എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
അബ്ബാസിന്റെ മകന്‍, ഹെന്നയുടെയും ഹാനിന്‍ ന്‍റെയും ഇപ്പച്ചി.

വ്യാഴാഴ്‌ച, നവംബർ 24, 2011

സയ്യിദ് സനാഹുല്ലാ അമൃതസ്സരി

ഞാന്‍  പറയുന്നത് കളവാനെങ്കില്‍ എന്റെ ജീവിത കാലത്ത് നീ മരിക്കും. അതേ സമയം നീ പറയുന്നത് കളവാനെങ്കില്‍   നിന്റെ ജീവിത കാലത്ത് ഞാന്‍ മരിക്കും. ഗുലാം അഹ്മദ് ഖാദിയാനി ഒരു പൊതു പരിപാടിയില്‍ വെച്ചു സയ്യിദ് സനാഹുല്ലാ  അമൃതസ്സരിയോടു നടത്തിയ വെല്ലുവിളി രൂപത്തിലുള്ള പ്രവചനമാണ് ഇത്. ഖാദിയാനിയുടെ ആഗ്രഹം പോലെത്തന്നെ സംഭവിച്ചു. അദ്ദേഹം മരണപ്പെട്ടു നാല് ദശകത്തോളം  മഹാനായ അമൃതസ്സരി ജീവിച്ചു. 
മേല്‍കൊടുത്ത സംഭവം അഹമ്മദിയാക്കള്‍ ഗുലാം അഹ്മദ് ഖാദിയാനി മഹാനായ   ഒരു സാത്വികനും പ്രവാചകനുമായിരുന്നു എന്നതിന്നുള്ള തെളിവായി വ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ട്. ഖാദിയാനിയുടെ ജീവിതത്തില്‍ അദ്ദേഹം നടത്തിയ ആയിരക്കണക്കിന്നു  പ്രവചനങ്ങളില്‍ ഒന്ന് മാത്രമായിരുന്നു അത്. മറ്റൊരര്‍ത്ഥത്തില്‍  പറഞ്ഞാല്‍ അദ്ദേഹം നടത്തിയ അസന്ഖ്യം പ്രവചനങ്ങളില്‍ പുലര്‍ന്നു പോയ ഒരേ ഒരു പ്രവചനം!!! തന്നെ എതിര്‍ക്കുന്നവരുടെ മരണ സമയം പ്രവചിക്കുക എന്നത് അദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു. അതുകൊണ്ട് തന്നെ മിക്കപ്പോഴും പലരുടെയും ആയുസ്സിന്റെ ദൈര്‍ഖ്യം നിശ്ചയിക്കുക എന്നത് അദ്ദേഹത്തിന്റെ ഒരു ശൈലിയുമായിരുന്നു. 

ഗുലാം അഹ്മദ് ഖാദിയാനി എങ്ങിനെയുള്ള ആളായിരുന്നു എന്ന് പരിജയപ്പെടുത്തുകയല്ല എന്റെ ഉദ്ദേശം. അദ്ദേഹത്തെ എതിര്‍ക്കാന്‍, താത്വികമായി നേരിടാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന മഹാനായ ഒരു പണ്ഡിതനെ പരിജയപ്പെടുത്തുകയാണ്. സയ്യിദ് സനാഹുല്ലാ അമൃതസ്സരി എതിര്‍ത്തു പോന്നിട്ടുള്ളത് ഖാടിയാനിയെ മാത്രമല്ല. ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക്‌ സന്ഖടിത രൂപം കൈവരുന്നതിന്നും മുമ്പേ സ്വന്തം ഇച്ചാശക്തി ഉപയോഗിച്ച് ദീനില്‍ കടന്നു കൂടിയ മാലിന്യങ്ങളെ നീക്കം ചെയ്യാനും ഇസ്ലാമിന്റെ ശത്രുക്കളെ തന്റെ പാണ്ടിത്യം കൊണ്ടും വാക്ക് ചാതുരി കൊണ്ടും നേരിടാനും ജഗന്നിയന്താവായ സര്‍വ്വ ശക്തന്‍ തിരഞ്ഞെടുത്ത മഹാനായ ഒരു കര്‍മ്മയോഗിയായിരുന്നു അദ്ദേഹം. ഉത്തരെണ്ട്യന്‍ മുസ്ലിംകളുടെ അവസ്ഥ നമ്മുടെ പൂര്‍വ്വികരേക്കാള്‍ പരിതാപകരമായിരുന്നു. ആര്‍ക്കും എപ്പോഴും ആരെ വേണമെങ്കിലും തന്റെ ആദര്‍ഷത്തിലേക്ക് ചേര്‍ക്കാന്‍ മാത്രം ദുര്‍ബലമായിരുന്നു അവരുടെ വിശ്വാസം. പണവും അന്ഗീകാരങ്ങളും സുരക്ഷിതത്വവും  ഒക്കെയായിരുന്നു അവരെ നയിച്ചിരുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമയിരുന്നല്ലോ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച ഖട്ടത്തില്‍ ലക്ഷക്കണക്കിന്നു മുസ്ലിംകള്‍ മത പരിത്യാഗികളായി മറ്റു മതങ്ങള്‍ പുല്‍കിയത്!!! അദ്ദേഹത്തിന്റെ അപാരമായ ബുദ്ധി സാമര്ത്യത്തിന്റെ രുചിയരിഞ്ഞവര്‍ കൂടുതലും ക്രിസ്ത്യന്‍ പാതിരിമാരായിരുന്നു. അവരുമായി അദ്ദേഹം നിരവധി സംവാദങ്ങള്‍ നടത്തുകയുണ്ടായി. അദ്ദേഹത്തെ കുറിച്ച് പഠിക്കുമ്പോള്‍ നമ്മുടെ മനസ്സിനെ പുളകിതമാക്കുന്ന ഒരു സംഭവം പറയട്ടെ....

