍ക്കില്ല. അതായത് മരണം എന്നാല്‍ താന്‍ ജനിക്കുന്ന മുമ്പുള്ള അവസ്ഥയിലേക്കുള്ള ഒരു തിരിച്ചു പോക്കാണ് അയാള്‍ക്ക്. 

യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരു ക്രിസ്ത്യാനിക്ക് മരണം ഒരാശ്വാസമാണ്. എത്ര തന്നെ പാപം ചെയ്താലും താന്‍ മരണപ്പെടുന്നതോട് കൂടി തന്നെ രക്ഷിക്കാന്‍ ദൈവപുത്രനായ യേശു കാത്തിരിക്കുകയാണ് എന്നയാള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ മരണം അയാള്‍ക്കൊരു പ്രശ്നമേ അല്ല. 

മുപ്പത്തി മുക്കോടി ദേവഗണങ്ങളില്‍ വിശ്വസിക്കുന്ന ഒരു ഹിന്ദു മത വിശ്വാസിക്ക് മരണം മറ്റൊരു ജീവിതത്തിന്റെ തുടക്കമാണ്. ചെയ്തുകൂട്ടിയത് നന്മകലാണ് എങ്കില്‍ ഈ ഭൂമിയില്‍ തന്നെ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയില്‍ പുനര്‍ ജനിക്കും എന്നവന്‍ വിശ്വസിക്കുന്നു. അതല്ല പാപമാണ് ചെയ്തു കൂട്ടിയതെങ്കില്‍ വല്ല പൂച്ചയോ പട്ടിയോ അതുമല്ലെങ്കില്‍ മറ്റുവല്ല ജീവിയുമായിട്ടു പുനര്‍ജ്ജനിക്കും. ഈ ജീവികളെല്ലാം ഈ ഭൂമിയില്‍ സ്വസ്ഥമായിട്ട് ജീവിക്കുന്നത് കണ്മുന്നില്‍ കാണുന്ന അവനെ സംബന്ധിച്ചിടത്തോളം അങ്ങിനെയുള്ള ഒരു പുനര്‍ജ്ജന്മം ഒരു പ്രശ്നമോ ബുദ്ധിമുട്ടോ ഉള്ള കാര്യമല്ല. 

മുസ്ലിമിനെ സംബധിച്ചിടത്തോളം അവന്റെ മരണം അവനു ഒരു യാത്രയുടെ തുടക്കമാണ്. മരണത്തോടെ ആറടിമണ്ണില്‍ കുഴിച്ചു മൂടപ്പെടുന്ന അവന്‍ മറ്റൊരു ലോകത്തിലേക്കുള്ള യാത്രയുടെ തുടക്കത്തിലാണ്‌.  അതിന്നിടയില്‍ അവനുള്ള നിര്‍ണ്നിതമായ അവധി മാത്രമാണ് അവന്റെ ഖാബരിടം. അതിന്നു ശേഷം അവന്‍ എത്തിപ്പെടാനുള്ള സ്ഥലം വിചാരണയുടെ ഇടമാണ്. അവടെയുള്ള ഒരുപാട് വര്‍ഷത്തെ കാത്തിരിപ്പിന്നു ശേഷം എത്തിപ്പെടാനുള്ളത് രക്ഷയുടെ സ്വര്‍ഗ്ഗീയാരാമാത്തിലോ അതോ ശിക്ഷയുടെ നരകാഗ്നിയിലോ എന്ന് യാതൊരു തീര്ച്ചയുമില്ല. ചെയ്തു കൂട്ടിയ പാപങ്ങളുടെ പേരില്‍ എത്തിപ്പെടുന്ന സ്ഥലം നരകമായാലോ.... അവിടെ തനിക്കു യാതൊരു രക്ഷയുമില്ല. അവിടെ നിന്നും തന്നെ രക്ഷപ്പെടുത്താന്‍ ഒരാള്‍ക്കുമാവില്ല. കാരുണ്യവാനായ ദൈവത്തിന്റെ കരുണകൊണ്ടാല്ലാത്തെ  അവിടെ നിന്നും രക്ഷപ്പെടുത്താന്‍ ഒരാള്‍ക്കും കഴിയില്ല;അതുതന്നെ ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. അവനു മരണം ഒരു പ്രശ്നമാണ്. എല്ലാ പ്രശ്നങ്ങളുടെയും തുടക്കമാണ് മരണം. പരിഹാരം കാണാനാവാത്ത പ്രശ്നങ്ങളുടെ തുടക്കമാണ് മരണം. ആ മരണമെന്ന പ്രശ്നത്തെ ധൈര്യപൂര്‍വ്വം നേരിടാന്‍ നമ്മുടെ കയ്യിലെന്തുണ്ട്. മരണം ഒരു പ്രശ്നമാവില്ല എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ലയെങ്കിലും നമ്മുടെ മനസ്സിനെയെങ്കിലും സമാധാനപ്പെടുത്താന്‍ നമുക്ക് കഴിയുമോ? തിന്മയില്‍ നിന്നും തിന്മയിലേക്കും അധര്‍മ്മത്തില്‍ നിന്നും അധര്‍മ്മത്തിലെക്കുമുള്ള നമ്മുടെ പ്രയാണം നിര്‍ത്താന്‍ നമുക്ക് സമയമായില്ലേ. ഒരു നിമിഷം ശ്വസിക്കാന്‍ കഴിയാതിരുന്നാല്‍ തീരുന്നതല്ലേ നമ്മുടെ ജീവിതം. 

അതുകൊണ്ട് നാം തയ്യാറെടുത്തെ മതിയാവൂ.... പ്രശ്നമില്ലാത്ത ഒരു മരണത്തിനായി.....
സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ....അവന്റെ രക്ഷയുടെ ഗെഹമായ സ്വര്‍ഗ്ഗീയരാമത്തില്‍ നമ്മെയും നമ്മുടെ പ്രിയപ്പെട്ടവരെയും ഒരുമിച്ചു കൂട്ടുമാരാവട്ടെ....