മുസ്ലിംകളില്‍ രണ്ട് വഭാഗങ്ങള്‍. ശിയാക്കളും സുന്നികളും.
അലിയ്യുബിനു അബീ ത്വാലിബ് (റ) ഭരണത്തിന്ബ്റെ അവസാന കാലഖട്ടങ്ങളില്‍ അധെഹത്തോട് എതിരിട്ട മുഹാവിയ്യയും കൂട്ടരും സുന്നികളായും അലിയ്യുബിനു അബീ ത്വാലിബ് (റ)കൂടെ മുഹാവിയ്യയെ എതിര്‍ത്തവര്‍ ശിയാക്കലുമായതു ചരിത്രത്തിലെ ഒരു വലിയ വിരോധാഭാസമാണ്. ഇസ്ലാമിക ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാവുന്ന സത്യമാണ് അലിയ്യുബിനു അബീ ത്വാലിബ് (റ) വും മുഹാവിയ്യയും തമ്മിലുണ്ടായ സമരത്തില്‍ ന്യായം അലിയ്യുബിനു അബീ ത്വാലിബ് (റ) ഭാഗത്തായിരുന്നു എന്നത്. എന്നാല്‍ കാലം കടന്നു പോയപ്പോള്‍ മുഹാവിയ്യയെ പിന്തുണച്ച വിഭാഗം മഹാഭൂരിപക്ഷമാവുകയും പ്രവാചക അധ്യപനങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാകുകയും പ്രവര്‍ത്തി പഥത്തില്‍ കൊണ്ടു വന്നവരുമായി. അലിയ്യുബിനു അബീ ത്വാലിബ് (റ) പിന്തുണച്ച വിഭാഗം മുസ്ലിംകല്‍ക്കിടയിലെ ഒരു അവാന്തര വിഭാഗമായി പരിണമിക്കുകയും ചെയ്തു.........
ഇന്ന് സുന്നികള്‍ എന്നറിയപ്പെടുന്ന മുസ്ലിംകള്‍ ഒന്നടങ്കം പറയുന്നു നമ്മുടെ സഹോതരങ്ങലായ ശിയാക്കള്‍ക്ക് എവിടെയൊക്കെയോ പിഴചിരിക്കുന്നു എന്ന്. മാത്രവുമല്ല കൂടുതല്‍ തീവ്ര സ്വഭാവമുള്ളവര്‍ പറഞ്ഞു പറഞ്ഞു ശിയാക്കളെ ഇസ്ലാമിക വൃത്തത്തിന്നു പുറത്താണെന്ന് പറയാന് മടിക്കുന്നില്ല. സത്യത്തില്‍ എന്താണ് ശിയാക്കളും സുന്നികളും തമ്മിലുള്ള വ്യത്യാസം? അവര്‍ പരിശുദ്ധ പ്രവാചകന്‍ (സ്വ) ക്കാള്‍ അലിയ്യുബിനു അബീ ത്വാലിബ് (റ) നു പ്രാധാന്യം കൊടുക്കുന്നു എന്നതാണ് പ്രധാന ആരോപണം. അതേ സമയം അവര്‍ അബൂബക്കര്‍ (റ) ഉമ്മര്‍ (റ) ഉസ്മാന്‍ (റ) എന്നിവരെ വില കുറച്ചു കാണിക്കുന്നു എന്നതും ശ്രദ്ധേയമാണ്. അത്തരം ആരോപണങ്ങളുടെയും വിമര്‍ശനങ്ങളുടെയും സത്യാസത്യങ്ങളെ വിശകലനം ചെയ്യുന്നതിനു മുമ്പ് നാം നമ്മുടെ സ്വന്തത്തിലെക്കൊന്നു നോക്കേണ്ടതല്ലേ!!! പരിശുദ്ധ പ്രവാചകന്‍ (സ്വ) യേക്കാള്‍ അല്ലാഹുവിനല്ലാതെ പ്രാധാന്യം കൊടുക്കാന്‍ ഒരു മുസ്ലിമിന്നു അനുവാദമില്ല. ആരെങ്കിലും അതിന്നു വിപരീതമായി പ്രവര്‍ത്തിച്ചാല്‍ അവര്‍ നേരായ മാര്ഗ്ഗത്തിലല്ല