ആയിരക്കണക്കിന് ആളുകള്‍ സന്നിഹിതരായ ഒരു സദസ്സ്.  ഒരു ഭാഗത്ത് സയ്യിദ് സനാഹുല്ലാ അമൃതസ്സരി എന്ന സാത്വികനായ മനുഷ്യന്‍ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നു  . മറു ഭാഗത്താകട്ടെ അക്കാലത്തുള്ള പ്രശസ്തനായ ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍. ഇസ്ലാമിനെതിരെ പുരോഹിതന്‍ തൊടുത്തുവിടുന്ന സകല അസ്ത്രങ്ങളും നിഷ്പ്രയാസം ഭേതിച്ചു കൊണ്ടു സയ്യിദ് സനാഹുല്ലാ അമൃതസ്സരി സദസ്സിനെ കയ്യിലെടുത്തു. അദ്ദേഹത്തിന്റെ പാണ്ടിത്യത്തെയും വാക്ക് ചാതുരിയെയും ബുദ്ധി സാമര്ത്യത്തെയും സത്യ വിശ്വാസികള്‍ മനസ്സ് കൊണ്ടു പ്രകീര്‍ത്തിച്ചു. ഇങ്ങിനെയുള്ള ഒരു മഹാനായ മനുഷ്യന്റെ സമകാലികരായി ജീവിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ അവര്‍ സര്‍വ്വ ശക്തനെ സ്തുതിച്ചു. സംവാദം തുടരുകയാണ്. ചോദ്യത്തരത്തിന്നുള്ള അവസരങ്ങള്‍ മാറി മാറി വരികയാണ്. ചോദ്യങ്ങള്‍  കൂടുതലും ചോദിക്കുന്നത് പുരോഹിതനാണ്. അത് എല്ലാ കാലത്തും അങ്ങിനെത്തന്നെയാണ്. മറ്റുള്ളവരുടെ സംശയങ്ങള്‍ ദൂരീകരിക്കുക എന്നത് തന്റെ വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് മനസ്സിലാക്കിയവരാണ്  മുസ്ലിംകള്‍. അതുകൊണ്ട് തന്നെ എതിരാളികള്‍ക്ക് പരമാവധി അവസരങ്ങള്‍ കൊടുക്കുക എന്നത് ഒരു നയമായി  ഇസ്ലാമിക പ്രബോധകരെല്ലാം സ്വീകരിക്കുന്നു. 
പുരോഹിതന്‍ "മുഹമ്മദ്‌ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?"
സയ്യിദ് സനാഹുല്ലാ അമൃതസ്സരി " അല്ലാഹു ഇച്ചിക്കുന്നുവെങ്കില്‍ ജീവിചിരിപ്പുണ്ടാവും"
"മുഹമ്മദ്‌ ആകാശാരോഹണം നടത്തിയ ഖട്ടത്തില്‍ തനിക്കു മുമ്പ് കഴിഞ്ഞു പോയ പ്രവാചകന്മാരെ കണ്ടു മുട്ടിയെന്നും അവരുമായി സംസാരിച്ചുവെന്നും ഇസ്ലാം അവകാശപ്പെടുന്നു, അത് ശരിയാണോ"
"അത് വെറും ഒരു അവകാശവാദം മാത്രമല്ല. കളവു പറയാത്ത പ്രവാചകന്‍ പറയുന്നതെല്ലാം ഞങ്ങള്‍ മുസ്ലിംകള്‍ വിശ്വസിക്കും"
" അതായത് മുഹമ്മദ്‌ ഇപ്പോഴും അല്ലാഹുവിന്റെ അടുത്തു ജീവിച്ചിരിപ്പുണ്ട് എന്ന് സാരം?"
" അങ്ങിനെ തന്നെയാണ് എന്ന് സങ്കല്‍പ്പിക്കുക"
" കര്‍ബലയില്‍ മുഹമ്മദിന്റെ പൌത്രന്‍ മരണത്തെ അഭിമുഖീകരിക്കുന്ന ഖട്ടത്തില്‍ അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ മുഹമ്മദ്‌ ദൈവത്തോട് അപേക്ഷിചിട്ടുണ്ടാവുമോ" 
"ഉണ്ടാവും"
"എന്ത് കൊണ്ടു ദൈവം  മുഹമ്മദിന്റെ അപേക്ഷ സ്വീകരിച്ചില്ല? തന്റെ പ്രവാചകന്റെ അപേക്ഷ കേട്ടിട്ടും അദ്ദേഹത്തിന്റെ പൌത്രനെ രക്ഷപ്പെടുത്താത്ത ദൈവം എത്ര ക്രൂരനായിരിക്കും!!! ആ ദൈവത്തെ എങ്ങിനെയാണ്  നാം വിശ്വസിക്കുക!!!?"   
പുരോഹിതന്റെ ചോദ്യത്തിനു മുമ്പില്‍ സയ്യിദ് സനാഹുല്ലാ അമൃതസ്സരി മൌനമാവലംപിച്ചു. അല്‍പ്പ നേരത്തെ അദ്ദേഹത്തിന്റെ മൌനം പരാജയത്തിന്റെ മുന്നോടിയാണെന്ന് പലരും ധരിച്ചു. വിശ്വാസികള്‍ നിരാശരാവുകയാണ്. പുരോഹിതന്റെ ചോദ്യത്തിനു മുമ്പില്‍ അദ്ദേഹം    മൌനമവലംപിക്കുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. സദസ്സില്‍ നിന്നും ചിലര്‍ പുരോഹിതനെ പ്രകീര്‍ത്തിക്കാന്‍ തുടങ്ങി. സയ്യിദ് സനാഹുല്ലാ അമൃതസ്സരി മെല്ലെ ഇരിപ്പിടത്തില്‍ നിന്നു എണീറ്റു. 
"മുഹമ്മദ്‌ ദൈവത്തോട്   തന്റെ പൌത്രന്റെ ജീവന് വേണ്ടി യാചിച്ചു. നിസ്സഹായനായ ദൈവം മുഹമ്മദിനോട് പറഞ്ഞു. എന്റെ സ്വന്തം പുത്രനായ യേശു  ക്രിസ്തു പിലാത്തോസിന്റെ പടയലാളികള്‍ ക്രൂശിക്കുന്ന ഖട്ടത്തില്‍ തന്റെ ജീവന്നു വേണ്ടി എന്നോട് യാചിച്ചു. അവനെ രക്ഷപ്പെടുത്താന്‍  പോലും എനിക്ക് കഴിഞ്ഞില്ല. പിന്നെയാണോ എന്റെ വെറും ഒരു പ്രവാചകനായ മുഹമ്മദിന്റെ പൌത്രന്റെ ജീവന്‍!!!"  
ആ സംവാദം അവിടെ അവസാനിച്ചു. പിന്നീടൊരിക്കലും ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ അദ്ദേഹവുമായി സംവാടത്തിന്നു തയ്യാറായിട്ടില്ല എന്നാണു ചരിത്രം. 

ഒടുക്കം: ഖാദിയാനിയുടെ പ്രവചനം പുലരാന്‍ കാരണമെന്തായിരുന്നു എന്ന് ഇന്ന് വരെ ഖാടിയാനികള്‍ക്ക് മനസ്സിലായിട്ടില്ല. അവര്‍ക്കത്‌ മനസ്സിലാവുകയില്ല എന്ന് പറയുന്നില്ലെങ്കിലും, അവര്‍ക്കത്‌ മനസ്സിലായാല്‍ പിന്നെ അവര്‍ ഖാടിയാനികലായി തുടരില്ല എന്നത് നിസ്തര്‍ക്കമാണ്. 


