ചില തീരുമാനങ്ങള്‍ വളരെ വൈകി എടുക്കുന്നു. മറ്റു ചില തീരുമാനങ്ങള്‍ പ്രയോഗ വല്ക്കരിക്കാന് കാല പരിധി നിശ്ചയിക്കുന്നു. നിശ്ചയിക്കപ്പെട്ട കാലപരിധി പ്രസ്തുത തീരുമാനം പ്രയോഗവല്‍ക്കരിക്കാനുള്ള തടസ്സത്തെ അധികരിപ്പിക്കുകയാനെങ്കില് ആ കാലപരിധി കാലവിളംബരം കൂടാതെ എടുത്തു കളയുന്നതല്ലേ ബുദ്ധി.
മേല്‍ പറഞ്ഞത് ആര് പറഞ്ഞു എന്ന് പറഞ്ഞു എന്നൊന്നും പരിശോധിച്ച് വിലപ്പെട്ട സമയം പാഴാക്കെണ്ടതില്ല.
ഹജ്ജു സബസിടി നിര്‍ത്തലാക്കണം എന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന്നു കോടതി നിശ്ചയിച്ച കാല പരിധി അല്‍പ്പം കൂടിയില്ലേ എന്നല്ല, വളരെ കൂടുതലാണ് എന്ന് തന്നെയാണ് എന്റെ അഭിപ്രായം. രാജ്യം ഭരിച്ചിരുന്ന ഭരണാധികാരികള്‍ മുസ്ലിംകളെ സോപ്പിടാന്‍ വേണ്ടി കൈകൊണ്ട ഒരു തന്ദ്രമായിരുന്നു പ്രസ്തുത സബ്സീടി എന്നതല്ലേ സത്യം. ഹജ്ജു ചെയ്യാനുള്ള ബാധ്യത ആര്‍ക്കൊക്കെയാണെന്ന് ഖുരാനിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്ന ഏതൊരാള്‍ക്കും മനസ്സിലാവുന്ന ഒരു സത്യമാണല്ലോ ഈ ഏര്‍പ്പാടിന്നു മതത്തില്‍ യാതൊരു സാധൂകരണവും കണ്ടെത്താന്‍ കഴിയില്ല എന്നത്(മുടിയും വടിയും വിപണനം ചെയ്യാന്‍ വേണ്ടി തെളിവുണ്ടാക്കുന്നവര്‍ ക്ഷമിക്കുക). സര്‍ക്കാര്‍ സബ്സീടിയില് ഹജ്ജു ചെയ്തവരുടെ ഹജ്ജു ശരിയാവില്ലെന്നോ അത് അനനുവടിനീയമാനെന്നോ പറയാന്‍ ഏതായാലും ഞാന്‍ ആളല്ല. എന്നിരുന്നാലും അതിന്നു വേണ്ടി മുറവിളി കൂട്ടുന്നത് ശരിയായ ഒരു നിലപാടല്ല എന്നാണു അഭിപ്രായം. സര്‍ക്കാരിന്റെ നക്കാപിച്ച കിട്ടിയിട്ട് വേണോ ഒരു വിശ്വാസിക്ക് ഹജ്ജിനു പോവാന്‍!!!! സുപ്രീം കോടതി വിധിയെ എതിര്‍ത്തു കൊണ്ടു ഏതെങ്കിലും മുസ്ലിം സന്ഖടനകള്‍ രംഗത്ത് വന്നതായി അറിയില്ല. എന്നാലും നമുക്കൊരുമിച്ചു ഒരു തീരുമാനമെടുത്തു കൂടേ.....ഈ സബ്സീടി ഏര്‍പ്പാട് നിര്‍ത്താന്‍ പത്തു വര്‍ഷം പോയിട്ട് പത്തു മാസം പോലും എടുക്കരുത് എന്ന്. ഈ വര്‍ഷം തന്നെ അത് നടപ്പിലാക്കണം എന്ന് ഏക സ്വരത്തില്‍ ആവശ്യപ്പെട്ടു കൂടേ.....
സ്ത്രീധനം എന്ന അനിസ്ലാമിക ഏര്‍പ്പാടിന്നു ഖുറാനില്‍ തെളിവ് കണ്ടെത്തുന്ന അഭിനവ മുസ്ലിം പാതിരിമാരുടെ ബധിര കര്‍ണങ്ങളില്‍ വെതമോതിയിട്ടു വല്ല കാര്യവുമുണ്ടോ.....എല്ലാം ഒരു സ്വപ്നം......വെറുതെ അതുമിതും ആഗ്രഹിച്ചു പോവുന്നു.........


നമ്മുടെ സര്‍കാരിന്റെ(അമുസ്ലിം) സബ്സിഡി വാങ്ങി ഹജ്ജിനുപോയാല്‍ ആഹജ്ജിന്റെ 'വിധി'എന്താണ് എന്ന് പണ്ഡിതന്മാര് പറയട്ടെ.
മറുപടിഇല്ലാതാക്കൂആ ഹജ്ജ് മാത്രമല്ല ഒരു ചക്കാത് ഹജ്ജും പടച്ചോന് സ്വീകരിക്കില്ല ,,
മറുപടിഇല്ലാതാക്കൂvalare prassakathamaya chodhyangal aaanu unnayichirikkunnath, Abhinathanagal
മറുപടിഇല്ലാതാക്കൂ