എന്നത് നിസ്തര്‍ക്കമാണ്. പരിശുദ്ധ പ്രവാചകന്‍ (സ്വ) ക്ക് പ്രാധാന്യം കൊടുക്കുക എന്ന് പറഞ്ഞാല്‍ അവിടുത്തെ സന്ദേശങ്ങള്‍ക്കും ജീവിത രീതികള്‍ക്കും അധ്യാപനങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുക എന്നതാണ്. അവിടുന്ന് എന്താണോ നമുക്ക് കൈമാറിയത് അത് യാതൊരു ഏറ്റക്കുറച്ചില്കളുമില്ലാതെ യധാര്‍ത്തമായ സത്തയോടെ സ്വന്തം ജീവിതത്തില്‍ അനുവര്‍ത്തിക്കുകയും മറ്റുള്ളവര്‍ക്കെത്തിക്കുകയാണ്. അവിടുന്ന് നമുക്ക് കൈമാറിയ സന്ദേശങ്ങളാണ് അവ. അവിടുന്ന് നമ്മെ പഠിപ്പിച്ച അധ്യാപനങ്ങളില്‍ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്നത് പ്രമാനബധമായി മനസ്സിലാക്കേണ്ടത് നമ്മുടെ ബാധ്യതയും.
നമ്മുടെ കൂട്ടത്തില്‍ പെട്ട ചില സഹോദരങ്ങള്‍ കാലങ്ങളായി പ്രവാചകന്റെ അധ്യാപനങ്ങലെക്കാള്‍ ചില അനാചാരങ്ങള്‍ക്കു പ്രാമുഖ്യം കല്‍പ്പിച്ചു പോരുന്നു. ഈയിടെയായി അതിന്റെ സകല പരിധികളും ലന്ഖിച്ചു തൗഹീടീ മാര്ഗ്ഗത്തിന്നു തികച്ചും വിരുദ്ധമായി പരിശുദ്ധ പ്രവാചകന്‍ (സ്വ) യുടെ തിരു ശരീരത്തിന്റെ ശേഷിപ്പാനെന്നു ഖോഷിച്ചു അവിടുന്ന് പഠിപ്പിക്കാത്ത മാര്‍ഗ്ഗത്തിലൂടെ ഈ സത്യ ദീനിനെ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കുന്നത് കാണുന്നു. ശിയാക്കളെ വിമര്‍ശിക്കാന്‍ നാം കണ്ടെത്തുന്ന കാരണങ്ങള്‍ എല്ലാം തന്നെ ഈ വിഭാഗത്തിലും നാം കണ്ടെത്തുന്നു. ശിയാക്കള്‍ പരിശുദ്ധ പ്രവാചകന്‍ (സ്വ) യേക്കാള്‍ അലിയ്യുബിനു അബീ ത്വാലിബ് (റ) വിന്നു പ്രാധാന്യം കൊടുക്കുന്നു എന്നത് വിമര്‍ശകരുടെ വെറും ഒരാരോപണം മാത്രമാണെന്ന് തത് വിഷയ്യകമായ പഠനത്തില്‍ നിന്നും മനസ്സിലാക്കാനാവും. എന്നാല്‍ അവര്‍ പ്രവാചകാധ്യാപനങ്ങളെ അവഗണിച്ചതിനേക്കാള്‍ ക്രൂരമായ രീതിയിലാണ് നമ്മുടെ നാട്ടിലെ ചില സഹോദരങ്ങള്‍ അവഗണിച്ചത്.
കാര്യങ്ങള്‍ ഇങ്ങിനെയോക്കെയാനെങ്കിലും അവസരം കിട്ടിയാല്‍ അവര്‍ വീണ്ടും ചോദിക്കുന്നു "ശിയാക്കലെക്കുരിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്താണ്". ആ ചോദ്യത്തിനു ഏറ്റവും ലളിതമായ മറുപടി "നിങ്ങളെക്കുറിച്ച് നിങ്ങള്‍ക്കുള്ള അഭിപ്രായമെന്താണ്" എന്നാണു.