വെള്ളിയാഴ്‌ച, നവംബർ 18, 2011

ഏറ്റവും വലിയ സൌഭാഗ്യം ഇന്ത്യക്കാരനായ മുസ്ലിമായി ജനിക്കാന്‍ കഴിഞ്ഞു എന്നതാണ്

ഈജിപ്തില്‍ ജമാല്‍  അബ്ദുല്‍ നാസറിന്റെ ഭരണകാലത്ത് ഇഖ്വ്വ്നുല്‍ മുസ്ലിമൂന്‍ നിരോധിക്കപ്പെടുകയും ശഹീദ് അബ്ദുല്‍ ഖാദിര്‍ ഔദ, ശഹീദ് സയ്യിദ് ഖുതുബ് എന്നിവര്‍ തൂക്കിലേട്ടപെടുകയും അസന്ഖ്യം ഇഖ്വാനീ പ്രവര്‍ത്തകര്‍ ജയിലിലടക്കപ്പെടുകയും  ചെയ്തു. ഈ ഖട്ടത്തില്‍ ബന്ധനസ്തരുടെ നേരെ ഭരണകൂടം അഴിച്ചു വിട്ട ക്രൂരമായ ആക്രമണ മര്ധനങ്ങള്‍ കാരണമായി ഇഖ്വാനിലെ ചില യുവാക്കള്‍ക്ക് അറിഞ്ഞോ അറിയാതെയോ  തീവ്ര വാദികളായി മാറി.  അല്ലാഹുവിന്റെതല്ലാത്ത  നിയമങ്ങള്‍ നടപ്പിലാക്കുന്ന നിരപരാതികളുടെ നേരെ ക്രൂര മര്ദനങ്ങള്‍ അഴിച്ചു വിടുന്ന ഈ ഗോവെര്‍ന്മേന്റും അവരെ അനുകൂലിക്കുന്ന സമൂഹവും മുസ്ലിംകള്‍ തന്നെയോ? അല്ല, ഒരിക്കലുമല്ല. ഇതായിരുന്നു അവരുടെ തീവ്ര വാദത്തിന്റെ സ്വഭാവം. അവര്‍ ജമാതുത്തക്ഫീറി വല്‍ ഹിജ്ര എന്ന് മറ്റുള്ളവര്‍ പേരിട്ട ഒരു സന്ഖടനക്ക് രൂപം കോടുത്തു. ഒരുപാട് പ്രതിസന്ധികള്‍ക്കിടയില്‍ ഇഖ്വാനെ ഏറ്റവുമധികം വിഷമിപ്പിച്ച ഒരു സംഭവമായിരുന്നു ഇത്. എന്നാല്‍ അന്നത്തെ നായകന്‍ ഷെയ്ഖ്‌ ഹസനുല്‍ ഹുദൈബി സധീരം മുന്നോട്ടു വന്നു. തികഞ്ഞ സംയമനം പാലിച്ചു കൊണ്ടു, ഇഖുവാന്റെ സാക്ഷാല്‍ നിലപാടും ഈ സഹോദരങ്ങള്‍ക്ക്‌ പറ്റിയ പാളിച്ചകളും ഖുരാനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വ്യക്തവും ഖണ്ടിതവുമായ ഭാഷയില്‍ എടുത്തു കാണിച്ചു കൊണ്ടു ഒരു ഗ്രന്ധമെഴുതി(വിധികര്‍ത്താകളല്ല പ്രബോധകര്‍). അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ സംരംഭത്തില്‍ അദ്ദേഹം വിജയിക്കുക തന്നെ ചെയ്തു. ആ ഫിത്ന അങ്ങിനെ കെട്ടടങ്ങി...

മര്‍ഹൂം കെ സീ അബ്ദുള്ള മൌലവിയുടെ ഇബാദത്ത് ഒരു സമഗ്ര പഠനം എന്ന കൃതിയില്‍ നിന്നും ഉധരിച്ചതാണ് മേല്‍ പരാമര്‍ശിച്ചത്. ഇന്നത്തെ നമ്മുടെ ചുറ്റുമുള്ള അവസ്ഥയുമായി അതെങ്ങിനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് പരിശോധിക്കുകയാണ് ഉദ്ദേശം..

ഇന്ന് ലോകത്ത് നടക്കുന്ന സന്ഖട്ടനങ്ങളെ നമുക്ക് മൂന്നായി  വേര്‍ തിരിക്കാം. 
ഒന്ന്. എകാധിപത്യത്തിന്നും കുടുമ്പ വാഴ്ച്ചക്കെതിരെയുമുള്ള സമരം.... ലിബിയയില്‍ നിന്നും നമുക്ക് ലഭിച്ച വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ മാത്രം പരിഗണിച്ചാല്‍ പോര. തങ്ങളുടെ രാജ്യം ഭരിക്കേണ്ടത് ഞങ്ങലാനെന്നും ഞങ്ങളെ എല്ലാകാലത്തും ഭരനീയരായി ഗണിച്ചു പോരുന്ന തല്സ്ഥിതി  മാറണം എന്നുമാനത്. ഈ ഭരണ കൂടത്തിന്റെ കീഴില്‍ ജനങ്ങളുടെ സ്വാസ്ഥ്യം നശിപ്പിക്കുന്ന ഖടകം പരിഹരിക്കാന്‍ ഒരൊറ്റ പോംവഴി മാത്രമേയുള്ളൂ. അധികാരം കയ്യാളിക്കൊണ്ടിരിക്കുന്ന നിലവിലെ വ്യക്തികളും സംവിധാനവും  മാറണം. ആ മാറ്റത്തിലൂടെ അവര്‍ ലക്ഷ്യമിടുന്നത് തങ്ങള്‍ ആരുടേയും അടിമകളായി ജീവിക്കെണ്ടാവരല്ല എന്നും സ്വതന്ദ്രമായ കൈകാര്യാവകാശം ഞങ്ങള്‍ക്കും അവകാശമുണ്ട്‌ എന്നുമാണ്. ഇത്തരം ഭരണകൂടങ്ങള്‍ ജന്ദ്രോഹപരമാവുന്നത് ജനങ്ങളുടെ പ്രസ്തുത ആവശ്യങ്ങള്‍ നിരാകരിക്കുംപോഴാനു. അതേ സമയം ജനങ്ങളുടെ എല്ലാ അടിസ്ഥാനപരമായ ആവശ്യങ്ങലെക്കാളും പ്രഥമ പരിഗണ തങ്ങളുടെ അധികാര  സിംഹാസനം നില നിര്‍ത്തുന്നതിന്നാനെന്നും അതിനെ ചോദ്യം ചെയ്യുന്നവര്‍ തെരുവില്‍ മരിച്ചു വീഴെണ്ടാവാരാനെന്നു ധരിക്കുന്ന ഏകാധിപതികളും കുറവല്ല. അക്കൂട്ടത്തില്‍ എണ്ണാന്‍ വളരെയധികം പേരെ നമുക്ക് കാണാന്‍ കഴിയും. 

