മരണത്തെ ഭയമില്ലാത്തവര്‍ ആരും തന്നെയില്ല. അതിന്നു പലര്‍ക്കും പല കാരണങ്ങളാണ്. ഈ ലോകത്ത് ജീവിച്ചു കൊതിതീര്‍ന്ന ആളുകള്‍ വളരെ വിരളമാണ്. അങ്ങിനെ കൊതി തീര്‍ന്നവര്തന്നെ ജീവിതത്തോടു വിരക്തി തോന്നിയിട്ടോ തന്റെ ജീവിത ലക്ഷ്യം നിറവേറ്റപ്പെട്ടു എന്ന് ബോധ്യമായവരോ ആണ്. ആദ്യം പറഞ്ഞ വിഭാഗത്തിനു ധാരാളം ഉദാഹരണങ്ങള്‍ കണ്ടുത്താന്‍ നമുക്ക് കഴിയും. ലോകം മുഴുവന്‍ കമ്മ്യൂണിസം സ്ഥാപിതമാവണം എന്ന ലക്ഷ്യത്തിലൂടെ മനുഷ്യ മനസ്സിനോട് സംവതിച്ച കാറല്‍ മാര്‍ക്സും വയനാടന്‍ കാടുകളില്‍ ഒളിപ്പോരു നടത്തി അധിനിവേശ ശക്തികള്‍ക്കു ഭീഷണിയായി നിലകൊണ്ട പഴസ്സിരാജവരെ മരണത്തെ ആഗ്രഹിച്ചു. അതിന്നവര്‍ക്കുണ്ടായിരുന്ന കാരണങ്ങള്‍ വ്യത്യസ്തമായിരിക്കാം. എന്നാല്‍ അവരെയാരെയും തന്നെ നമുക്ക് അവരുടെ ദവ്ത്യം നിറവേറ്റപ്പെട്ടതിന്നു ശേഷം മരണത്തെ ആഗ്രഹിക്കുകയോ പുല്‍കുകയോ ചെയ്തവരുടെ കൂട്ടത്തില്‍ പെടുത്താന്‍ കഴിയില്ല. ജീവിതത്തിന്റെ പരിക്കന്‍ യാധാര്ത്യങ്ങളുടെ മുന്നില്‍ തോറ്റുപോയി മരണത്തിലൂടെ ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചവരും നിരവധിയാണ്. ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചവര്‍ എന്ന് പറയാന്‍ കാരണം അവര്‍ മരണത്തെ തിരഞ്ഞെടുത്തതിലൂടെ അവര്‍ക്ക് ആശ്വാസം നേടാനായി എന്ന് തീര്‍പ്പുകല്‍പ്പിക്കാന്‍ നമുക്കവകാശമില്ല എന്നതിനാലാണ്. ഒരു നിമിഷത്തിന്റെ നിരാശയിലൂടെ മരണം തെരെഞ്ഞെടുത്തവരും നിരവധി. താന്‍ ജീവിച്ചിരിക്കുന്നതിലൂടെ തനിക്കോ തന്റെ സമൂഹത്തിനോ യാതൊരു നേട്ടവുമില്ല എന്ന മൂഡധാരണ മരണത്തില്‍ അഭയം കണ്ടെത്താന്‍ ഹെതുവാക്കിയവരും നിരവധി. മരണത്തെ തിരഞ്ഞെടുക്കാന്‍ ഓരോരുത്തരും കണ്ടെത്തിയ കാരണങ്ങള്‍ വിശദീകരിച്ചാല്‍ നമ്മുടെ സമയം നിരര്‍ത്തകമാവും.
ദൈവത്തില്‍ വിശ്വാസമില്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം മരണം അയാള്‍ക്കൊരു പ്രശ്നമേയല്ല. ഈ ലോകത്തുനിന്നും ലഭിക്കുന്ന സൌകര്യങ്ങളും സുഖങ്ങളും നഷ്ടപ്പെടും എന്നല്ലാതെ മരണത്തോടെ മറ്റൊരു ജീവിതമുണ്ടെന്ന് അയാള്‍ വിശ്വസിക്കുന്നില്ല. തന്റെ മരണത്തോടെ തന്റെ ശരീരം നമാവശേഷമാവും , അത് മറ്റു സൂക്ഷ്മ ജീവികള്‍ക്ക് ഭക്ഷണമാവും, ഒടുവില്‍ പ്രപഞ്ചത്തില്‍ അലിഞ്ഞു തീരും. ആത്മാവ് എന്താണെന്ന് തന്റെ ചിന്താ മണ്ഡലത്തില്‍ പോലും കടന്നു വരാത്തതുകൊണ്ട് അതിനെക്കുറിച്ച് യാതൊരു ചിത്രവും അയാള്‍ക്കില്ല. അതായത് മരണം എന്നാല്‍ താന്‍ ജനിക്കുന്ന മുമ്പുള്ള അവസ്ഥയിലേക്കുള്ള ഒരു തിരിച്ചു പോക്കാണ് അയാള്‍ക്ക്.
യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരു ക്രിസ്ത്യാനിക്ക് മരണം ഒരാശ്വാസമാണ്. എത്ര തന്നെ പാപം ചെയ്താലും താന്‍ മരണപ്പെടുന്നതോട് കൂടി തന്നെ രക്ഷിക്കാന്‍ ദൈവപുത്രനായ യേശു കാത്തിരിക്കുകയാണ് എന്നയാള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ മരണം അയാള്‍ക്കൊരു പ്രശ്നമേ അല്ല.
