ജിദ്ധയിലെ ട്രെയിനിംഗ് കഴിഞ്ഞു അല്‍ ഖോബാരില്‍ എത്തിയ ദിവസം. ഓരോരുത്തരെയായി പരിചയപ്പെടുത്തിയത് സകീര്‍ക്കയാണെന്ന് തോന്നുന്നു. വന്ദ്യ വയോധികനായ മുഷ്താഖ് ഭായിയെ പരിചയപ്പെടുത്തിയപ്പോള്‍ എന്തിനാണ് അദ്ദേഹം ഈ പ്രായത്തിലും ഇവിടെ തുടരുന്നത് എന്ന എന്റെ മോനോഗതം അറിഞ്ഞിട്ടെന്നപോലെ സകീര്‍ക്ക പറഞ്ഞു "ജോലിയിരിലിരിക്കെ മരണപ്പെട്ടാല്‍ കമ്പനിയില്‍ നിന്നും നല്ലൊരു സംഖ്യ കിട്ടും, അതിനു വേണ്ടിയാണ് ഇപ്പോഴും തുടരുന്നത്" അദ്ധേഹം തമാശക്കാണോ അന്നങ്ങനെ പറഞ്ഞത് എന്ന് ചോദിക്കാന്‍ ഇന്ന് അദ്ധേഹം ജീവിച്ചിരിപ്പില്ല. കഴിഞ്ഞ ഡിസംബര്‍ മാസത്തിലെ തണുപ്പുള്ള ഒരു രാത്രിയില്‍ ഞങ്ങളുടെ സകീര്‍ക്ക അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയായി. പുനരുധാരണത്തിന്റെ നാളുകളും കാത്തു സകീര്‍ക്ക ബര്സഖിന്റെ ലോകത്താണ്.
അത്താഴം കഴിഞ്ഞു മൊബൈല്‍ ഫോണ്‍ എടുത്തു നോക്കുമ്പോള്‍ അശ്രഫ്ക്കയുടെ പത്തോളം മിസ്സ്ഡ്കാള്‍ കാണുന്നു. അര്‍ദ്ധരാത്രി ഇത്രയധികം പ്രാവശ്യം എന്നെ അദ്ധേഹം വിളിക്കാന്‍ ശ്രമിച്ചു എന്നതില്‍നിന്നു തന്നെ എന്തോ അപകടം സംഭവിച്ചിരിക്കുന്നു എന്ന് ഞാന്‍ സംശയിച്ചു. തിരിച്ചു വിളിച്ചപ്പോള്‍ അദ്ധേഹം ഫോണ്‍ എടുക്കുന്നില്ല. മറ്റൊരു സഹപ്രവര്‍ത്തകനായ മുസ്തഫയ്ക്ക് വിളിച്ചപ്പോള്‍ ഞെട്ടിക്കുന്ന ആ സത്യം കേട്ട മാത്രയില്‍ ഞാന്‍ അറിയാതെ നിലവിളിച്ചു പോയി. കഴിഞ്ഞ വെള്ളിയാഴ്ച നാട്ടിലേക്ക് പണമയക്കാന്‍ വേണ്ടി പണമിടപാട് സ്ഥാപനത്തിന്റെ മുന്നില്‍ വരിനില്‍ക്കവേ ശക്തമായ തിരിക്കിനിടയില്‍ ആരോ അദ്ദേഹത്തിന്റെ വാല്ലെറ്റ് കവര്‍ന്നു. പിടിയിലായ കള്ളനെ അവിടെ കൂടിയവര്‍ പോലീസില്‍ ഏല്‍പ്പിച്ചു. വാല്ലറ്റ് തിരിച്ചു വാങ്ങാനുള്ള വ്യഗ്രതക്കിടയില്‍ അടിതെറ്റി വീണു വലതു കയ്യിനു പറ്റിയ പരിക്കുമായാണ് അടുത്ത ദിവസം അദ്ധേഹം ജോലിക്ക് വന്നത്. താങ്കള്‍ റൂമില്‍ പോയി റസ്റ്റ് എടുത്തോളൂ എന്ന് പറഞ്ഞു അദ്ദേഹത്തെ പറഞ്ഞയച്ചത് ഞാനായിരുന്നു. ആ പോക്ക് അവസാനത്തെ യാത്രക്ക് വേണ്ടിയുള്ളതായിരുന്നെന്നു ഒരിക്കലും നിനച്ചതായിരുന്നില്ല. അല്‍ സലാമ ഹോസ്പിറ്റലില്‍ മരണപ്പെട്ടു കിടക്കുന്ന അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം മറ്റൊരു യാത്രക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നിയമത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു ബോംബെ എന്നാ മഹാ നഗരത്തിലെ ഏതെങ്കിലും ഒരു ഖാബരില്‍ അദ്ധേഹം വിശ്രമിക്കും. വിചാരണ നാളുകളും കാത്തു........നാഥാ.....അദേഹത്തിന് നീ പൊറുത്തു കൊടുക്കണേ.....അധെഹത്തോടൊപ്പം നാളെ ഞങ്ങളെയും നിന്റെ ശാന്തിയുടെ ഗേഹത്തില്‍ ഒരുമിച്ചു കൂട്ടേണമേ......
അറുപതു വയസ്സ് കഴിഞ്ഞിട്ടും പ്രമേഹ രോഗവും മറ്റുമൊക്കെ നിരന്തരം വെട്ടയാടിയിട്ടും എന്തിനാണ് അദ്ധേഹം ഈ സ്വപ്നം ഭൂമിയില്‍ തുടര്‍ന്നത്!!!!!! ഇന്നും ഉത്തരം കണ്ടത്താത്ത ചോദ്യം. ഓരോ മരണവും ഓരോ ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ല. ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങളും ബാക്കിയാക്കും.

.jpg)
really touching.....
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ"ജോലിയിരിലിരിക്കെ മരണപ്പെട്ടാല്‍ കമ്പനിയില്‍ നിന്നും നല്ലൊരു സംഖ്യ കിട്ടും, അതിനു വേണ്ടിയാണ് ഇപ്പോഴും തുടരുന്നത്"
മറുപടിഇല്ലാതാക്കൂഅദ്ധേഹം തമാശക്കാണോ അന്നങ്ങനെ പറഞ്ഞത് എന്ന് ചോദിക്കാന്‍ ഇന്ന് അദ്ധേഹം ജീവിച്ചിരിപ്പില്ല.
________________
അവസാനത്തെ നിശ്വാസവും ആര്കൊക്കെയോ വേണ്ടി നീക്കി വെച്ചവര്ക്കെവിടെ തമാശ പറയാന്‍ നേരം..ഷാജഹാന് സാഹിബ്..?
പറഞ്ഞത് മരണപ്പെട്ട മുശ്താക് ഭായ് ആയിരുന്നില്ല. മറ്റൊരാളായിരുന്നു.....
മറുപടിഇല്ലാതാക്കൂഇദേഹത്തെ ഖോബാറിൽ എവിടൊയോ വെച്ചു കണ്ടിടുണ്ട്
മറുപടിഇല്ലാതാക്കൂപാനസോണിക് സര്‍വീസ് സെന്റെരിലെ കൌണ്ടര്‍ സെയില്സ്മാന് ആയിരുന്നു ഇദ്ദേഹം.
മറുപടിഇല്ലാതാക്കൂ