രണ്ട്. ജനങ്ങളില്‍ ഒരു ശതമാനത്തില്‍ താഴ മാത്രമുള്ള കുബേര വര്‍ഗ്ഗത്തിന്റെ താലപര്യത്തിന്നു വേണ്ടി ഭരണ യന്ത്രം മുഴുവന്‍ തിരിക്കുകയും അവരുടെ വിജയം രാജ്യത്തിന്റെ വിജയമായി കൊണ്ടാടുകയും അവര്‍ പ്രതിസന്ധി നേരിടുന്ന ഖട്ടത്തിലെല്ലാം രാജ്യത്തിന്റെ സകല സന്നാഹങ്ങളും അവരുടെ രക്ഷക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു. ലോകത്തുള്ള സകല ജനാധിപത്യ രാജ്യങ്ങളും ഈ ഗണത്തില്‍ പെടും. അമേരിക്കയും ഇന്ത്യയും റഷ്യയും ബ്രിട്ടനുമൊക്കെ ഞങ്ങളാണ് ഈ കാര്യത്തില്‍ കേമന്മാര്‍ എന്ന് തെളിയിക്കാന്‍ വേണ്ടി മത്സരിക്കുന്നു. ഈ വര്‍ഗ്ഗത്തിന്റെ മറ്റൊരു സവിശേഷത തെരഞ്ഞെടുപ്പു വരുന്ന ഖട്ടത്തില്‍ തങ്ങള്‍ക്കുള്ള  സകല വിധേയത്വവും ജനങ്ങലോടാണെന്നും ജന നന്മയാണ് ഞങ്ങളുടെ മുഖ്യ അജണ്ടയെന്നും വിളിച്ചു പറയും. മുന്നിലെ മാപിള പറയുന്നതാണ്  സത്യമെന്നും അത് മാത്രമാണ് അന്ഗീകരിക്കപെടെണ്ടാതെന്നും പറഞ്ഞു ഒരു കൂട്ടര്‍ അവരോടു ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും; അവരെ നമുക്ക് പാര്‍ടി  പ്രവര്‍ത്തകര്‍ എന്ന് വിളിക്കാം.  അല്ലെങ്കില്‍ കൊണ്ഗ്രെസ്സ് കാരനെന്നോ ലീഗ്കാരനെന്നോ മാര്‍ക്സിസ്റ്റു  കാരനെന്നോ  ബീജേപി  കാരനെന്നോ ഒക്കെ വിളിക്കാം. 

മൂന്നു. രാജ്യത്ത് ജീവിക്കുന്ന ഭൂരിപക്ഷ വിഭാഗത്തിന്റെ (അത് മത വിഭാഗമാകാം ഭാഷ സംസാരിക്കുന്നവരാവാം അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രത്യേകത കൊണ്ടു ഭൂരിപക്ഷം എന്ന ഗണത്തില്‍ പെടുന്നവരാവാം) തിന്മകള്‍ അവഗണിക്കുകയും ന്യൂനപക്ഷത്തിന്റെ ചെറിയ തെറ്റുകള്‍ പോലും പര്‍വ്വതീകരിക്കുകയും ചെയ്തു രാജ്യത്തിന്റെ സ്വാസ്ഥ്യം നഷടപ്പെടുത്തുന്നവര്‍. ആ രാജ്യത്ത് അവശതയനുഭവിക്കുന്ന ന്യൂന പക്ഷത്തിന്റെ  ഒരു പ്രശ്നത്തിലും  ക്രിയാത്മകമായി ഇടപെടില്ല എന്ന് മാത്രമല്ല അവരുടെ യാതനകള്‍ വര്‍ധിപ്പിക്കുന്ന നടപടികളും നയങ്ങളുമായി മുന്നോട്ടു പോവുന്നു. ഈ രാജ്യത്ത് സമാധാനം എന്താണെന്ന് ജനങ്ങള്‍ അനുഭവിചിട്ടുണ്ടാവില്ല. സംശയിക്കേണ്ട, ഭൂരിപക്ഷ വര്‍ഗ്ഗമടക്കം യാതനകളും പേറി ജീവിക്കുകയായിരിക്കും. ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന ആശങ്ക എല്ലാ വിഭാഗം ജനങ്ങളെയും അലട്ടിക്കൊണ്ടിരിക്കും. ഈ വിഭാഗത്തെ (രാജ്യങ്ങള്‍)  കുറിച്ചാണ് ഞാന്‍  കാര്യമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നത്. 