മുപ്പത്തി മുക്കോടി ദേവഗണങ്ങളില്‍ വിശ്വസിക്കുന്ന ഒരു ഹിന്ദു മത വിശ്വാസിക്ക് മരണം മറ്റൊരു ജീവിതത്തിന്റെ തുടക്കമാണ്. ചെയ്തുകൂട്ടിയത് നന്മകലാണ് എങ്കില്‍ ഈ ഭൂമിയില്‍ തന്നെ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയില്‍ പുനര്‍ ജനിക്കും എന്നവന് വിശ്വസിക്കുന്നു. അതല്ല പാപമാണ് ചെയ്തു കൂട്ടിയതെങ്കില്‍ വല്ല പൂച്ചയോ പട്ടിയോ അതുമല്ലെങ്കില്‍ മറ്റുവല്ല ജീവിയുമായിട്ടു പുനര്‍ജ്ജനിക്കും. ഈ ജീവികളെല്ലാം ഈ ഭൂമിയില്‍ സ്വസ്ഥമായിട്ട് ജീവിക്കുന്നത് കണ്മുന്നില് കാണുന്ന അവനെ സംബന്ധിച്ചിടത്തോളം അങ്ങിനെയുള്ള ഒരു പുനര്‍ജ്ജന്മം ഒരു പ്രശ്നമോ ബുദ്ധിമുട്ടോ ഉള്ള കാര്യമല്ല.
മുസ്ലിമിനെ സംബധിച്ചിടത്തോളം അവന്റെ മരണം അവനു ഒരു യാത്രയുടെ തുടക്കമാണ്. മരണത്തോടെ ആറടിമണ്ണില്‍ കുഴിച്ചു മൂടപ്പെടുന്ന അവന് മറ്റൊരു ലോകത്തിലേക്കുള്ള യാത്രയുടെ തുടക്കത്തിലാണ്. അതിന്നിടയില്‍ അവനുള്ള നിര്‍ണ്നിതമായ അവധി മാത്രമാണ് അവന്റെ ഖാബരിടം. അതിന്നു ശേഷം അവന് എത്തിപ്പെടാനുള്ള സ്ഥലം വിചാരണയുടെ ഇടമാണ്. അവടെയുള്ള ഒരുപാട് വര്‍ഷത്തെ കാത്തിരിപ്പിന്നു ശേഷം എത്തിപ്പെടാനുള്ളത് രക്ഷയുടെ സ്വര്‍ഗ്ഗീയാരാമാത്തിലോ അതോ ശിക്ഷയുടെ നരകാഗ്നിയിലോ എന്ന് യാതൊരു തീര്‍ച്ചയുമില്ല. ചെയ്തു കൂട്ടിയ പാപങ്ങളുടെ പേരില്‍ എത്തിപ്പെടുന്ന സ്ഥലം നരകമായാലോ.... അവിടെ തനിക്കു യാതൊരു രക്ഷയുമില്ല. അവിടെ നിന്നും തന്നെ രക്ഷപ്പെടുത്താന്‍ ഒരാള്‍ക്കുമാവില്ല. കാരുണ്യവാനായ ദൈവത്തിന്റെ കരുണകൊണ്ടാല്ലാത്തെ അവിടെ നിന്നും രക്ഷപ്പെടുത്താന്‍ ഒരാള്‍ക്കും കഴിയില്ല;അതുതന്നെ ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. അവനു മരണം ഒരു പ്രശ്നമാണ്. എല്ലാ പ്രശ്നങ്ങളുടെയും തുടക്കമാണ് മരണം. പരിഹാരം കാണാനാവാത്ത പ്രശ്നങ്ങളുടെ തുടക്കമാണ് മരണം. ആ മരണമെന്ന പ്രശ്നത്തെ ധൈര്യപൂര്‍വ്വം നേരിടാന്‍ നമ്മുടെ കയ്യിലെന്തുണ്ട്. മരണം ഒരു പ്രശ്നമാവില്ല എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ലയെങ്കിലും നമ്മുടെ മനസ്സിനെയെങ്കിലും സമാധാനപ്പെടുത്താന്‍ നമുക്ക് കഴിയുമോ? തിന്മയില് നിന്നും തിന്മയിലേക്കും അധര്‍മ്മത്തില്‍ നിന്നും അധര്‍മ്മത്തിലെക്കുമുള്ള നമ്മുടെ പ്രയാണം നിര്‍ത്താന്‍ നമുക്ക് സമയമായില്ലേ. ഒരു നിമിഷം ശ്വസിക്കാന്‍ കഴിയാതിരുന്നാല്‍ തീരുന്നതല്ലേ നമ്മുടെ ജീവിതം.
അതുകൊണ്ട് നാം തയ്യാറെടുത്തെ മതിയാവൂ.... പ്രശ്നമില്ലാത്ത ഒരു മരണത്തിനായി.....
സര്വ്വശക്തന് അനുഗ്രഹിക്കട്ടെ....അവന്റെ രക്ഷയുടെ ഗെഹമായ സ്വര്‍ഗ്ഗീയരാമത്തില്‍ നമ്മെയും നമ്മുടെ പ്രിയപ്പെട്ടവരെയും ഒരുമിച്ചു കൂട്ടുമാരാവട്ടെ....

ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