എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
അബ്ബാസിന്റെ മകന്‍, ഹെന്നയുടെയും ഹാനിന്‍ ന്‍റെയും ഇപ്പച്ചി.

ചൊവ്വാഴ്ച, ഡിസംബർ 27, 2011

സകീര്‍ ഭായ്....താങ്കള്‍ക്കു വേണ്ടി...

എന്റെ സഹപ്രവര്‍ത്തകനായ മലപ്പുറം ഇരുംപൂഴി സ്വദേശി സകീര്‍ സര്‍വ്വ ശക്തന്റെ അടുത്തേക്ക്‌ യാത്രയായി. ഭാര്യയേയും മക്കളെയും നാട്ടിലേക്ക് പറഞ്ഞു വിട്ടു കമ്പനിയില്‍ നിന്നും രാജിവെച്ച അദ്ദേഹം തന്റെ നാടിലെക്കുള്ള യാത്രയുടെ ദിവസവും കാത്തിരിക്കുകയായിരുന്നു. രണ്ട് ദിവസമായി നാട്ടില്‍ നിന്നും പ്രിയതമയുടെ വിളികള്‍ക്ക് മറുപടി ലഭിക്കാതായപ്പോള്‍ അവര്‍ ഇവിടെയുള്ള പരിചയക്കാര്‍ക്ക് വിളിക്കുകയും അവരോടു റൂമില്‍ പോയി നോക്കാനും ആവശ്യപ്പെട്ടു. അദ്ദേഹം മാത്രം താമസിക്കുന്ന ഫ്ലാറ്റിന്റെ വാതില്‍ കുത്തിത്തുരന്നവരുടെ ഉള്ളിലുണ്ടായിരുന്ന ഒരേ യൊരു പ്രാര്‍ത്ഥന അദ്ദേഹം അതിന്നകത്തുണ്ടാവരുതെ എന്ന് മാത്രമായിരുന്നു. മറ്റുള്ളവരുടെ പ്രാര്തനകള്‍ക്ക് മുമ്പ് തന്നെ സര്‍വ്വ ശക്തന്‍ അവന്റെ അലന്ഖനീയമായ വിധി നടപ്പാക്കിയിരുന്നു. രണ്ട് ദിവസം  മുമ്പ് മരണപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്റെ അനാഥമായ മൃത ശരീരമാണ് മുറി തുറന്നപ്പോള്‍ കാണാനായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അദ്ദേഹത്തിന്റെ മൃത ദേഹം എത്രെയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. അതുവരെ അദ്ദേഹത്തിന്റെ വിശ്രമ സ്ഥലം ദമ്മാമിലെ സെന്‍ട്രല്‍ ആശുപത്രി മോര്ച്ചരിയാണ്.

ഞങ്ങളുടെ  രക്ഷിതാവേ അധെഹത്തിന്നു നീ പൊറുത്തു കൊടുക്കണേ.....അദ്ദേഹത്തെ നിന്റെ ശാന്തിയുടെ ഭവനമായ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കണേ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