മൂന്നാമതായി പരാമര്‍ശിച്ച രാജ്യങ്ങളില്‍ ജനങ്ങള്‍ ഭയ ചകിതരായിരിക്കും എന്ന് പറഞ്ഞു. അതിന്നുള്ള കാരണം എന്താണ്. ഭൂരിപക്ഷത്തിന്റെ താല്പര്യത്തിനനുസരിച്ച് ഭരിക്കപ്പെടുന്ന ഒരു രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ഭയപ്പാടുള്ളവരും നിരാശരുമായിരിക്കും എന്ന് പറഞ്ഞാല്‍ അതില്‍ സാങ്ങത്യമുണ്ട്, എന്നാല്‍ ഭൂരിപക്ഷവും അങ്ങിനെത്തന്നെയായിരിക്കും എന്ന് പറയുമ്പോള്‍ അതില്‍ ഒരു പൊരുത്തക്കേടില്ലേ എന്ന് സ്വാഭാവികമായും എല്ലാവരും സംശയിച്ചു പോവും. ഒരു ഉദാഹരണത്തിലൂടെ കാര്യം വ്യക്തമാക്കാം. നമ്മുടെ അയല്‍ രാജ്യമായ ശ്രീ ലങ്കയില്‍ ഭൂരിപക്ഷം ജനങ്ങളും സിംഹളരാന്. സിംഹള ഭാഷ സംസാരിക്കുന്ന അവരില്‍ മഹാഭൂരിപക്ഷവും ബുദ്ധമത വിശ്വാസികളും. നാമൊക്കെ ശ്രീലങ്കയെക്കുരിച്ചു കേള്‍ക്കുന്ന കാലം മുതല്‍ അവിടെ നടക്കുന്ന സന്ഖട്ടനങ്ങളും  സന്ഖര്‍ഷങ്ങളും മാത്രമാണ് കേള്‍ക്കുന്നത്. ആ രാജ്യത്ത് ജീവിക്കുന്ന എല്ലാ വിഭാഗവും (ഭൂരിപക്ഷമായ സിംഹളരായാലും ന്യൂനപക്ഷമായ തമിഴരായാലും) ഒരുപാട് വര്‍ഷങ്ങളായി സമാധാനം എന്താണെന്ന് അറിഞ്ഞിട്ടില്ലായിരുന്നു. ഭൂരിപക്ഷത്തിന്റെ താലപര്യത്തിന്നനുസരിച്ചു നടത്തപ്പെടുന്ന ഒരു ഭരണ വ്യവസ്ഥയില്‍ ഭൂരിപക്ഷത്തിന്നും സമാധാനത്തോടെ ജീവിക്കാന്‍ കഴിയാത്തതിന്റെ കാരണം തേടുമ്പോള്‍ ചില യാധര്തയങ്ങള്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ന്യൂനപക്ഷമാവുന്ന ജന  വിഭാഗം അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചാല്‍ അവിടെ നഷ്ടപ്പെടുന്നത് എല്ലാവരുടെയും സ്വാസ്ത്യമായിരിക്കും. എണ്ണത്തില്‍ കുറവാണെങ്കിലും അവര്‍ ഉയര്‍ത്തി വിടുന്ന ആവേശത്തിന്റെ തോത് വളരെ വലുതായിരിക്കും. ജീവിക്കാനുള്ള അവകാശം  നിഷേധിക്കപ്പെട്ടവന്നു മരണത്തെ ഭയമുണ്ടാവില്ല എന്നത് പോലെ മരണത്തെ ഭയമുള്ളവന്നു ജീവിക്കാനും കൊതിയായിരിക്കും. ഈ ഒരു പ്രശ്നത്തില്‍  നിന്നുമാണ് സകല സന്ഖട്ടനങ്ങളും ഉയിര്‍ കൊള്ളുന്നത്‌. മരണത്തെ ഭയമില്ലാത്തവനെ അവന്റെ അവകാശങ്ങള്‍ അംഗീകരിച്ചു കോടുത്തു ജീവിക്കാന്‍ കൊതിയുള്ളവനാക്കുക എന്നതാണ് ഈ പ്രശ്നത്തിനുള്ള ഏറ്റവും നല്ല പരിഹാരം. എന്നാല്‍ ജന്മനാ ദുരഭിമാനിയും അഹങ്കാരിയുമായ മനുഷ്യന്‍ അത്തരം ഒരു വിട്ടു വീഴ്ച ചെയ്യും എന്ന് പ്രതീക്ഷിക്കാന്‍ യാതൊരു തരവുമില്ല. അത്തരം ഒരു വിട്ടു വീഴ്ച്ചാ മനോഭാവം അവനുണ്ടായിരുന്നുവെങ്കില്‍ ആദ്യമേ പ്രശ്നങ്ങള്‍ ഉടലെടുക്കുകയില്ലയിരുന്നുവല്ലോ. അതേ സമയം സന്ഖട്ടനത്തിന്റെ മാര്‍ഗ്ഗം ഉപേക്ഷിച്ചു ക്ഷമയുടെയും സഹനത്തിന്റെയും പാത സ്വീകരിക്കാന്‍ ഈ പീഡിത വര്‍ഗ്ഗവും തയ്യാരായിക്കൊള്ളനം എന്നില്ല. പ്രത്യേകിച്ച് തങ്ങളുടെ  പരിസരത്തു തങ്ങളുടെ സഹോതരങ്ങള്‍ ആക്രമിക്കപ്പെടുന്നു, അവരുടെ അവകാശങ്ങള്‍  നിഷേധിക്കപ്പെടുന്നു,  അവര്‍ അകാരണമായി ശിക്ഷ അനുഭവിക്കുന്നു, അവര്‍ ചെയ്ത അതേ തെറ്റ് ചെയ്ത മറ്റൊരു വിഭാഗം ഒരു ശിക്ഷയും അനുഭവിക്കേണ്ടി വരുന്നില്ലെന്ന് മാത്രമല്ല തങ്ങള്‍  ഭീകരമായി  പീടിക്കപ്പെടുന്നു, സ്വാതണ്ട്ര്യമുള്ള ഒരു രാജ്യത്ത് ജനാധിപത്യ വ്യവസ്ഥിതിയില്‍ ഊറ്റം കൊളളുന്ന ഒരു ഭരണകൂടത്തിനു കീഴില്‍ രണ്ടാംതരം പൌരന്മാരായി തങ്ങള്‍ ജീവിക്കേണ്ടി  വരുന്നു,  രാജ്യത്തുള്ള വാര്‍ത്താ മാധ്യമങ്ങള്‍ തങ്ങളുടെ വീഴ്ചകള്‍ വന്‍ ആഖോഷമാക്കി മാറ്റുന്നു, പേരില്‍ തങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തെ പ്രതിധ്വനിപ്പിക്കുന്നു  എന്ന ഒരൊറ്റ കാരണം കൊണ്ടു തന്റെ സഹോദരന്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു...ചുരുക്കിപ്പറഞ്ഞാല്‍ പ്രതീക്ഷക്കു വകയുള്ള ഒരു കാര്യവും തനിക്കു ചുറ്റും കാണാന്‍ കഴിയുന്നില്ല. തന്റെ സമൂഹത്തിന്നെതിരെയുള്ള പീഡനങ്ങളും അവഗണനകളും  നാള്‍ക്കുനാള്‍ കൂടിക്കൊണ്ടെയിരിക്കുന്നു. ആ നിരാശയില്‍ നിന്നാണ് തീവ്ര വാദം എന്ന അങ്ങേയറ്റം വിനാശകാരിയായ ആശയം ഉള്‍ക്കൊള്ളുന്നത്. അവസാനം പ്രതിപാതിച്ച കാര്യങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഇന്ത്യ രാജ്യത്താണ്. എന്നാല്‍ ശ്രീലങ്കയിലുള്ള പോലുള്ള അസ്വസ്ഥത നമ്മുടെ രാജ്യത്ത് ദര്ശിക്കാനാവുന്നില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം ന്യൂനപക്ഷം അവഗനിക്കപെടുകയും പീടിക്കപ്പെടുകയും ചെയ്യപ്പെടുന്നത്  നമ്മുടെ രാജ്യത്താണെന്ന് പറഞ്ഞാല്‍ പോലും അതില്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടാവും എന്ന് തോന്നുന്നില്ല. ഇന്ത്യ രാജ്യത്തുള്ള മുസ്ലിംകളില്‍ നാലിലൊരു ഭാഗമെങ്കിലും കായികമായ  പ്രതികരണത്തിന്റെ മാര്‍ഗ്ഗം തെരഞ്ഞെടുത്താല്‍ എന്തായിരിക്കും ഇവിടുത്തെ അവസ്ഥ!!! തങ്ങള്‍ക്കു നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ ഭൂരിപക്ഷ വര്‍ഗ്ഗവും അനുഭവിക്കെണ്ടാതില്ല എന്ന ഒരു തീരുമാനം ഇന്ത്യയിലെ മുസ്ലിംകള്‍ കൈക്കൊണ്ടാലുള്ള അവസ്ഥ ഭയാനകമായിരിക്കും. രാജ്യം കത്തിയെരിയും. കവര്‍ന്നെടുക്കപ്പെട്ട നമ്മുടെ സഹോദരിയുടെ മാനത്തിന്നു പകരം ചോദിക്കാന്‍  നാം തീരുമാനിച്ചാല്‍ ആ പ്രവാഹത്തെ തടുത്തു നിര്‍ത്താന്‍ ഒരു ഭരണകൂടത്തിന്നും കഴിയില്ല. അവരുടെ വെടിയുണ്ടകള്‍ക്കു നമ്മുടെയൊക്കെ മാറിനെ പിളരത്താന്‍ കഴിഞ്ഞാലും നമ്മുടെ നിശ്ചയടാര്‍ദ്യത്തെ തകര്‍ക്കാന്‍ കഴിയില്ല. സമരത്തിന്റെ തീജ്വാലകള്‍ വരും തലമുറ ഏറ്റെടുക്കും. അങ്ങിനെ അതൊരു നിത്യ നാഷത്തിലെക്കെത്തിചെരും. ആ നാശം നമ്മുടെ നാഷമാവുമോ അതോ അതോ നമ്മെ നശിപ്പിക്കാന്‍ ഇറങ്ങിപ്പുരപ്പെട്ടവരുടെ നാഷമാവുമോ എന്നതിലെ സംശയമുളൂ.

 ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് തീവ്ര വാദത്തിന്റെ മാര്‍ഗ്ഗം അവലംപിച്ച സഹോദരങ്ങള്‍  വളരെ കുറവാണ്. മാത്രവുമല്ല തങ്ങളുല്‍ക്കൊള്ളുന്ന സമുദായത്തിന്റെ മാനസികമോ ശാരികമോ സാമ്പത്തികമോ ധാര്‍മ്മികമോ  ആയ പിന്തുണ നേടിയെടുക്കാന്‍ പോലും അവര്‍ക്കാവുന്നില്ല. അതിന്നുള്ള നിരന്തര ശ്രമം അവര്‍ നടത്തുന്നുണ്ട് എങ്കിലും എല്ലാം വൃധാവിലാവുന്ന തികച്ചും സന്തോഷകരമായ കാഴ്ചയാണ് നമുക്ക് ചുറ്റും കണ്ടു കൊണ്ടിരിക്കുന്നത്. അവര്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും അധര വ്യായാമം മാത്രമായി അവശേഷിക്കട്ടെ എന്ന് നമ്മള്‍ പ്രാര്‍ഥിക്കുന്നു. അതിന്നു നമുക്ക് ധൈര്യം പകര്‍ന്നു കൊണ്ടു ഷെയ്ഖ്‌ ഹസനുല്‍ ഹുദൈ മാര്‍ രംഗത്ത് സജീവമാണ്. അവര്‍ നമുക്ക് നല്‍കുന്ന അധ്യാപനങ്ങളില്‍ സമാധാനത്തിന്റെ മഹോന്നത മാതൃകകള്‍ മാത്രമേ നമുക്ക് ദര്ശിക്കാനാവുന്നുള്ളൂ. നാളെയുടെ സൂര്യോദയം നമ്മുടെതായിരിക്കും എന്ന പ്രതീക്ഷയില്‍ നാം ജീവിക്കുന്നു. നമ്മുടെ സ്വാസ്ഥ്യം നഷ്ടപ്പെട്ടിട്ടില്ല , നഷ്ടപ്പെട്ടത് അവരുടെ സ്വാസ്ത്യമാനെന്ന തിരിച്ചറിവിലൂടെ നാം ജീവിക്കുന്നു. അത് തന്നെയാണ് സത്യവും. നാം അഭിമാനത്തോടെ പറയുന്നു " എനിക്ക് ലഭിച്ച ഏറ്റവും വലിയ സൌഭാഗ്യം ഇന്ത്യക്കാരനായ മുസ്ലിമായി ജനിക്കാന്‍ കഴിഞ്ഞു എന്നതാണ്" 

ചൊവ്വാഴ്ച, നവംബർ 15, 2011

"ഇനി അവനവന്റെ കാര്യം അവനവന്‍ നോക്കുക"

ഒരു സംഭവം പറയട്ടെ....

ഞാനും എന്റെ ആത്മാര്‍ത്ഥ സുഹൃത്തും ഒരു നിരത്തിലൂടെ പരസ്പരം പല കാര്യങ്ങളും ചര്‍ച്ച  ചെയ്തു  കൊണ്ടു  നടന്നു പോവുകയായിരുന്നു. തിരക്കേറിയ ഒരു നാല്‍ക്കവല മുറിച്ചു കടന്നു അപ്പുറം പോവാനുല്ലതായിരുന്നു ഞങ്ങള്‍ക്ക്.സംസാരം നിര്‍ത്തിയിട്ടു അദ്ദേഹം പറഞ്ഞു "ഇനി അവനവന്റെ കാര്യം അവനവന്‍ നോക്കുക" . അദ്ദേഹത്തിന്റെ ആ സംസാരം കേട്ടപ്പോള്‍ ആദ്യം ഞാന്‍ പൊട്ടിച്ചിരിച്ചു. പിന്നെയും പിന്നെയും അദ്ദേഹം പറഞ്ഞത് വിശകലനം ചെയ്തപ്പോള്‍ അതൊരു ജീവിത യാധാര്ത്യമാനെന്നു ബോധ്യമായി. അതുമല്ലെങ്കില്‍ നാളെ മരണാനന്തരം വിചാരണക്ക് വേണ്ടി ഒരുമിച്ചു കൂടുന്ന ഖട്ടത്തില്‍ നാം ഓരോരുത്തരും  നടത്തുന്ന സംഭാഷനമാനത്.  


വ്യാഴാഴ്‌ച, നവംബർ 10, 2011

വിശ്വാസിയായ മദ്യപാനിയോ

നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുകിണ്ടിരിക്കുന്ന ഒരു വലിയ തിന്മയെ കുറിച്ചാണ് ഇന്ന് ഞാന്‍ നിങ്ങളോട് പറയാന്‍ പോവുന്നത്.. ഇസ്മായില്‍ സാറിന്റെ ആമുഖ  ഭാഷണം കേട്ട വിദ്യാര്‍ഥികള്‍ ആകാംഷയോടെ ചെവി കൂര്‍പ്പിച്ചു.
സ്ത്രീധനം എന്ന തിന്മ.....സാറിന്റെ ക്ലാസ്സു തടസ്സപ്പെടുത്തിക്കൊണ്ട് ആയിഷ ഇടപെട്ടു.

"സാറേ  ഇതൊക്കെ കുറെ  കേട്ടതാ. സ്ത്രീധനം എന്ന തിന്മ വര്‍ജ്ജിക്കണം. അത് മഹാ പാതകമാണ്. പ്രവാചക അധ്യാപനങ്ങല്‍ക്കെതിരാന്. വിവാഹ വേളയില്‍ പുരുഷനാണ് സ്ത്രീക്ക് വിവാഹ മൂല്യം നല്‍കേണ്ടത്. ഇന്ത്യ ഉപഭൂഗണ്ടത്തില്‍ മാത്രം കണ്ടുവരുന്ന ഒരു ഏര്‍പ്പാടാണ് ഈ സ്ത്രീധനം. ലോകത്തുള്ള മറ്റൊരു മേഖലയിലും ഈ തിന്മ നിലവിലില്ല. സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ്‌ രാജ്യങ്ങള്‍ വിവാഹത്തിനു പുരുഷനെ സാമ്പത്തികമായി സഹായിക്കുന്നു....അതൊക്കെ തന്നെയല്ലേ സാരിന്നും പറയാനുള്ളത്!!! ഒന്ന് ചോദിച്ചോട്ടെ സാറേ..ഈ പുരോഗമന  പ്രസ്ഥാനങ്ങള്‍ എന്നൊക്കെ പറയുന്ന ജമാഅത് കാരും മുജാഹിടുകാരും സ്ത്രീധനത്തെ തുറന്നെതിര്‍ക്കുകയും രഹസ്യമായി അത് വാങ്ങുകയും ചെയ്യുന്നുണ്ടല്ലോ. ഈ ഇരട്ടത്താപ്പ് നില നിര്‍ത്തിക്കൊണ്ട് സാരടക്കമുള്ള പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കെങ്ങനെ സ്ത്രീധനത്തെ എതിര്‍ക്കാന്‍ കഴിയും..!!!?" 
ആയിഷ പറഞ്ഞത് സത്യമാണ് എന്ന് ക്ലാസ്സിലെ മറ്റു കുട്ടികളെല്ലാം സാക്ഷ്യപ്പെടുത്തി. 
അവളുടെ ചോദ്യത്തിനു മുമ്പ് സാറ് കുടുങ്ങിയത് തന്നെ.... കുട്ടികള്‍ പരസ്പരം പറഞ്ഞു. 

"സൈലന്റ്...സൈലന്റ് ...ആയിഷ പറഞ്ഞത് നൂറു ശതമാനം ശരിയാണെന്ന് ഞാനും സമ്മതിക്കുന്നു" ഇസ്മായില്‍  സാറ് തുടര്‍ന്നു...
"മദ്യപാനം തിന്മയാനെന്നു സമ്മതിക്കുന്ന എല്ലാവരും എഴുന്നേറ്റു നില്‍ക്കുക"

"ഈ സാരെന്തു മണ്ടന്‍ ചോദ്യമാണീ ചോദിക്കുന്നത്"

"സമ്മതിച്ചു. ഞാന്‍ ചോതിച്ചത് മണ്ടന്‍ ചോദ്യം തന്നെയാണ്. സ്ത്രീധനം തിന്മയാനെന്നു സമ്മതിക്കുന്നവര്‍ ഒന്ന് എഴുന്നേറ്റു നിന്നെ"
മാഷുടെ ചോദ്യം കേട്ടപ്പോള്‍  ക്ലാസില്‍ വെറും രണ്ട് കുട്ടികള്‍ മാത്രമാണ് എഴുന്നേറ്റു നിന്നത്. ആയിഷയും അനസും!!! 

"ബാക്കിയുള്ളവരെല്ലാം സ്ത്രീധനം അനുവടിനീയമാനെന്നാണ് വിശ്വസിക്കുന്നത്?"

"അതേ"

"എന്താണതിനു കാരണം"

"അതില്‍  കുഴപ്പമില്ലയെന്നാണ്  നാട്ടുകാരും  വീട്ടുകാരും പള്ളി കമ്മറ്റിക്കാരും മറ്റും  പറയുന്നത്" 

"ആയിഷയും അനസും സ്ത്രീധനം തിന്മയാനെന്നു പറയാന്‍ കാരണം" 

"ഉപ്പയുടെയും ഉമ്മയുടെയും കൂടെ പല ഇസ്ലാമിക ക്ലാസുകളും കേള്‍ക്കാന്‍ ഞാന്‍ പോവാറുണ്ട്. അവിടെ സംസാരിക്കുന്ന പണ്ടിതന്മാരെല്ലാം സ്ത്രീധനം തിന്മയാനെന്നു മാത്രമല്ല നിഷിധമാനെന്നു പറയാറുണ്ട്‌. എന്നാലും..."

"അതെന്താ ആയിഷാ, ഒരു എന്നാലും.."

"അതാ സാറേ ഞാന്‍ ആദ്യം പറഞ്ഞത്. കള്ളന്മാര്‍ നമ്മുടെ കൂട്ടത്തിലും ഉണ്ട് എന്ന്"

ശരി. എല്ലാവരുടെയും നിലപാടുകള്‍ വ്യക്തമാണ്. മദ്യപാനം തിന്മയാണെന്നു എല്ലാവരും ഉറപ്പിച്ചു പറയുന്നു.  അതില്‍ ആര്‍ക്കും ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. അതേ സമയം ഭൂരിപക്ഷം പേരും സ്ത്രീധനം അനുവതിനീയമാനെന്ന  നിലപാടുകാരാന്. അതിന്നുള്ള കാരണവും അവര്‍ പറഞ്ഞു കഴിഞ്ഞു. സമൂഹം അത് തിന്മയല്ല എന്ന് വിശ്വസിക്കുന്നതാണ്‌ പ്രധാന കാരണം. ഇനി വിഷയത്തിലേക്ക് വരാം. ആയിഷ ഉന്നയിച്ച പരാതിയില്‍ നിന്നു വേണം നമ്മള്‍ ഈ പ്രശ്നത്തെ കൈകാര്യം ചെയ്യാന്‍. ജമാഅത്തെ ഇസ്ലാമി മുജാഹിദു തുടങ്ങിയ നവോഥാന പ്രസ്ഥാനങ്ങള്‍ സ്ത്രീധനം തിന്മയാണെന്നു ജനങ്ങളേ പഠിപ്പിക്കുന്നു. പ്രസ്ഥാന പ്രവര്‍ത്തകരെയും അനുഭാവികളെയും അത് ബോധ്യപ്പെടുത്തുന്നു. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അതൊരു തിന്മയാണെന്നു മാത്രമല്ല അത്തരം തിന്മകള്‍ ചെയ്യുന്നത് മറ്റുള്ളവര്‍ കണ്ടാല്‍ അത് അങ്ങേയറ്റം മോശമാണെന്നും അവര്‍ വിശ്വസിക്കുന്നു.  അതുകൊണ്ട് തന്നെ സമ്പത്തിനോടുള്ള ആര്‍ത്തി അവസാനിചിട്ടില്ലാത്ത, ആദര്‍ഷത്തെക്കാള്‍ പണത്തിന്നു വില കല്‍പ്പിച്ചിട്ടുള്ള ചില ഇസ്ലാമിക പ്രസ്ഥാന പ്രവര്‍ത്തകരോ അനുഭാവികളോ ആയ ആളുകള്‍ രഹസ്യമായി ആ തിന്മ ചെയ്യുന്നു.  സ്ത്രീധനം വാങ്ങുക എന്ന തിന്മ. മറ്റൊരര്‍ത്തത്തില്‍  പറഞ്ഞാല്‍ തിന്മയാണെന്നു അറിഞ്ഞുകൊണ്ട് തന്നെ പ്രസ്തുത തിന്മ രഹസ്യമായി ചെയ്യുന്നു. ആ തിന്മ ചെയ്യുമ്പോഴും അവര്‍ക്ക് ഉത്തം ബോധ്യമുണ്ട് അവര്‍ ചെയ്യുന്നത് തിന്മയാണ് എന്ന്. എങ്കിലും അവര്‍ അവരുടെതായ ന്യായവാദങ്ങള്‍ സ്വയം നിരത്തിക്കൊണ്ട്‌ തിന്മാചെയ്യുന്നു. അതേ സമയം സ്ത്രീധനം അനുവദിനീയമാനെന്നു  വിശ്വസിക്കുന്ന ഭൂരിപക്ഷം ജനങ്ങളും അത് പരസ്യമായി ചെയ്യുന്നു. അവര്‍ മനസ്സിലാക്കിയത്, അല്ലെങ്കില്‍ അവരെ മറ്റുള്ളവര്‍ പഠിപ്പിച്ചത് സ്ത്രീധനം പുരുഷന്റെ അവകാശമാണെന്നും അത് കൂടുതല്‍ വാങ്ങുന്നവന്‍ സമൂഹത്തില്‍ ഉന്നതനാനെന്നുമാണ്. വിശ്വാസിയായ മദ്യപാനി രഹസ്യമായി മദ്യപിക്കുന്നു!!! അവിശ്വാസിയാവട്ടെ പരസ്യമായും....അത്ര തന്നെ.....

വീട്ടിലേക്കു  പോവുമ്പോഴും ആയിഷയെ ഒരു സംശയം അലട്ടിക്കൊണ്ടിരുന്നു....വിശ്വാസിയായ  മദ്യപാനിയോ.. 

ബുധനാഴ്‌ച, നവംബർ 09, 2011

ദാനം

അന്നവിടെ എല്ലാവരും സന്നിഹിതരായിരുന്നു. അവന്റെ  അടുത്ത ബന്ധുക്കളും, എല്ലാ കാലത്തും അവനെ വിമര്ഷിച്ചവരും,  അവനെ പരിഹസിച്ചവരും, അവനെ സ്നേഹിച്ചവരും, അവനില്‍ നിന്നും ആനുകൂല്യങ്ങള്‍ പറ്റിയവരും...അങ്ങിനെ എല്ലാവരും. ഇന്ന് വളരെ വിശേഷപ്പെട്ട ഒരു കാര്യം നടക്കാന്‍ പോവുകയാണ്. ഒരുപാടുകാലം അവന്‍ പ്രതീക്ഷിച്ചിരുന്ന ദിവസം.ഈ ദിവസത്തിന്ന് വേണ്ടിയായിരുന്നു അവന്‍ കാത്തിരുന്നത്. ഈ ദിവസം വൈകുന്നത് അവന്നു ഭയമായിരുന്നു. ഈ ദിവസം ആരും അവനെ ഉപദേശിക്കാന്‍ വരില്ല എന്നവന്നരിയാമായിരുന്നു. ഈ ദിവസം ഒരാളും അവനോടു സാമ്പത്തിക സഹായം ആവശ്യപ്പെടില്ല എന്ന ഉത്തമ ബോധ്യം അവനുണ്ടായിരുന്നു. അവന്‍ പണം കൈപ്പറ്റിയ ആളുകള്‍ ഈ ദിവസം അതവന്നോട് തിരിച്ചു ചോദിക്കില്ല എന്ന യാഥാര്‍ത്ഥ്യം അവന്‍ ഉള്‍ക്കൊണ്ടിരുന്നു...അങ്ങിനെ സമാധാനത്തോടെ അവന്‍ ഉറങ്ങുകയാണ്. അവന്റെ സമാധാനം നമുക്ക് ദര്‍ശിക്കുന്ന സമാധാനമാണോ, അതോ ഭയമാണോ അവനെ പിന്തുടരുന്നത് എന്നറിയാന്‍ അവന്‍ ഉണരുന്നതുവരെ നമുക്ക് കാത്തിരിക്കാം. അന്ന് നമുക്കവനോട് ചോദിക്കാം.

 ആളുകള്‍    കൂടി നില്‍ക്കുന്നയിടത്തെക്ക് മൂന്നു പേര്‍ കടന്നു വന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത അപരിചിതരായ മൂന്നു മനുഷ്യര്‍. എല്ലാവരും ആകാംഷയോടെ അവരെ പിന്തുടര്ന്നു. എല്ലാ കണ്ണുകളും അവരിലെക്കാന്. എല്ലാവരും നോക്കി നില്‍ക്കെ കൂട്ടത്തില്‍ ഒരാള്‍ ഒരു കടലാസെടുത്തു അവന്റെ പിതാവിനെ കയ്യില്‍ കോടുത്തു. കയ്യില്‍ കിട്ടിയ കടലാസ് വായിച്ചതിനു ശേഷം അദ്ദേഹം അവരെ അവന്റെ അടുക്കലേക്കു പറഞ്ഞു വിട്ടു. മുറിയില്‍ കയറിയ ഉടനെ അകത്തുണ്ടായിരുന്ന എല്ലാവരെയും പുറത്താക്കി അവര്‍ ആ മുറിയുടെ കുറ്റിയിട്ടു.   ആരോ ഒരാള്‍ കുറച്ചു ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു..."കണ്ണ് ദാനം ചെയ്യണം എന്ന തീരുമാനം അവരെ അറിയിക്കാന്‍ പോവുമ്പോള്‍ ഞാനും അവന്റെ കൂടെയുണ്ടായിരുന്നു"..........................

.....................തീര്‍ന്നു...................... 

തീരുമാനിച്ചിട്ടില്ല.

എന്ത് എഴുതണം എന്നോ എന്തൊക്കെയാണ് എഴുതേണ്ടത് എന്നോ തീരുമാനിച്ചിട്ടില്ല. എവിടെയൊക്കെയോ മൗസ് പോയിന്റ്‌ അമര്‍ത്തിയപ്പോള്‍ ഒരു ബ്ലോഗ്‌ നിര്‍മ്മിക്കപ്പെട്ടു!!! അതിന്റെ നെട്ടളില്‍ നിന്നും ഞാനൊന്ന് മുക്തനായിക്കോട്ടേ...